ആകെ പരിഭ്രാന്തി, വിമാനത്തിൽ എസി ഇല്ല, കൊടുംചൂട്, ധ്യാനിച്ച് ശാന്തരായിരിക്കൂ എന്ന് ജീവനക്കാർ, രോഷം കൊണ്ട് യാത്രക്കാർ

Published : Jun 26, 2025, 05:14 PM IST
video

Synopsis

ധ്യാനിക്കാൻ അതായത് മെഡിറ്റേഷൻ ചെയ്യാൻ പറഞ്ഞത് യാത്രക്കാരെ പലരെയും അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. 'നിങ്ങൾ സീരിയസായി തന്നെ പറയുന്നതാണോ ഇത്' എന്നതായിരുന്നു ഒരു പാസഞ്ചറിന്റെ അമ്പരപ്പോടെയുള്ള ചോദ്യം.

വിമാനത്തിന്റെ എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായതിനെത്തുടർന്ന് മാ​ഗസിനുകളും മറ്റുമെടുത്ത് വീശി ആശ്വാസം കണ്ടെത്തുന്ന യാത്രക്കാരുടെ വീഡിയോ വൈറലായി മാറുന്നു. 130°F (54°C) കൊടും ചൂടിൽ നിന്നും ആശ്വാസം തേടാനാണ് യാത്രക്കാർക്ക് മാ​ഗസിനുകളും മറ്റും എടുക്കേണ്ടി വന്നത്.

@brigchicago എന്ന യൂസറാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊടുംചൂടിലും യാത്രക്കാർ ശാന്തരായിരിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അപ്പോഴേക്കും ക്യാബിൻ ക്ര്യൂ നടത്തിയ ഒരു നിർദ്ദേശം അവരെ ആകെ പ്രകോപിച്ചു.

'സുഹൃത്തുക്കളേ, ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിക്കുന്നുണ്ട്. എത്രയും വേഗം എയർ ലഭിക്കുന്നോ അത്രയും നല്ലത് തന്നെയാണ്. ദയവായി ഇരിക്കുക, സീറ്റ് ബെൽറ്റുകൾ ഉറപ്പിക്കുക, ആംറെസ്റ്റുകൾ താഴ്ത്തുക' എന്നെല്ലാം നിർദ്ദേശങ്ങളിൽ പറയുന്നു. എന്നാൽ, അതിന് ശേഷം പറഞ്ഞ കാര്യമാണ് ശരിക്കും ആളുകളെ രോഷം കൊള്ളിച്ചത്. 'ധ്യാനിക്കാനും ശാന്തത പാലിക്കാനു'മാണ് ഫ്ലൈറ്റ് അറ്റൻഡന്റ് സ്പീക്കറിലൂടെ യാത്രക്കാരോട് പറയുന്നത്.

 

 

ധ്യാനിക്കാൻ അതായത് മെഡിറ്റേഷൻ ചെയ്യാൻ പറഞ്ഞത് യാത്രക്കാരെ പലരെയും അമ്പരപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. 'നിങ്ങൾ സീരിയസായി തന്നെ പറയുന്നതാണോ ഇത്' എന്നതായിരുന്നു ഒരു പാസഞ്ചറിന്റെ അമ്പരപ്പോടെയുള്ള ചോദ്യം.

'വിമാനത്തിൽ 130° ആണ്, അവർ നിങ്ങളോട് ധ്യാനിക്കാനാണ് പറയുന്നത്' എന്ന കാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം ഒരവസ്ഥയിൽ യാത്രക്കാരോട് ധ്യാനിച്ചിരിക്കാൻ പറഞ്ഞത് എന്തിനാണ് എന്നാണ് പലരും അമ്പരപ്പോടെ ചോദിച്ചിരിക്കുന്നത്.

'സാധാരണയായി താനൊരു ചിൽ ആയിട്ടുള്ള ആളാണ്, എന്നാൽ ഇത്തരം ഒരവസ്ഥയിൽ ആകെ പരിഭ്രാന്തനായി പോയേനെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ പ്രായമായവർ, രോ​ഗമുള്ളവർ, കുഞ്ഞുങ്ങൾ എന്നിവരെയൊക്കെ ഇത്തരം ഒരവസ്ഥ എത്ര ​ഗുരുതരമായി ബാധിക്കും എന്നതിനെ കുറിച്ചും പലരും സൂചിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?