തടവുകാരി മാത്രമല്ല ഇനി റേഡിയോ ജോക്കിയും; വനിതാ ജയിലിൽ എഫ്.എം റേഡിയോ സെന്റർ

Published : Dec 25, 2023, 03:51 PM ISTUpdated : Dec 25, 2023, 04:17 PM IST
തടവുകാരി മാത്രമല്ല ഇനി റേഡിയോ ജോക്കിയും; വനിതാ ജയിലിൽ എഫ്.എം റേഡിയോ സെന്റർ

Synopsis

സാധാരണയായി ജയിലിൽ വരുന്നവർ വല്ലാത്തൊരു അവസ്ഥയിലായിരിക്കും. അവരുടെ കുടുംബത്തെ കുറിച്ചുള്ള ആലോചന, ഭാവിയെ കുറിച്ചുള്ള ആശങ്ക, ശിക്ഷയെ കുറിച്ചുള്ള ആകുലത എല്ലാം അതിൽ പെടുന്നു. അവരിൽ പൊസിറ്റീവ് മനോഭാവമുണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംരംഭം എന്നും ജയിൽ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ലോകമെമ്പാടും ജയിലുകൾ ഇപ്പോൾ പുനരധിവാസകേന്ദ്രങ്ങൾ എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാ​ഗമായി തടവുകാർക്ക് വേണ്ടി പല പരിപാടികളും പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. പല ജയിലുകളിലും പാചകവും തയ്യലും കൃഷിയുമടക്കം തടവുകാർക്ക് പല തൊഴിലുകളിലും പരിശീലനവും കിട്ടുന്നുണ്ട്. അതുപോലെ ബൈക്ല വനിതാ ജയിലിൽ എഫ്.എം സ്റ്റേഷൻ ആരംഭിച്ചിരിക്കുകയാണ്. 

ഉദ്ഘാടനത്തിന് പിന്നാലെ മഹാരാഷ്ട്ര ജയിൽ വകുപ്പ് മേധാവി അമിതാഭ് ഗുപ്തയുമായി തടവുകാരി ശ്രദ്ധ ചൗഗുലെ നടത്തിയ അഭിമുഖം റേഡിയോയിലെ ശ്രദ്ധേയമായ പരിപാടിയായി മാറി. വെള്ളിയാഴ്ച നടന്ന ഉദ്ഘാടനത്തിന് പിന്നാലെയാണ് ശ്രദ്ധ ചൗ​ഗുലെ അമിതാഭ് ​ഗുപ്തയെ അഭിമുഖം ചെയ്തത്. ഈ സംരംഭം അന്തേവാസികൾക്ക് വിനോദം നൽകുക എന്നതിന് വേണ്ടി മാത്രമല്ല തുടങ്ങിയിരിക്കുന്നത്. ഒപ്പം, റേഡിയോ പ്രക്ഷേപണത്തിലൂടെ വിവിധ അറിവ് നൽകാനും ഭക്തിപരവും ആത്മീയവുമായ പരിപാടികളിലൂടെ അവരെ നവീകരിക്കാനും വേണ്ടി കൂടിയാണ് എന്ന് ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ജയിലിനുള്ളിൽ എഫ്എം റേഡിയോ സെന്റർ എന്ന ആശയം ഇത് സംസ്ഥാനത്ത് ആദ്യത്തെ കാര്യമല്ല. പൂനെയിലെ യെരവാഡ സെൻട്രൽ ജയിൽ, നാഗ്പൂർ സെൻട്രൽ ജയിൽ, അമരാവതി സെൻട്രൽ ജയിൽ, കോലാപൂർ സെൻട്രൽ ജയിൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരത്തിലുള്ള റേഡിയോകൾ നിലവിലുണ്ട് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഒരു വനിതാ ജയിലിൽ ഇത് ആദ്യമായിട്ടാണ് ഒരു റേഡിയോ സെന്റർ പ്രാവർത്തികമാക്കുന്നത്. 

സാധാരണയായി ജയിലിൽ വരുന്നവർ വല്ലാത്തൊരു അവസ്ഥയിലായിരിക്കും. അവരുടെ കുടുംബത്തെ കുറിച്ചുള്ള ആലോചന, ഭാവിയെ കുറിച്ചുള്ള ആശങ്ക, ശിക്ഷയെ കുറിച്ചുള്ള ആകുലത എല്ലാം അതിൽ പെടുന്നു. അവരിൽ പൊസിറ്റീവ് മനോഭാവമുണ്ടാക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംരംഭം എന്നും ജയിൽ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇവിടെ വനിതാ തടവുകാർ റേഡിയോ ജോക്കികളായി ജോലി ചെയ്യും. അവർക്ക് ഭാവിയിൽ അത്തരം ജോലികൾ ചെയ്യാനുള്ള പരിശീലനമായിത്തീരും ഇത്. അതുപോലെ വിവിധതരം ഭജനുകളടക്കം പാട്ടുകൾ ഉണ്ടാകും. തടവുകാർ ആവശ്യപ്പെടുന്ന പാട്ടുകളും അവർക്കായി വച്ചുനൽകുമെന്നും ഉ​ദ്യോ​ഗസ്ഥൻ പറയുന്നു. 

വായിക്കാം: വെറും 100 മീറ്റർ, ലോകത്തിലെ ഏറ്റവും കുഞ്ഞൻ ന​ഗരം, തീര്‍ന്നില്ല ഇനിയുമുണ്ട് പ്രത്യേകതകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ