Asianet News MalayalamAsianet News Malayalam

വെറും 100 മീറ്റർ, ലോകത്തിലെ ഏറ്റവും കുഞ്ഞൻ ന​ഗരം, തീര്‍ന്നില്ല ഇനിയുമുണ്ട് പ്രത്യേകതകള്‍

ഒരു വാച്ച്‍ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചത്. കുറച്ച് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത്.

Hum Croatia tiniest town in the world rlp
Author
First Published Dec 25, 2023, 1:52 PM IST

ജനപ്പെരുപ്പം കൊണ്ടും വളരെ കുറച്ച് ജനസംഖ്യ കൊണ്ടും, കാണാൻ മനോഹരമായതിന്റെ പേരിലും ഒക്കെ പ്രശസ്തമായ അനേകം ന​ഗരങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ, ഈ ന​ഗരം പ്രശസ്തമാകുന്നത് അതൊരു കുഞ്ഞൻ ന​ഗരമായതുകൊണ്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ന​ഗരമായി അറിയപ്പെടുന്ന ഇത് സ്ഥിതി ചെയ്യുന്നത് അങ്ങ് ക്രൊയേഷ്യയിലാണ്. ഹം എന്നാണ് ഈ ന​ഗരത്തിന്റെ പേര്. 

Hum Croatia tiniest town in the world rlp

വെറും 100 മീറ്റർ മാത്രം നീളമേ ഈ ന​ഗരത്തിനുള്ളൂ എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ക്രൊയേഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്തായുള്ള ഇസ്ട്രിയ മേഖലയിലാണ് നമ്മുടെ ഈ കുഞ്ഞൻ ന​ഗരം സ്ഥിതി ചെയ്യുന്നത്. 1102 മുതലുള്ള രേഖകളിലാണത്രെ ഈ ന​ഗരം പരാ‍മർശിക്കപ്പെടുന്നത്. അന്ന് അതിനെ ചോം എന്നും വിളിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Hum Croatia tiniest town in the world rlp

ഒരു വാച്ച്‍ടവറുമായിട്ടാണ് ഈ സെറ്റിൽമെന്റ് ആരംഭിച്ചത്. കുറച്ച് ആളുകൾക്ക് താമസിക്കാൻ കഴിയുന്ന തരത്തിലായിരുന്നു ഇത്. ഒപ്പം തന്നെ സൈന്യങ്ങളൊന്നും കടന്നു വരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കാവൽ നിൽക്കുന്ന സ്ഥലം കൂടിയായിരുന്നു ഇത്. ഇവിടെ 1552 -ൽ ബെൽ ടവറും 1802 -ൽ ഒരു ഇടവക പള്ളിയും നിർമ്മിച്ചു. ഈ നഗരം മുഴുവനും മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. കൂടുതൽ വികസനങ്ങളൊന്നും തന്നെ ഇവിടെ കാണാൻ സാധിക്കില്ല. മാത്രമല്ല, ഈ മതിലിനകത്ത് വളരെ പഴയ ആർക്കിടെക്ചറുകളാണ് കാണാൻ സാധിക്കുകയത്രെ. 

Hum Croatia tiniest town in the world rlp

കുറച്ച് തെരുവുകൾ, വളരെ കുറച്ച് താമസക്കാർ ഇവയൊക്കെ അടങ്ങിയതാണ് ഈ കുഞ്ഞുന​ഗരം. 2011 -ലെ സെൻസസ് പ്രകാരം വെറും 30 പേർ മാത്രമാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത്. എന്നാൽ, 2021 -ൽ അത് 52 ആയി ഉയർന്നിട്ടുണ്ട്. ഇത്രയും ചെറിയ സ്ഥലത്ത് എങ്ങനെ ഇത്രയധികം ആളുകളെ ഉൾക്കൊള്ളുന്നു എന്നതും പലർക്കും വിസ്മയമാണ്. താമസക്കാരെ കൂടാതെ വിനോദസഞ്ചാരികളും ഇവിടെ എത്തിച്ചേരാറുണ്ട്. 

അപ്പോഴിനി ക്രൊയേഷ്യയ്‍ക്ക് പോകുന്നുണ്ടെങ്കിൽ ഹം സന്ദർശിക്കാനും മറക്കണ്ട. 

വായിക്കാം: 19,000 കിലോമീറ്റർ‌, 40 ദിവസം, 19 രാഷ്ട്രങ്ങൾ, 25 ലക്ഷം രൂപ; കാനഡ ടു ഇന്ത്യ, അതും സ്വന്തം വണ്ടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios