തുടർച്ചയായി 3 വർഷം 5 മിനിറ്റ് നേരത്തെ ഓഫീസിലെത്തി, കേസ് കൊടുത്തു, തൊഴിലാളികൾക്ക് 58 ലക്ഷം നൽകാൻ വിധി

Published : Mar 13, 2025, 01:05 PM IST
തുടർച്ചയായി 3 വർഷം 5 മിനിറ്റ് നേരത്തെ ഓഫീസിലെത്തി, കേസ് കൊടുത്തു, തൊഴിലാളികൾക്ക് 58 ലക്ഷം നൽകാൻ വിധി

Synopsis

8.30 -നായിരുന്നു അവരുടെ ഓഫീസ് സമയം. എന്നാൽ, മൂന്ന് വർഷം തുടർച്ചയായി 8.25 ആകുമ്പോഴേക്കും ഇവർക്ക് ഓഫീസിൽ എത്തേണ്ടി വന്നു. 

ജോലി സ്ഥലങ്ങളിൽ പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. എന്നാൽ, സർക്കാർ ഓഫീസുകളിൽ പലപ്പോഴും സാഹചര്യം വ്യത്യസ്തമായിരിക്കും. എന്തായാലും, ജപ്പാനിലെ ഒരു സർക്കാർ ഓഫീസിലെ ജീവനക്കാർ അടുത്തിടെ ഒരു കേസ് നടത്തിയതാണ് വാർത്തയാവുന്നത്. 

ഈ ഓഫീസിൽ എല്ലാ ദിവസവും രാവിലെ ഒരു മീറ്റിം​ഗുണ്ട്. ഇതിനായി ജീവനക്കാർ അഞ്ച് മിനിറ്റ് മുമ്പ് ഓഫീസിൽ എത്തണമായിരുന്നു. ഒന്നും രണ്ടും ദിവസമല്ല, പുതിയ മേയർ ചുമതലയേൽക്കുന്നത് വരെ മൂന്ന് വർഷക്കാലം ഇത് തുടർന്നു. അതോടെ തൊഴിലാളികൾ പരാതി കൊടുക്കുകയും ചെയ്തു. അഞ്ച് മിനിറ്റ് നേരത്തെ വന്നതിന് നഷ്ടപരിഹാരം ചോദിച്ചു കൊണ്ടാണ് കേസ് കൊടുത്തത്. 

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വിവിധ ജാപ്പനീസ് നഗരങ്ങളിൽ സർക്കാർ ജീവനക്കാർ മീറ്റിംഗിനായി സാധാരണ ജോലിസമയത്തേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് ഓഫീസിൽ എത്തേണ്ടി വരികയായിരുന്നു. 8.30 -നായിരുന്നു അവരുടെ ഓഫീസ് സമയം. എന്നാൽ, മൂന്ന് വർഷം തുടർച്ചയായി 8.25 ആകുമ്പോഴേക്കും ഇവർക്ക് ഓഫീസിൽ എത്തേണ്ടി വന്നു. 

2021 ഫെബ്രുവരി 26 -ന് ഹോൺഷു ദ്വീപിലെ ഗിന്നാൻ ടൗണിലായിരുന്നു ഈ 8.25 -ന് എത്താനുള്ള നിർദ്ദേശം കിട്ടിയത്. അങ്ങനെ 146 ജീവനക്കാരെ ഇത് ബാധിക്കുകയായിരുന്നു. 

അന്നത്തെ മേയറായിരുന്ന ഹിഡിയോ കൊജിമയാണ് ഈ നയം നടപ്പിലാക്കിയത്. ഇത് പാലിച്ചില്ലെങ്കിൽ മറ്റ് നടപടികൾ നേരിടേണ്ടി വരും എന്നും അറിയിച്ചു. കഴിഞ്ഞ വർഷം കൊജിമ വിരമിച്ചു. അതോടെ ഈ നയവും മാറ്റി. പിന്നാലെയാണ് മൂന്നുവർഷം 5 മിനിറ്റ് നേരത്തെ വന്നു. അതിന് ഓവർടൈം തരണം എന്നാവശ്യപ്പെട്ട് ജീവനക്കാർ കോടതിയെ സമീപിച്ചത്. 

തൊഴിലാളികൾക്ക് അനുകൂലമായിട്ടാണ് വിധി വന്നത്. 58,41,004 രൂപ തൊഴിലാളികൾക്കായി നൽകണം എന്നായിരുന്നു വിധി. 

ഒന്നും രണ്ടുമല്ല 18 കോടി; ഇല്ലാത്ത 22 പേർക്ക് ജോലി കൊടുത്ത് എച്ച് ആർ മാനേജരുടെ തട്ടിപ്പ്, സംഭവം ചൈനയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ