യുകെയിലെ റസ്റ്റോറന്‍റ് സന്ദർശിച്ചു, പിറ്റേന്ന് മുൻ മൈക്രോസോഫ്റ്റ് ജീവനക്കാരി തേംസ് നദിയിൽ മരിച്ച നിലയിൽ, കൊലപാതകം

Published : Mar 12, 2026, 03:52 PM IST
Murder scene

Synopsis

മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ജെന്നിഫർ സൈമണ്ട്സിനെ തേംസ് നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫിലിസ് കോർട്ട് ക്ലബ്ബിലെ അടുക്കള സഹായിയായ നെലിയോ ഗൗവിയയെ അറസ്റ്റ് ചെയ്തു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള ജെന്നിഫറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

 

മാർച്ച് 6 വെള്ളിയാഴ്ച മുൻ മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മൈക്രോസോഫ്റ്റിലെ മുൻ സീനിയർ കസ്റ്റമർ സക്സസ് അക്കൗണ്ട് മാനേജരായിരുന്ന 44 കാരിയായ ജെന്നിഫർ സൈമണ്ട്സിന്‍റെ മൃതദേഹം ഇംഗ്ലണ്ടിലെ ഗ്രാമമായ ഹെൻലിയിലെ തേംസ് നദിയിലാണ് കണ്ടെത്തിയത്. പ്രതി 44 വയസ്സുള്ള നെലിയോ ഗൗവിയ എന്ന വ്യക്തിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് തേംസ് വാലി പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

പൂട്ടിയ റെസ്റ്റോറന്‍റിലെ സിസിടിവി

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജെന്നിഫർ സൈമണ്ട്സ് സുരക്ഷാ ക്യാമറകളിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9:05 ന് ഒരു പുരുഷ സുഹൃത്തിനൊപ്പം അവർ ഒരു റെസ്റ്റോറന്‍റ് സന്ദർശിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ റെസ്റ്റോറന്‍റ് അടച്ചെന്ന് അറിയിച്ച ജീവനക്കാരിയോട് ജെന്നിഫർ സംസാരിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. പിന്നാലെ സൈമണ്ടസ് ബിസ്ട്രോയിലേക്ക് പോയി. എന്നാൽ. പിറ്റേന്ന് തേംസ് നദീ തീരത്തെ സ്വകാര്യ അംഗങ്ങളുടെ ക്ലബ്ബായ ഫിലിസ് കോർട്ട് ക്ലബ്ബിന്‍റെ ഗ്രൗണ്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ ലഭിച്ച റസ്റ്റോറന്‍റിൽ നിന്ന് ഏതാണ്ട് മുക്കാൽ കിലോമീറ്റർ ദൂരെയാണ് ഈ ക്ലബ്. പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് തെളിഞ്ഞു.

അടുക്കള സഹായിയുടെ പങ്ക്

ഫിലിസ് കോർട്ട് ക്ലബ്ബിലെ അടുക്കള പോർട്ടറായി ജോലി ചെയ്തിരുന്ന നെലിയോ ഗൗവിയയെ, ജെന്നിഫർ സൈമണ്ട്സിനെ കൊല ചെയ്ത കുറ്റത്തിന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്ക് ജെന്നിഫറിന്‍റെ കൊലപാതകത്തിൽ പങ്കുള്ളതായി പോലീസ് അവകാശപ്പെട്ടു. ഇയാൾ ജെന്നിഫറിനെ പിന്തുടരുകയും വെള്ളത്തിൽ മുക്കിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. മൈക്രോസോഫ്റ്റിൽ സീനിയർ കസ്റ്റമർ സക്‌സസ് അക്കൗണ്ട് മുൻ മാനേജരായിരുന്നു ജെന്നിഫർ. 2025 ജനുവരിയിൽ ജെന്നിഫറിനെ മൈക്രോസോഫ്റ്റിൽ നിന്നും പിരിച്ച് വിട്ടിരുന്നു. അതിന് ശേഷം ജോലി അന്വേഷണത്തിലായിരുന്നു ജെന്നിഫർ. എന്നാൽ കാര്യമായ ജോലികളൊന്നും അവൾക്ക് ലഭിച്ചിരുന്നില്ലെന്ന് ജെന്നിഫറിന്‍റെ സുഹൃത്തുക്കൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ലോകത്തിന്‍റെ രാജാവ്': ലോകശ്രദ്ധ നേടി ട്രംപിന്‍റെയും എപ്സ്റ്റീന്‍റെയും ടൈറ്റാനിക്ക് പോസിലുള്ള ശില്പം
ട്രെൻഡ്? വൈബ്? അതോ ഐഡന്റിറ്റി ക്രൈസിസോ? വെൽക്കം ടു ജെൻ സി ഫാഷൻ വേൾഡ്