ഇപ്പോഴത്തെ പിള്ളേരുടെ ഡ്രസ്സിംഗ് സീനാണ്; വെൽക്കം ടു ജെൻ സി ഫാഷൻ വേൾഡ്

Published : Mar 12, 2026, 01:10 PM IST
Fashion

Synopsis

ഈയിടെയായി നാട്ടിലെ പിള്ളേരുടെ ഡ്രസ്സിംഗ് ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നിനൊന്ന് മെച്ചം എന്ന് പറയുന്നതിനേക്കാൾ, ഓരോന്നും ഓരോ ടൈപ്പ് എന്ന് പറയുന്നതാകും ശരി. ആർക്കും ഒരേ ടൈപ്പ് വസ്ത്രങ്ങളോട് താൽപ്പര്യമില്ല. പഴയ വസ്ത്രങ്ങളും പുതിയ ട്രെൻഡുകളും മിക്സ് ചെയ്ത് ഒരു പുതിയ ഫാഷൻ ലോകം തന്നെ ജെൻ സി സൃഷ്ടിച്ചെടുക്കുകയാണ്.

ജെൻ സികൾ, ഇന്ന് ആഗോള ഫാഷൻ ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ശക്തിയായി മാറിയിരിക്കുകയാണെന്ന് എല്ലവർക്കും അറിയുന്ന ഒരു കാര്യം തന്നെയാണല്ലോ. കേവലം വസ്ത്രധാരണം എന്നതിലുപരി, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനും, നിലപാടുകൾ അറിയിക്കാനും, ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കാനുമുള്ള ഒരു ടൂളായി ഇവർ ഫാഷനെ കാണുന്നു. സസ്‌റ്റൈനബിലിറ്റി, ഇൻക്ലൂസിവിറ്റി, ഇൻഡിവിജ്വാലിറ്റി എന്നിവയാണ് ഇവരുടെ ഫാഷൻ തെരഞ്ഞെടുപ്പുകളെ നയിക്കുന്ന പ്രധാന ഘടകങ്ങൾ.

മിനിമലിസത്തിൽ നിന്നും പരീക്ഷണങ്ങളിലേക്ക്

മില്ലേനിയലുകളുടെ വളരെ പോളിഷ്ഡ് 'മിനിമലിസം' കണ്ടു വളർന്ന ജെൻ സി, പക്ഷേ തിരഞ്ഞെടുത്തത് കുറച്ചുകൂടി പരീക്ഷണാത്മകമായ ശൈലിയാണ്. റോബർട്ട് ഫ്രോസ്റ്റിന്റെ 'ദി റോഡ് നോട്ട് ടേക്കൺ' എന്ന കവിതയിലെ വരികൾ പോലെ, അധികമാരും സഞ്ചരിക്കാത്ത പാതകളിലൂടെ സഞ്ചരിക്കാനാണ് ഈ തലമുറയ്ക്ക് ഇഷ്ടം. അതുകൊണ്ടുതന്നെ ഒരു പ്രത്യേക ഫാഷൻ രീതിയിൽ മാത്രം ഒതുങ്ങിനിൽക്കാൻ ഇവർ തയ്യാറല്ല.

90-കളിലെ 'ഗ്രഞ്ച്' (Grunge) ലുക്ക്, 2000-കളുടെ തുടക്കത്തിലെ 'വൈ ടു കെ' (Y2K) പോപ്പ് കൾച്ചർ, സ്ട്രീറ്റ്‌വെയർ, വിന്റേജ് ടെയ്‌ലറിംഗ് എന്നിങ്ങനെ പല കാലഘട്ടങ്ങളിലെ ഫാഷൻ ഒരേ വാർഡ്രോബിൽ ഒത്തുചേരുന്നു. ഈ വൈവിധ്യമാണ് ജെൻ സി ഫാഷനെ വേറിട്ടു നിർത്തുന്നത്.

മൂഡ്‌ബോർഡ് മെയ്ഹെം

ജെൻ സി ഫാഷൻ വരുന്നത് ഒരിടത്തുനിന്നല്ല. ഇന്റർനെറ്റിലെ ഒരു സ്ക്രോളിംഗിലൂടെ അവർ 90-കളിലെ റൺവേ ക്ലിപ്പുകളും, വൈ ടു കെ സ്റ്റാർസിന്റെ ഔട്ട്ഫിറ്റുകളും, വെറും 200 രൂപയ്ക്ക് കിട്ടുന്ന സെക്കൻഡ് ഹാൻഡ് ലെതർ ജാക്കറ്റും, സോളിലെ സ്ട്രീറ്റ്‌വെയർ ലുക്കും ഒരേപോലെ നോക്കി മനസിലാക്കുന്നു. സോഷ്യൽ മീഡിയയിലെ 'Get Ready With Me' വീഡിയോകളും പിന്റെറസ്റ്റ് ബോർഡുകളും ഇവരുടെ ഡിസൈൻ പ്രോസസിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇന്ന് ഫാഷൻ ലോകം 'കോറുകളുടെ' കാലമാണ്. ബാലെകോർ, ബ്ലോക്കകോർ, ഡാർക്ക് അക്കാഡമിയ എന്നിങ്ങനെ നിരവധിയായ മൈക്രോ-യൂണിവേഴ്സുകൾ ഇവിടെയുണ്ട്. എല്ലാവരും ഒരേപോലെ വസ്ത്രം ധരിക്കുക എന്നതല്ല, മറിച്ച് ഓരോരുത്തരും എത്രത്തോളം വ്യത്യസ്തരാകുന്നു എന്നതാണ് ജെൻ സി ഫാഷനിലെ പോയിന്റ്.

സസ്‌റ്റൈനബിലിറ്റി ഒരു ഫാഷൻ മാനിഫെസ്റ്റോ

ജെൻ സിക്ക് യൂണീക്നെസ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ മാൾ റാക്കുകളിൽ കാണുന്ന ഒരേപോലെയുള്ള 'മാസ്-പ്രൊഡ്യൂസ്ഡ്' വസ്ത്രങ്ങൾ ഇവർക്ക് താല്പര്യമില്ല. ഇവിടെയാണ് 'ത്രിഫ്റ്റിംഗ്' കടന്നുവരുന്നത്. മറ്റൊരാൾക്കും ഇല്ലാത്ത വസ്ത്രങ്ങൾ കണ്ടെത്തുക എന്നത് ഇവരുടെ സ്റ്റൈൽ കറൻസിയാണ്. ഇതിനെക്കുറിച്ച് മാക്കിൾമോർ തന്റെ 'ത്രിഫ്റ്റ് ഷോപ്പ്' എന്ന പാട്ടിൽ പറഞ്ഞതുപോലെ, മുത്തച്ഛന്റെ പഴയ കോട്ട് ധരിച്ചാലും ഇവർ ഇൻക്രെഡിബിളായി തോന്നിപ്പിക്കും.

ക്ലൈമറ്റ് ചേഞ്ച്, ഓവർ കൺസപ്ഷൻ തുടങ്ങിയ ഗൗരവകരമായ ചർച്ചകൾക്കിടയിൽ വളർന്ന ഈ തലമുറ ഫാസ്റ്റ് ഫാഷനേക്കാൾ സ്ലോ ഫാഷനെ പിന്തുണയ്ക്കുന്നു. സെക്കൻഡ് ഹാൻഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതും പഴയ വസ്ത്രങ്ങൾ 'അപ്‌സൈക്കിൾ' ചെയ്യുന്നതും ഇവർക്കിടയിൽ ഒരു ട്രെൻഡ് ആണ്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിൽ മികച്ച നിലവാരമുള്ള വസ്ത്രങ്ങൾ വാങ്ങുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഏസ്തറ്റിക് വിപ്ലവം

ജെൻ സി ഫാഷൻ ആദ്യ കാഴ്ചയിൽ അല്പം കുഴപ്പങ്ങൾ നിറഞ്ഞതായി തോന്നാം. എന്നാൽ ഈ ഫാഷൻ കായോസ് ബോധപൂർവ്വമുള്ള ഒന്നാണ്. തങ്ങളെ ഒരു പ്രത്യേക ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ഇവർ ആഗ്രഹിക്കുന്നില്ല. ഇന്ന് ധരിക്കുന്ന സ്റ്റൈലല്ല ഇവർ നാളെ പരീക്ഷിക്കുന്നത്. ഫാഷനെ ഒരു 'പ്ലേ ലിസ്റ്റ്' പോലെ ഷഫിൾ ചെയ്യാനും മിക്സ് ചെയ്യാനും ഇവർ ഇഷ്ടപ്പെടുന്നു. വ്യത്യസ്ത സംസ്കാരങ്ങളെയും കാലഘട്ടങ്ങളെയും റെഫറൻസായി എടുത്തുകൊണ്ട് ഇവർ സൃഷ്ടിക്കുന്ന ഈ ഫാഷൻ രീതിക്ക് ഒരു പ്രത്യേക വൈബ് ഉണ്ട്. ഇതിനെ 'ഐഡന്റിറ്റി ക്രൈസിസ്' എന്ന് വിളിക്കാമെങ്കിലും, ആ വൈവിധ്യമാണ് ജെൻ സി ഫാഷന്റെ കരുത്ത്. ഒരു പ്രത്യേക നിയമങ്ങൾക്കും വഴങ്ങാത്ത, സ്വതന്ത്രമായ ഫാഷൻ ഭാഷയാണ് ഇന്ന് ലോകം കീഴടക്കുന്നത്. ചുരുക്കത്തിൽ, ഏറ്റവും പുതിയ വസ്ത്രം വാങ്ങുന്നതല്ല, മറിച്ച് ഏറ്റവും യൂണികായ വസ്ത്രം ധരിക്കുന്നതാണ് ജെൻ സിയുടെ ഫാഷൻ.

PREV
Read more Articles on
click me!

Recommended Stories

രസകരം കുളിയെ കുറിച്ചുള്ള ഈ 9 കാര്യങ്ങള്‍! ഇന്റർനാഷണൽ 'ബാത്ത് ഡേ'!
പാസ്‌പോർട്ടിലെ ആ സ്വർണ്ണ ചതുരം എന്താണ്? സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്!