4 ദിവസം മാത്രം ജോലി ചെയ്താൽ മതി, തൊഴിലാളികളെ ആകർഷിക്കാനും ജോലിയെടുത്ത് 'മരിക്കുന്നതൊ'ഴിവാക്കാനും ജപ്പാൻ

Published : Aug 31, 2024, 09:22 PM IST
4 ദിവസം മാത്രം ജോലി ചെയ്താൽ മതി, തൊഴിലാളികളെ ആകർഷിക്കാനും ജോലിയെടുത്ത് 'മരിക്കുന്നതൊ'ഴിവാക്കാനും ജപ്പാൻ

Synopsis

2021 മുതൽ തന്നെ ജപ്പാനിലെ ഗവൺമെൻ്റ്, തൊഴിൽ പ്രതിസന്ധിയും അമിത ജോലിഭാരം നൽകുന്ന ദീർഘകാല പ്രശ്‌നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട് ജോലി ദിവസങ്ങൾ കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 

ജപ്പാനിലെ തൊഴിൽ സംസ്കാരം പേരുകേട്ടതാണ്. മറ്റൊന്നും കൊണ്ടല്ല, കടുത്ത സമ്മർദ്ദമാണ് ഇവിടെ ജോലിസ്ഥലങ്ങളിൽ. ആഴ്ചയിലെ ഏഴു ദിവസവും എന്നതുപോലെ ഇവിടെ ജോലി ചെയ്യുന്നവരുണ്ട്. അതുപോലെ, ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നതും വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. ഇതൊക്കെ കാരണം കൊണ്ടുതന്നെ ഇവിടെ ജോലിക്ക് ആളെ കിട്ടാനില്ല. 

ഇപ്പോഴിതാ വിവിധ തൊഴിലുകളിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് വേണ്ടി ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി എന്ന തീരുമാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2021 മുതൽ തന്നെ ജപ്പാനിലെ ഗവൺമെൻ്റ്, തൊഴിൽ പ്രതിസന്ധിയും അമിത ജോലിഭാരം നൽകുന്ന ദീർഘകാല പ്രശ്‌നങ്ങളും പരിഹരിക്കാൻ ലക്ഷ്യമിട്ട് ജോലി ദിവസങ്ങൾ കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 

എന്നിരുന്നാൽ പോലും പല കമ്പനികളും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അവധി എന്ന വാദം അം​ഗീകരിച്ചിരുന്നില്ല. അടുത്തിടെ സർക്കാർ 'കരോഷി'യുമായി ബന്ധപ്പെട്ട് ഇവിടെ ധവളപത്രം ഇറക്കിയിരുന്നു. അധികജോലി കാരണമുള്ള മരണം എന്നാണ് കരോഷി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ജോലിസ്ഥലത്തെ സമ്മർദ്ദം കാരണം ആളുകൾക്ക് വിവിധ രോ​ഗങ്ങളുണ്ടാകുന്നു എന്നാണ് പറയുന്നത്. ഹൃദയാഘാതമടക്കമുണ്ടായി ആളുകൾ മരണപ്പെടുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഓരോ വർഷവും കുറഞ്ഞത് അത്തരത്തിലുള്ള 54 മരണങ്ങളെങ്കിലും ഉണ്ടാകുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതൊക്കെ മുൻനിർത്തിയാണ് ആളുകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനായും തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനായും അവരുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ഒക്കെ വേണ്ടി നാല് ദിവസം ജോലി എന്നതിനെ കുറിച്ച് ചർച്ച നടക്കുന്നത്. 

കമ്പനികളെ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി എന്നതിലേക്ക് ആകർഷിക്കുന്നതിനായി സർക്കാർ ഫ്രീ കൺസൾട്ടിം​ഗും ​ഗ്രാന്റുമടക്കം പലതും വാ​ഗ്ധാനം ചെയ്യുന്നുണ്ട്. 

 

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?