റെയിൽവേ സ്റ്റേഷനിലെ വൈഫൈ പരക്കെ ഉപയോ​ഗിച്ചിരിക്കുന്നത് അശ്ലീലവീഡിയോ കാണാനും ഡൗൺലോഡ് ചെയ്യാനും

By Web TeamFirst Published Jun 11, 2022, 10:43 AM IST
Highlights

റെയിൽവേ സ്റ്റേഷനുകളിൽ, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നൽകും. ആദ്യ അര മണിക്കൂർ സെഷൻ അവസാനിച്ചതിന് ശേഷം ആളുകൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പണം നൽകണം.

സൗജന്യ വൈഫൈ (Free WiFi) കിട്ടിയാൽ എന്ത് ചെയ്യും ആളുകൾ, എന്തും ചെയ്യാം അല്ലേ? റെയിൽവേ സ്റ്റേഷനിൽ സൗജന്യ വൈഫൈ നൽകുന്നത് ആളുകൾക്ക് നല്ല യാത്രാനുഭവത്തിന് വേണ്ടിയാണ്. എന്നാൽ, പലപ്പോഴും ആളുകൾ അതുപയോ​ഗിക്കുന്നത് വേറെ പല ആവശ്യങ്ങൾക്കും ആണ്. പ്രത്യേകിച്ച് സെക്കന്തരാബാദ് (Secunderabad) സ്റ്റേഷനിലെ വൈഫൈ. ലൈംഗിക ഉള്ളടക്കം കാണാനും ഡൗൺലോഡ് ചെയ്യാനുമാണ് ഇപ്പോൾ ഈ സേവനം പ്രധാനമായും ഉപയോഗിക്കുന്നതെന്ന് RailTel കണ്ടെത്തിയിരിക്കയാണ്. 

അശ്ലീല ഡൗൺലോഡുകളുടെ കാര്യത്തിൽ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ സൗത്ത് സെൻട്രൽ റെയിൽവേയിൽ ഒന്നാം സ്ഥാനത്താണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, സൗത്ത് സെൻട്രൽ റെയിൽവേയിൽ (SCR) ഏറ്റവും കൂടുതൽ ലൈംഗിക ഉള്ളടക്കം ഡൗൺലോഡ് ചെയ്തിരിക്കുന്നത് സെക്കന്തരാബാദാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി എന്നിവയുണ്ട്. റെയിൽ‌ടെൽ പറയുന്നതനുസരിച്ച്, സെക്കന്തരാബാദിലും വിജയവാഡയിലും നടക്കുന്ന എല്ലാ സെർച്ചിം​ഗിന്റെയും ഡൗൺലോഡുകളുടെയും 35% -വും അശ്ലീലമാണ്.

റെയിൽവേ സ്റ്റേഷനുകളിൽ, RailTel ആദ്യത്തെ 30 മിനിറ്റ് സൗജന്യ Wi-Fi നൽകും. ആദ്യ അര മണിക്കൂർ സെഷൻ അവസാനിച്ചതിന് ശേഷം ആളുകൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ പണം നൽകണം. TOI -യുമായുള്ള സംഭാഷണത്തിൽ ഒരു മുതിർന്ന റെയിൽടെൽ ഉദ്യോഗസ്ഥൻ പറഞ്ഞതിങ്ങനെ, "ഞങ്ങളുടെ ഗേറ്റ്‌വേ ഡാറ്റ കാണിക്കുന്നത് മിക്കവാറും വൈഫൈ ഉപയോ​ഗിച്ച് തിരഞ്ഞിരിക്കുന്നത് അശ്ലീല ഉള്ളടക്കങ്ങളാണ് എന്നാണ്. നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകൾ ആക്‌സസ് ചെയ്യാനാവാത്തതാണ്. എന്നാൽ, VPN -ഉം  മറ്റും ഉപയോ​ഗിച്ചും ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ കണ്ടന്റുകൾ കാണുന്നവരും ഡൗൺലോഡ് ചെയ്യുന്നവരും കൂടുതലാണ്."

അദ്ദേഹം കൂട്ടിച്ചേർത്തു, "ഏകദേശം 30 മിനിറ്റ് ഡാറ്റ സെഷനിൽ ഒരു ഉപയോക്താവ് ശരാശരി 350 MB ഉപയോഗിക്കുന്നു. 350 MB ഡാറ്റ ഉപഭോഗത്തിന്റെ 90% വും പോൺ സൈറ്റുകളിൽ നിന്നാണ്." തെലങ്കാനയിലെ സെക്കന്തരാബാദ്, അശ്ലീല ഡൗൺലോഡുകളുടെ കാര്യത്തിൽ മാത്രമല്ല, എസ്‌സി‌ആറിലെ ഉപയോക്താക്കളുടെയും ഡാറ്റ ഉപഭോഗത്തിന്റെയും കാര്യത്തിലും ഒന്നാമതാണ്.

(ചിത്രം പ്രതീകാത്മകം)

click me!