യുവാക്കൾ പഴയതുപോലെ കുടിക്കുന്നില്ല, അധികമുള്ള വൈൻ നശിപ്പിക്കാൻ 1780 കോടി രൂപ ചെലവിടാൻ ഫ്രഞ്ച് സർക്കാർ

Published : Aug 28, 2023, 05:47 PM IST
യുവാക്കൾ പഴയതുപോലെ കുടിക്കുന്നില്ല, അധികമുള്ള വൈൻ നശിപ്പിക്കാൻ 1780 കോടി രൂപ ചെലവിടാൻ ഫ്രഞ്ച് സർക്കാർ

Synopsis

കൊവിഡ് -19 മഹാമാരി മറ്റെല്ലാ മേഖലകളെയും എന്നതുപോലെ തന്നെ വൈൻ വ്യവസായത്തിന്റെ കാര്യത്തിലും ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കി. ലോകമെമ്പാടുമുള്ള റെസ്റ്റോറന്റുകളും ബാറുകളും അടച്ചതിനാൽ തന്നെ, വൈൻ വിൽപ്പന കുത്തനെ ഇടിഞ്ഞതായി AFP റിപ്പോർട്ട് ചെയ്തു.

യുവാക്കൾക്കിടയിൽ മദ്യപാനം കുറയുന്നതിനാൽ, അധികമുള്ള വൈൻ നശിപ്പിക്കാൻ 1780 കോടി രൂപ ചെലവിടാനൊരുങ്ങി ഫ്രഞ്ച് സർക്കാർ. യുവാക്കൾക്കിടയിൽ മദ്യത്തിന്റെ ഉപഭോ​ഗശീലത്തിലുണ്ടായ വ്യത്യാസമാണ് സർക്കാരിനെ ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  

യൂറോപ്യൻ യൂണിയൻ തങ്ങളുടെ മിച്ചമുള്ള വൈൻ നശിപ്പിക്കുന്നതിന് മുമ്പായി ഫ്രാൻസിന് 160 മില്യൺ യൂറോ ഫണ്ട് 
അനുവദിച്ചിരുന്നു. മിച്ചം വരുന്ന വീഞ്ഞ് നശിപ്പിക്കാനും ഉത്പാദകരെ സഹായിക്കാനും വേണ്ടി മൊത്തം 200 ദശലക്ഷം യൂറോ ചെലവഴിക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചതായിട്ടാണ് ഇപ്പോൾ വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്.

വ്യാവസായികപരമായി ആൽക്കഹോൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വൈൻ നശിപ്പിക്കുന്നത്. പിന്നീട് അതിൽ നിന്നും ഹാൻഡ് സാനിറ്റൈസർ, ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, പെർഫ്യൂം തുടങ്ങിയ വസ്തുക്കൾ നിർമ്മിച്ച് വിൽക്കുക എന്നതാണ് ലക്ഷ്യമെന്നും റിപ്പോർട്ടുകൾ പറയുന്നു. AFP റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഫ്രാൻസിൽ പ്രധാനമായും വൈൻ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളായ ബോർഡോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉപഭോഗ ശീലങ്ങളിലുണ്ടായിരിക്കുന്ന മാറ്റങ്ങളും ജീവിതച്ചെലവിലുണ്ടായിരിക്കുന്ന പ്രതിസന്ധിയും ഉൾപ്പെടെ അനവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.

കൊവിഡ് -19 മഹാമാരി മറ്റെല്ലാ മേഖലകളെയും എന്നതുപോലെ തന്നെ വൈൻ വ്യവസായത്തിന്റെ കാര്യത്തിലും ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കി. ലോകമെമ്പാടുമുള്ള റെസ്റ്റോറന്റുകളും ബാറുകളും അടച്ചതിനാൽ തന്നെ, വൈൻ വിൽപ്പന കുത്തനെ ഇടിഞ്ഞതായി AFP റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഇറ്റലിയിൽ 7 ശതമാനവും സ്പെയിനിൽ 10 ശതമാനവും ഫ്രാൻസിൽ 15 ശതമാനവും ജർമ്മനിയിൽ 22 ശതമാനവും പോർച്ചുഗലിൽ 34 ശതമാനവും വീഞ്ഞിന്റെ ഉപഭോഗം കുറഞ്ഞുവെന്നാണ് യൂറോപ്യൻ കമ്മീഷൻ ഡാറ്റ വെളിപ്പെടുത്തുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 

PREV
Read more Articles on
click me!

Recommended Stories

പലിശയ്ക്കെടുത്തത് 1.7 കോടി. തിരിച്ചടച്ചത് 146 കോടി! വീട് പോലും വിറ്റു, ഒടുവിൽ കേസും
കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ടിബറ്റ്, ചൈന... ഇന്ത്യയിലേക്ക് പറന്നിറങ്ങി ആയിരക്കണക്കിന് കഴുകന്മാർ;