പാട്ട് മാത്രമല്ല, ഇനി ഭാഷയും കൊറിയൻ! ബിടിഎസ് തരംഗത്തിൽ 93% ആരാധകരും കൊറിയൻ പഠനത്തിലേക്ക്; കണക്കുകൾ പുറത്ത്.

Published : Mar 03, 2026, 05:01 PM IST
BTS

Synopsis

സംഗീതത്തിന് ഭാഷയില്ലെന്ന് പറയാറുണ്ടെങ്കിലും, ലോകം മുഴുവൻ ഇപ്പോൾ ഒരു ഭാഷ പഠിക്കാനുള്ള തിരക്കിലാണ് - കൊറിയൻ!കെ-പോപ്പ് സ്വാധീനം വെറുമൊരു വിനോദത്തിനപ്പുറം ഒരു ഭാഷ വിപ്ലവമായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

വെറുമൊരു മ്യൂസിക് ബാൻഡ് എന്നതിലുപരി ഒരു ഗ്ലോബൽ ഇൻസ്ട്രക്ടർ കൂടിയായി മാറിയിരിക്കുകയാണ് ബിടിഎസ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ പാട്ടുകൾ മനസ്സിലാക്കാനും അവരോട് കൂടുതൽ അടുക്കാനുമായി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ കൊറിയൻ ഭാഷ പഠിച്ചുകൊണ്ടിരിക്കുകയാണ്. മൾട്ടി കൾച്ചറൽ കൺവെർജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 69 രാജ്യങ്ങളിൽ നടത്തിയ ലേറ്റസ്റ്റ് സർവേ പ്രകാരം,ബിടിഎസ് ആരാധകരിൽ 93 ശതമാനവും കൊറിയൻ ഭാഷ പഠിക്കാൻ താൽപ്പര്യം കാണിക്കുന്നവരോ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആണ്. ഇത് കേവലം ഒരു ഹോബി എന്നതിലുപരി, ആഗോളതലത്തിൽ കൊറിയൻ ഭാഷയ്ക്കുള്ള സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

ഡിജിറ്റൽ പഠനവും ടോപിക് ലക്ഷ്യങ്ങളും

ഇന്ന് കൊറിയൻ പഠിക്കാൻ ആരും ക്ലാസ് റൂമുകളിലേക്ക് ഓടുന്നില്ല. പകരം ലേണിംഗ് ആപ്പുകൾ, ഓൺലൈൻ വീഡിയോകൾ, ബിടിഎസ് ലിറിക്സ് എന്നിവയാണ് പ്രധാന പഠന സഹായികൾ. പഠിക്കുന്നവരിൽ പകുതിയിലധികം പേരും ലക്ഷ്യം വെക്കുന്നത് കൊറിയൻ ഭാഷ പ്രാവീണ്യം അളക്കുന്ന ടോപിക് ലെവൽ 4 ആണ്. എന്നാൽ നിലവിൽ 3 ശതമാനം ആളുകൾക്ക് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത് എന്നത് ഭാഷ പഠനത്തിലെ വെല്ലുവിളികളെ സൂചിപ്പിക്കുന്നു. എങ്കിലും ആവേശം ഒട്ടും കുറയാതെ ആരാധകർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊറിയൻ ഇക്കണോമിയുടെ നട്ടെല്ലായി ബിടിഎസ്

ബിടിഎസ് എന്നത് ദക്ഷിണ കൊറിയയ്ക്ക് വെറുമൊരു അഭിമാനമല്ല, അതൊരു വലിയ വരുമാന മാർഗം കൂടിയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഓരോ വർഷവും ബിടിഎസുമായി ബന്ധപ്പെട്ട എക്സ്‌പോർട്ടുകളിലൂടെ മാത്രം 5 ബില്യൺ യുഎസ് ഡോളർ ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നുണ്ടെന്ന് ബാങ്ക് ഓഫ് കൊറിയ വ്യക്തമാക്കുന്നു. 2025-ന്റെ തുടക്കത്തിൽ കൊറിയ സന്ദർശിച്ച വിദേശികളിൽ 42 ശതമാനവും എത്തിയത് കെ-കണ്ടന്റ് കാരണമാണെന്നത് ബിടിഎസിന്റെ സോഫ്റ്റ് പവർ എത്രത്തോളമാണെന്ന് തെളിയിക്കുന്നു.

കൊറിയൻ ഭാഷ പഠനത്തിനായുള്ള ദക്ഷിണ കൊറിയയുടെ ഒഫീഷ്യൽ ശൃംഖലയായ കിംഗ് സെജോംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-ൽ മാത്രം 239,000 സ്റ്റുഡന്റ്സാണ് ജോയിൻ ചെയ്തത്. ഇതിൽ 110,000 പേരും ഓൺലൈൻ പ്രോഗ്രാമുകളിലൂടെയാണ് പഠിക്കുന്നത്. ബിടിഎസ് ഇന്റർവ്യൂകൾ, ലിറിക്സ്, പെർഫോമൻസ് ഫൂട്ടേജുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനരീതികൾ സ്റ്റുഡന്റ്സ് സാറ്റിസ്ഫാക്ഷൻ പുതിയ ഉയരങ്ങളിലെത്തിച്ചുവെന്നാണ് റിപ്പോർട്ട്.

മാർച്ചിലെ വേൾഡ് ടൂറും ആരാധകരുടെ ആവേശവും

മാർച്ച് അവസാന വാരം സിയോളിൽ ആരംഭിക്കുന്ന ബിടിഎസിന്റെ പുതിയ ആൽബം റിലീസും വേൾഡ് ടൂറും ഭാഷ പഠനത്തിന് പുതിയ സ്പീഡ് നൽകും. കൺസേർട്ടുകളിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം കൊറിയൻ വരികൾ പാടാനായി ആരാധകർ ഇപ്പോൾ അവസാനഘട്ട തയ്യാറെടുപ്പുകളിലാണ്. ഭാഷയുടെ അതിർവരമ്പുകൾ മായ്ച്ചു കളയുന്ന ഈ ബിടിഎസ് മാജിക് വരും വർഷങ്ങളിൽ കൊറിയൻ ഭാഷ പഠനത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്ന് ഉറപ്പാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ഇഎംഐ മുടങ്ങി; 1.20 കോടിയുടെ ഫ്ലാറ്റ് ബാങ്ക് ലേലം വിളിച്ചത് 95 ലക്ഷത്തിന്! പോസ്റ്റിനെ ചൊല്ലി ചർച്ച
ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു