ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി നടന്നു തീര്‍ത്തത് 79,000 കിലോമീറ്റർ ദൂരം; ആരോഗ്യരേഖകൾ പുറത്ത്!

Published : Mar 26, 2019, 11:43 AM ISTUpdated : Mar 26, 2019, 11:48 AM IST
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ഗാന്ധിജി നടന്നു തീര്‍ത്തത് 79,000  കിലോമീറ്റർ ദൂരം; ആരോഗ്യരേഖകൾ പുറത്ത്!

Synopsis

ഗാന്ധിജിക്ക് നല്ല ബിപി ഉണ്ടായിരുന്നു. 1937  ഒക്ടോബർ 26 -ന്  രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം 194 - 130, 1940  ഫെബ്രുവരി 19  -ന്  220, 110  എന്നിങ്ങനെയായിരുന്നു. അദ്ദേഹം തന്റെ ഉയർന്ന രക്തസമ്മർദ്ദത്തെപ്പറ്റി ഏറെ വ്യാകുലപ്പെട്ടിരുന്നു. അക്കാലത്ത് നാട്ടിൽ കിട്ടിയിരുന്ന രക്താതിമർദ്ദത്തിനുള്ള ഒരു ആയുർവേദ ഒറ്റമൂലിയായ സർപ്പഗന്ധി വരെ സേവിച്ചു അദ്ദേഹം ഫലസിദ്ധിയ്ക്കായി.

ഇന്നലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്  (ICMR) പുറത്തിറക്കുന്ന  'ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ച് ' (IJMR ) എന്ന പ്രസിദ്ധീകരണം ചരിത്രത്തിലാദ്യമായി ഗാന്ധിജിയുടെ ആരോഗ്യ രേഖകൾ 'ഗാന്ധി ഹെൽത്ത് @ 150 ' എന്ന തലക്കെട്ടോടെ 166 പേജുള്ള  ഒരു  ബുള്ളറ്റിനായി പ്രസിദ്ധീകരിച്ചു. മാർച്ച് 25, 26  തീയതികളിൽ ദില്ലിയിൽ വെച്ച് ICMR, നാഷണൽ ഗാന്ധി മ്യൂസിയം എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ഒരു ദ്വിദിന സിമ്പോസിയത്തിന്റെ മുന്നോടിയായി ഇരുപതാം തീയതി ധരംശാലയിൽ വെച്ച് ദലായ് ലാമയാണ് ഈ സ്പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചത്. വളരെ രസകരമായ പല വിവരങ്ങളുമുണ്ടതിൽ നമ്മുടെ മഹാത്മാവിനെപ്പറ്റി. അവയിലൂടെ ഒന്നു കണ്ണോടിക്കാം. 

തന്റെ ജീവിതത്തിൽ ദിവസവും 18  കിലോമീറ്റർ വീതം,  തുടർച്ചയായി നടന്നു ഗാന്ധിജി. അതായാത്  ദിവസത്തിൽ ഏകദേശം 22,500  തവണ കാലടികൾ വലിച്ചുനീട്ടിവെച്ചുകൊണ്ട് , 1913  മുതൽ 1948 -ൽ വെടിയേറ്റു മരിക്കും വരെ നടത്തിയ സ്വാതന്ത്ര്യത്തിനായുള്ള ഓട്ടപ്പാച്ചിലിലിൽ ഏകദേശം 79,000  കിലോമീറ്റർ ദൂരം നടന്നു തീർത്തിട്ടുണ്ട് അദ്ദേഹം. ഭൂമിയെ രണ്ടുതവണ വലം വെക്കുന്നതിനു തുല്യമാണിത്. ആരോഗ്യപൂർണമായ ജീവനത്തിന് ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്ന നടത്തം ദിവസേന 7000 മുതൽ 10000  അടികളാണ്.

തന്റെ ആയുസ്സിനിടെ രണ്ട് ഓപ്പറേഷനാണ് ഗാന്ധിജി വിധേയനായിട്ടുള്ളത്

'കീ റ്റു ഹെൽത്ത്' എന്ന പുസ്തകത്തിൽ അദ്ദേഹം പറഞ്ഞു. പൂർണ്ണാരോഗ്യവനായിരിക്കാൻ വെജിറ്റേറിയനാവണം എന്നാൽ പാലും, തൈര്, നെയ്യ് തുടങ്ങിയ പാലുല്പന്നങ്ങലും ശരീരത്തിന് അത്യന്താപേക്ഷിതമാണ്. 

ഗാന്ധിജിക്ക് നല്ല ബിപി ഉണ്ടായിരുന്നു. 1937  ഒക്ടോബർ 26 -ന്  രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം 194 - 130, 1940  ഫെബ്രുവരി 19  -ന്  220, 110  എന്നിങ്ങനെയായിരുന്നു. അദ്ദേഹം തന്റെ ഉയർന്ന രക്തസമ്മർദ്ദത്തെപ്പറ്റി ഏറെ വ്യാകുലപ്പെട്ടിരുന്നു. അക്കാലത്ത് നാട്ടിൽ കിട്ടിയിരുന്ന രക്താതിമർദ്ദത്തിനുള്ള ഒരു ആയുർവേദ ഒറ്റമൂലിയായ സർപ്പഗന്ധി വരെ സേവിച്ചു അദ്ദേഹം ഫലസിദ്ധിയ്ക്കായി.

1939 -ൽ തന്റെ എഴുപതാം വയസ്സിൽ   രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ശരീര ഭാരം 46.7  കിലോഗ്രാം ആയിരുന്നു. ഉയരമാവട്ടെ 5' 5". അതായത് BMI  17.6. വളരെ 'അണ്ടർ വെയ്‌റ്റ്‌ ആയിരുന്നു അദ്ദേഹം BMI മാനദണ്ഡങ്ങൾ പ്രകാരം. ഇന്നത്തെ കാലത്താണെങ്കിൽ കൂടുതൽ പോഷകാഹാരങ്ങൾ ചെലുത്താനും പറ്റുമെങ്കിൽ ഒരു ഡയറ്റീഷ്യന്റെ സഹായം തേടാനും പറഞ്ഞേനെ അദ്ദേഹത്തോട് ഡോക്ടർമാർ. 

1936 ജനുവരി 19 - ന് രേഖപ്പെടുത്തിയ ബയോമെഡിക്കൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് പ്രകാരം ഗാന്ധിജിയുടെ ബ്ലഡ് ഷുഗർ ഫാസ്റ്റിങ്ങ്‌ : 41 ആഫ്റ്റർ ഫുഡ് :  71.4  എന്നിങ്ങനെ  ആയിരുന്നു.  ഇത് നോർമൽ ലെവലായ 80-120-നേക്കാൾ താഴെയായിരുന്നു. 

സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒരു കണ്ണടയൊഴിച്ചാൽ കണ്ണിന്റെ കാഴ്ചയ്ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. 

ചായ, കാപ്പി, സിഗരറ്റ്, മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങളോട് കടുത്ത അവമതിപ്പായിരുന്നു ഗാന്ധിജിയ്ക്ക്. അവ ജീവിതത്തിൽ അനാരോഗ്യം ക്ഷണിച്ചുവരുത്തും എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വയം ഇതൊന്നും ഉപയോഗിച്ചിരുന്നില്ല. അടുപ്പവും സ്വാതന്ത്ര്യവും ഉള്ളവരോടൊക്കെ അവ ഉപയോഗിക്കരുത് എന്ന് ശഠിക്കുകയും ചെയ്തുപോന്നിരുന്നു ഗാന്ധിജി. 

തന്റെ ജീവിതത്തിൽ മൂന്നുതവണ മലേറിയ ബാധിതനായിട്ടുണ്ട് ഗാന്ധിജി. 1925, 1936, 1945 എന്നീ വർഷങ്ങളിൽ. ലണ്ടനിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് ശ്വാസകോശത്തിന്റെയും, ഹൃദയത്തിന്റെയും ഉൾഭാഗത്തെ പേശികൾ വീങ്ങുന്ന പ്ലൂറസി എന്ന അസുഖം ബാധിച്ചിരുന്നു ഒരിക്കൽ. സ്വാതന്ത്ര്യസമരകാലത്ത് അനുഷ്ഠിച്ചിരുന്നു സുദീർഘമായ നിരാഹാര സത്യാഗ്രഹങ്ങൾ അദ്ദേഹത്തെ മരണത്തിന്റെ വക്കുവരെ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട് പലപ്പോഴും.  1918 -ൽ അദ്ദേഹത്തെ ബാധിച്ച അക്യൂട്ട് അമീബിക് ഡിസൻട്രിയ്ക്ക് മരുന്നുകഴിക്കാൻ വിസമ്മതിച്ച്‌ പ്രകൃതി ചികിത്സയെ മാത്രം ആശ്രയിച്ചിരുന്ന ഗാന്ധിജി, അന്ന്  മരിക്കാതെ രക്ഷപ്പെട്ടത് എന്തോ ഭാഗ്യത്തിനാണ്. 1869  ഒക്ടോബർ രണ്ടിന് ജനിച്ച് 1948 ജനുവരി മുപ്പതിന് വെടിയേറ്റു മരിക്കുന്നതുവരെയുള്ള തന്റെ ആയുസ്സിനിടെ രണ്ട് ഓപ്പറേഷനാണ് ഗാന്ധിജി വിധേയനായിട്ടുള്ളത്. ഒന്ന്, 1919 -ൽ നടന്ന പൈൽസ് ഓപ്പറേഷൻ. രണ്ട്, 1924  -ൽ നടന്ന അപ്പന്റിസൈറ്റിസ് ഓപ്പറേഷൻ. 

ആ ദർശനത്തെ പിൻപറ്റിയാണ് ഇന്ന് ശുചിത്വമിഷൻ പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്

ഏറെക്കുറെ നോർമൽ ആയിരുന്നു അദ്ദേഹത്തിന്റെ ECG. ഇത് 1937-40  കാലഘട്ടത്തിലെടുത്ത അദ്ദേഹത്തിന്റെ ഒരു ECG ആണ്. ചെറിയൊരു മയോകാർഡൈറ്റിസ് വേണമെങ്കിൽ ആരോപിക്കാമെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തിൽ ആ ലക്ഷണങ്ങളെ അവഗണിക്കാവുന്നതേയുള്ളൂ. 

ഗ്രാമഗ്രാമാന്തരങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ഗാന്ധിജി അന്നത്തെ ആരോഗ്യവകുപ്പ് ജീവനക്കാരെ ഓർമ്മിപ്പിച്ചിരുന്ന വസ്തുത ഇന്നും പ്രസക്തമാണ്. ആരോഗ്യപരിപാലനത്തിന്റെ ആദ്യപടി ശുചിത്വമാണ്. ആരോഗ്യം നശിപ്പിക്കുന്ന രോഗാണുക്കളുടെ പ്രവേശനകവാടം ശുചിത്വരഹിതമായ ആവാസ പരിസരങ്ങളാണ്. ആ ദർശനത്തെ പിൻപറ്റിയാണ് ഇന്ന് ശുചിത്വമിഷൻ പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.  കാലാവസ്ഥാ വ്യതിയാനം, ജലദൗർലഭ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലൂടെ പണിപ്പെട്ടു നീങ്ങുന്ന ഇന്ത്യൻ ജനതയ്ക്ക് ഇന്ന് നിലനിൽക്കാൻ ഗാന്ധിയൻ ദർശനങ്ങൾ ഏറെ ഉപകാരപ്പെടും, വേണ്ട രീതിയിൽ പഠനം നടത്തുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്താൽ..!
 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു