
ഒളിഞ്ഞിരിക്കുന്ന നിരവധി രഹസ്യങ്ങളുടെ കലവറയാണ് സമുദ്രം എന്നാണ് പറയപ്പെടുന്നത്. ഓരോ നിമിഷവും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത നിരവധി ജീവജാലങ്ങളാണ് സമുദ്രത്തിനുള്ളിൽ നിന്നും കണ്ടെത്തി കൊണ്ടിരിക്കുന്നത്. സമുദ്ര ഗവേഷകരെ അതിശയിപ്പിച്ചുകൊണ്ട് ഇത്തരത്തിൽ നിരവധി ജീവജാലങ്ങൾ സമുദ്രത്തിനുള്ളിൽ കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ കണ്ടെത്തലാണ് ഭീമൻ മലബാർ കോഡ് ഫിഷ്. സമാനമായ രീതിയിൽ സമുദ്രത്തിൽ കണ്ടെത്തിയ അത്ഭുതപ്പെടുത്തുന്ന ചില ജീവജാലങ്ങൾ ഇതാ:
1.7 അടി ഉയരമുള്ള ഹാലിബട്ട് മത്സ്യം
നോർവിച്ചിൽ നിന്നുള്ള പോൾ സ്റ്റീവൻസ് ആണ് ഈ കൂറ്റൻ മത്സ്യത്തെ പിടികൂടിയത്. 180 കിലോഗ്രാം ഭാരവും 7 അടി നീളവും ആണ് ഈ മത്സ്യത്തിന് ഉണ്ടായിരുന്നത്. നോർവേ തീരത്ത് മീൻ പിടിക്കുന്നതിനിടയാണ് ഈ ഭീമൻ മത്സ്യം സ്റ്റീവൻസിന്റെ വലയിൽ കുടുങ്ങിയത്. പക്ഷേ പിടികൂടിയ ശേഷം അദ്ദേഹം വീണ്ടും മത്സ്യത്തെ കടലിൽ തന്നെ ഉപേക്ഷിച്ചു. മത്സ്യത്തിന് 70 നും 90 നും ഇടയിൽ പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.
621 കിലോയുള്ള ഭീമൻ മത്സ്യം
ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് മീൻ പിടിക്കുന്നതിനിടയിലാണ് ഏകദേശം 621 കിലോഗ്രാം ഭാരമുള്ള ബ്ലൂ മാർലിൻ മത്സ്യത്തെ പിടികൂടിയത്. 12 അടിയായിരുന്നു ഈ മത്സ്യത്തിന്റെ ഉയരം. 30 മിനിറ്റ് മത്സ്യത്തോട് പോരാടിയാണ് ഇതിനെ അന്ന് ബോട്ടിനുള്ളിൽ കയറ്റിയത്.
44 കിലോഗ്രാം ഭാരമുള്ള ക്യാറ്റ്ഫിഷ്
2021 ൽ ആണ് ഹന്ന ട്രസ്‌കോട്ട് എന്ന പെൺകുട്ടി 44 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ ക്യാറ്റ്ഫിഷിനെ പിടികൂടിയത്. മത്സ്യബന്ധനത്തിൽ പ്രാവീണ്യം നേടിയിരുന്ന ഹന്നയുടെ പിതാവാണ് ക്യാറ്റ് ഫിഷിങ്ൽ അവളെ സഹായിച്ചത്.
134 കിലോഗ്രാം ഭാരമുള്ള ഹാലിബട്ട് മത്സ്യം
9 അടി നീളമുള്ള 134 കിലോഗ്രാം ഭീമൻ ഹാലിബട്ട് മത്സ്യത്തെ മാഞ്ചസ്റ്ററിലെ ഒരു മീൻ വിൽപ്പനക്കാരൻ വിറ്റത് ഏകദേശം 1,64,694 രൂപയ്ക്കാണ്. നൂറു ഭാഗങ്ങളാക്കി മുറിച്ചാണ് ഈ മത്സ്യത്തെ അന്ന് വിൽപ്പന നടത്തിയത്. 2020 -ൽ ആയിരുന്നു സംഭവം.