തെലുങ്കാനയില്‍‌ കരകവിഞ്ഞ് നദികള്‍; ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യത്തെ!

Published : Aug 02, 2023, 01:54 PM IST
തെലുങ്കാനയില്‍‌ കരകവിഞ്ഞ് നദികള്‍; ക്ഷേത്രക്കുളത്തില്‍ നിന്നും പിടികൂടിയത് 15 കിലോ ഭാരമുള്ള ഭീമന്‍ മത്സ്യത്തെ!

Synopsis

നദികൾ കരകവിഞ്ഞതോടെ തീരപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയ മത്സ്യങ്ങളെ പിടികൂടുന്ന തിരക്കിലാണ് പ്രദേശവാസികൾ. വ്യത്യസ്തനത്തിൽപ്പെട്ട ചെറുതും വലുതുമായ മത്സ്യങ്ങൾ ധാരാളമായി കരയിലേക്ക് എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.


തെലങ്കാനയുടെ മധ്യ, കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ വിവിധ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ കരയിലേക്ക് (ഊത്ത കയറ്റം) ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ വിവിധ നദികൾ കരകവിഞ്ഞൊഴുകിയതോടെ വലിയതോതിലാണ് മത്സ്യങ്ങൾ കരയിലേക്ക് എത്തിയത്. ഇത്തരത്തിൽ എത്തപ്പെട്ടതാകാമെന്ന് കരുതുന്ന ഒരു ഭീമൻ മത്സ്യത്തെ വെമുലവാഡ ക്ഷേത്രക്കുളത്തിൽ നിന്നും പിടികൂടി. 15 കിലോയിൽ അധികം ഭാരമുള്ള മീൻ ആണിത് എന്നാണ് പരിസരവാസികൾ പറയുന്നത്.

തെലുങ്കാനയുടെ മധ്യ, കിഴക്കൻ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. വിവിധ ജില്ലകളിൽ  23 സെന്‍റീ മീറ്ററിലധികം കനത്ത മഴ രേഖപ്പെടുത്തി, ലക്ഷ്മിദേവിപേട്ട (മുളുഗു ജില്ല), ജയശങ്കർ ഭൂപാൽപള്ളി ജില്ലയിലെ ചിത്യാലിൽ 64.98 സെന്‍റീമീറ്റർ മുതൽ 61.65 സെന്‍റീമീറ്റർ വരെ അസാധാരണമായ ഉയർന്ന മഴയാണ് രേഖപ്പെടുത്തിയത്. ഇതിനിടെ കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ മറുവശത്ത് നദികൾ കരകവിഞ്ഞതോടെ തീരപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയ മത്സ്യങ്ങളെ പിടികൂടുന്ന തിരക്കിലാണ് പ്രദേശവാസികൾ. വ്യത്യസ്തനത്തിൽപ്പെട്ട ചെറുതും വലുതുമായ മത്സ്യങ്ങൾ ധാരാളമായി കരയിലേക്ക് എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 

വെമുലവാഡ നഗരത്തിലെ പുഴയും സമീപത്തെ തോടുകളും  കരകവിഞ്ഞൊഴുകുന്നതായാണ് റിപ്പോർട്ട്.  നീരൊഴുക്ക് ശക്തമായതോടെ മത്സ്യത്തൊഴിലാളികളുടെ വലയിൽ വലിയ മത്സ്യങ്ങളും കൊടുങ്ങുന്നത് സാധാരണമായി.  ജൂലൈ 28 വെള്ളിയാഴ്ച, മത്സ്യബന്ധനത്തിനായി ഗുഡി ചെരുവ് എന്ന് അറിയപ്പെടുന്ന വെമുലവാഡ ക്ഷേത്രക്കുളത്തിൽ മത്സ്യബന്ധനത്തിനായി എത്തിയവർക്കാണ് ഭീമൻ മത്സ്യത്തെ കിട്ടിയത്. 15 കിലോയിലധികം ഭാരമുള്ള മീനിനെയാണ് ഇവര്‍ ക്ഷേത്രക്കുളത്തിൽ നിന്നും പിടികൂടിയത്.  മത്സ്യലഭ്യത വർദ്ധിച്ചതോടെ മാർക്കറ്റുകളിൽ ചെറിയ വിലക്കാണ് ഇപ്പോൾ മീൻ വിറ്റു പോകുന്നത്. ക്ഷേത്രങ്ങളിൽ നിന്ന് പിടികൂടിയ ഭീമൻ മത്സ്യവും 200 മുതൽ 300 രൂപയ്ക്കാണ് മാർക്കറ്റിൽ വിറ്റഴിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

 

ഏതാനും ദിവസങ്ങളായി തെലുങ്കാനയിൽ തുടരുന്ന റെഡ് അലര്‍ട്ട് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാക്കി മാറ്റിയിട്ടുണ്ട്. അതേ സമയം കിഴക്കൻ തെലങ്കാനയിലെ ക്ഷേത്രനഗരമായ ഭദ്രാചലത്തിൽ ഗോദാവരി നദി അപകടകരമായി ഒഴുകുകയാണ്.  തെലങ്കാനയുടെ വടക്ക്, കിഴക്കൻ ഭാഗങ്ങളിലെ ജലസ്രോതസ്സുകൾ വെള്ളപ്പൊക്കത്തിലാണ്, റോഡുകൾ വെള്ളത്തിനടിയിലായതിനാൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.  ഇതിനിടെ ഹൈദരാബാദിലെ ഇരട്ട ജലസംഭരണികളായ ഒസ്മാൻ സാഗറും ഹിമായത് സാഗറും രണ്ട് ഗേറ്റുകൾ വീതം തുറന്ന് അധിക വെള്ളം താഴേക്ക് വിടാൻ തുടങ്ങി.

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ