ലോട്ടറി അടിച്ചത് 1550 കോടി; പക്ഷേ, കുടുംബവും സമാധാനവും ഇല്ലാണ്ടായെന്ന് യുവതി!

Published : Jan 17, 2024, 11:51 AM IST
ലോട്ടറി അടിച്ചത് 1550 കോടി; പക്ഷേ, കുടുംബവും സമാധാനവും ഇല്ലാണ്ടായെന്ന് യുവതി!

Synopsis

സഹോദരന്റെ ബിസിനസ് തകർന്നു എന്ന് പറഞ്ഞ് അമ്മ ആവശ്യപ്പെട്ടപ്പോൾ അതിനുവേണ്ടിയും വലിയ തുക തന്നെ താൻ നൽകി എന്നും ​ഗില്ലിയൻ പറയുന്നു. എന്നാൽ, ഇതൊക്കെ ചെയ്തിട്ടും കുടുംബത്തിൽ നിന്നും താൻ പതിയെ പതിയെ പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് അവളുടെ പരാതി.

ലോട്ടറിയടിച്ച് വലിയ തുക കൈവന്നതിന് പിന്നാലെ ജീവിതം മാറിയവരുടെ ഒരുപാട് കഥകൾ നാം കേട്ടിട്ടുണ്ടാവും. അതേസമയം തന്നെ ലോട്ടറിയടിച്ചതിന് പിന്നാലെ ജീവിതം തകർന്നുപോയ മനുഷ്യരും ഉണ്ട്. അത് ചിലപ്പോൾ, ശ്രദ്ധയില്ലാതെ പണം ചെലവഴിച്ച് സാമ്പത്തികമായി തകരുന്നവരാവാം, ചിലപ്പോൾ ബന്ധങ്ങളും സമാധാനവും നഷ്ടപ്പെടുന്നവരായിരിക്കാം. അതുപോലെ ഒരു കഥയാണ് യുകെയിൽ നിന്നുള്ള ​ഗില്ലിയൻ ബേഫോർഡിനും പറയാനുള്ളത്. 

ചെറിയ തുകയൊന്നുമല്ല ​ഗില്ലിയന് ലോട്ടറിയടിച്ചത്. ഇന്ത്യൻരൂപയിൽ കണക്കാക്കിയാൽ 1550 കോടി വരും അവർക്ക് സമ്മാനമടിച്ച തുക. പിന്നാലെ, അവളുടെ കുടുംബത്തെ പോലും അവൾക്ക് നഷ്ടപ്പെടുകയാണുണ്ടായത്. ലോട്ടറിയടിച്ചപ്പോൾ ഏകദേശം 25 മില്ല്യൺ ഡോളർ താൻ വീട്ടുകാർക്ക് നൽകിയിരുന്നു എന്ന് ​ഗില്ലിയൻ പറയുന്നു. എന്നാൽ, പണം നൽകിയിട്ടുപോലും അവൾക്ക് തന്റെ വീട്ടുകാരെ നഷ്ടപ്പെടുകയാണുണ്ടായത്. അച്ഛനും സഹോദരനും വരുത്തിവച്ച കടം വീട്ടാൻ അവൾ വലിയ തുക തന്നെ നൽകിയിരുന്നു. 

കൂടാതെ, സഹോദരന്റെ ബിസിനസ് തകർന്നു എന്ന് പറഞ്ഞ് അമ്മ ആവശ്യപ്പെട്ടപ്പോൾ അതിനുവേണ്ടിയും വലിയ തുക തന്നെ താൻ നൽകി എന്നും ​ഗില്ലിയൻ പറയുന്നു. എന്നാൽ, ഇതൊക്കെ ചെയ്തിട്ടും കുടുംബത്തിൽ നിന്നും താൻ പതിയെ പതിയെ പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് അവളുടെ പരാതി. സഹോദരന്റെ വിവാഹത്തിന് പോലും തന്നെ ക്ഷണിച്ചില്ല എന്നും അവൾ പറയുന്നു. എവിടെ നിന്നാണ് അവർ വരുന്നത് എന്ന കാര്യം പണം നൽകി കഴിഞ്ഞപ്പോൾ അവർ മറന്നുപോയി. പണം കൊടുക്കുന്തോറും അവർ കൂടുതൽ കൂടുതൽ പണം വേണം എന്ന് ആ​ഗ്രഹിക്കാനും ആവശ്യപ്പെടാനും തുടങ്ങി എന്നും ​ഗില്ലിയൻ പറഞ്ഞു. 

അതേസമയം തന്നെ ​ഗില്ലിയന്റെയും ഭർത്താവായിരുന്ന അഡ്രിയാന്റെയും വിവാഹമോചനവും ലോട്ടറിയടിച്ചതിന് പിന്നാലെയുണ്ടായി. ഇത്രയധികം പണം കയ്യിൽ വന്നപ്പോൾ അതെങ്ങനെ ചെലവഴിക്കണം. സൂക്ഷിക്കണം എന്നതിലൊക്കെയായി ശ്രദ്ധ എന്നും ഒരുമിച്ച് നേരം ചെലവഴിക്കാതെയായി എന്നുമാണ് ബന്ധം തകരാനുള്ള കാരണമായി അഡ്രിയാൻ പറയുന്നത്. 

വായിക്കാം: പാട്ടുംപാടി പ്രസവിച്ച് യുവതി, ഒന്നും രണ്ടുമല്ല പാടിയത് അഞ്ച് മണിക്കൂർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ച് വീഴുമ്പോഴും തിരിഞ്ഞ് നോക്കാതെ ലോകം; അറബുകൾ അല്ലാത്തവരുടെ ചോര വീണ് ചുവക്കുന്ന സുഡാന്‍റെ മണ്ണ്
വെറും 6 മാസം ജോലി ചെയ്താൽ 1.3 കോടി ശമ്പളം വാങ്ങാം, ഇതാണാ ജോലി, സ്വീകരിക്കണോ, സംശയം പങ്കുവച്ച് യുവാവ്