School Shooting: ആ തോക്ക് ക്രിസ്മസ് സമ്മാനം, നാലു കുട്ടികളെ വെടിവെച്ചുകൊന്ന 15-കാരന് തോക്കു കിട്ടിയതിങ്ങനെ!

Web Desk   | Asianet News
Published : Dec 10, 2021, 05:52 PM ISTUpdated : Dec 10, 2021, 05:53 PM IST
School Shooting: ആ തോക്ക് ക്രിസ്മസ് സമ്മാനം, നാലു കുട്ടികളെ  വെടിവെച്ചുകൊന്ന 15-കാരന് തോക്കു കിട്ടിയതിങ്ങനെ!

Synopsis

ഈ വരുന്ന ക്രിസ്മസിന് സമ്മാനമായാണ് ദു:ഖ വെള്ളിയാഴ്ച ഇവര്‍ തോക്ക് വാങ്ങി നല്‍കിയത്. ക്രിസ്മസ് സമ്മാനമായി മകന് തോക്കു വാങ്ങിക്കൊടുത്ത കാര്യം മാതാവ് ജെന്നിഫര്‍ അഭിമാനത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

മിഷിഗണ്‍ ഹൈസ്‌ക്കൂളില്‍ (Michigan High School) നാലു സഹപാഠികളെ വെടിവെച്ചു കൊന്ന (Shooting) പതിനഞ്ചുകാരന്‍ ഉപയോഗിച്ചത് മാതാപിതാക്കള്‍ ക്രിസ്മസ് (Christmas gift0  സമ്മാനമായി വാങ്ങിക്കൊടുത്ത തോക്ക്. ക്രിസ്മസിനു മുന്നോടിയായി മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത തോക്ക് ഉപയോഗിച്ച് ദിവസങ്ങള്‍ക്കകം ബാലന്‍ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് വ്യക്തമായി. സംഭവത്തില്‍ മാതാപിതാക്കള്‍ അടക്കം അറസ്റ്റിലായിട്ടുണ്ട്.  

ചൊവ്വാഴ്ച ഉച്ചയോടെയാണ് മിഷിഗണിലെ ഓക്‌സ്ഫഡ് ഹൈ സ്‌കൂളില്‍ ഈഥാന്‍ ക്രംബ്‌ലി എന്ന വിദ്യാര്‍ത്ഥി നാലു സഹപാഠികളെ വെടിവെച്ചുകൊന്നത്. എട്ടു സഹപാഠികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഒരു അധ്യാപകനും  ഉള്‍പ്പെടുന്നു. 

 

ഈഥാന്‍ ക്രംബ്‌ലി. മാതാപിതാക്കളായ ജെന്നിഫര്‍ ക്രെംബ്‌ലി, ജെയിംസ്

 

തോക്കുമായി സ്‌കൂളിലെത്തിയ 15 കാരന്‍ കുട്ടികള്‍ക്കു നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. സഹപാഠികള്‍ക്കു നേരെ ട്രംബ്‌ലി നിരവധി തവണ വെടിവച്ചു. സംഭവസ്ഥലത്തു നിന്ന് യന്ത്രത്തോക്കും തിരകളും കണ്ടെത്തുകയും ചെയ്തു. 16 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 17 വയസ്സുള്ള ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ടുകുട്ടികളുടെയും നില ഗുരുതരമായിരുന്നു.

9 എം എം സിഗ് സോര്‍ എസ് പി 2022 പിസ്റ്റള്‍ ഉപയോഗിച്ചാണ് ഈഥാന്‍ ക്രംബ്‌ലി വെടിവെപ്പ് നടത്തിയത്.  ഈഥാന്റെ മാതാപിതാക്കളായ ജെയിംസും ജെന്നിഫര്‍ ക്രെംബ്‌ലിയുമാണ് തോക്ക് വാങ്ങിക്കൊടുത്തതെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചിരുന്നു. ക്രിസ്മസ സമ്മാനമായാണ് കുട്ടിക്ക് അവര്‍ തോക്ക് വാങ്ങി നല്‍കിയത്. ഈ വരുന്ന ക്രിസ്മസിന് സമ്മാനമായാണ് ദു:ഖ വെള്ളിയാഴ്ച ഇവര്‍ തോക്ക് വാങ്ങി നല്‍കിയത്. ക്രിസ്മസ് സമ്മാനമായി മകന് തോക്കു വാങ്ങിക്കൊടുത്ത കാര്യം മാതാവ് ജെന്നിഫര്‍ അഭിമാനത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 

 

 

അതിനിടെ, വെടിവെപ്പില്‍ പരിക്കേറ്റ രണ്ട് പെണ്‍കുട്ടികള്‍ 100 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  കോടതിയെ സമീപിച്ചിട്ടുണ്ട്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിലി ഫ്രാന്‍സ് എന്ന 17-കാരിയും 14-കാരിയായ സഹോദരി ബെല്ലയുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇവരുടെ മാതാപിതാക്കളും പരാതിക്കാരില്‍ പെടുന്നു. സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയില്ല, മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 


 

PREV
Read more Articles on
click me!

Recommended Stories

കാൻസറാണെന്നറിഞ്ഞപ്പോൾ അച്ഛനുപേക്ഷിച്ചു, കാൽ മുറിച്ചുമാറ്റിയപ്പോൾ അമ്മയും, തളരാതെ തനിച്ച് പോരാടി യുവതി
രാത്രി 2 വരെ ടിവി കാണും, വിശന്നാൽ സ്നാക്സ്, 101 -കാരിയുടെ ദീർഘായുസിന്റെ രഹസ്യം വെളിപ്പെടുത്തി മകൾ