വീട് പൊളിക്കുന്നതിനിടയിൽ 60 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ, ആരോടും പറയാതെ പങ്കിട്ടെടുത്ത് തൊഴിലാളികൾ

Published : Aug 30, 2022, 03:57 PM IST
വീട് പൊളിക്കുന്നതിനിടയിൽ 60 ലക്ഷം രൂപയുടെ സ്വർണനാണയങ്ങൾ, ആരോടും പറയാതെ പങ്കിട്ടെടുത്ത് തൊഴിലാളികൾ

Synopsis

പിന്നീട് പൊലീസ് ഈ എട്ട് തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയും ഈ സ്വർണ നാണയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഒരു കിലോയോളം വരുമായിരുന്നു ഇത്. ഇപ്പോൾ തന്നെ അതിന് 60 ലക്ഷത്തോളം വിലവരും. അതിന്റെ പുരാവസ്തു മൂല്യം കൂടി കണക്കാക്കിയാൽ ഏകദേശം ഒരു കോടിയെങ്കിലും അതിന് വിലമതിക്കും എന്ന് കരുതുന്നു. 

പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ, ഒട്ടും കഷ്ടപ്പെടാതെ കുറേ സ്വർണം കയ്യിൽ കിട്ടിയാലെന്ത് ചെയ്യും? ഭൂരിഭാ​ഗം ആളുകളും അതുംകൊണ്ട് മുങ്ങും അല്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. മധ്യപ്രദേശിലെ കുറച്ച് തൊഴിലാളികളാണ് അങ്ങനെ ചെയ്യാൻ ശ്രമിച്ചത്. 

മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഒരു പഴയ വീട് പൊളിക്കുകയായിരുന്നു എട്ട് തൊഴിലാളികൾ. അതിനിടയിൽ അപ്രതീക്ഷിതമായി കണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന 86 സ്വർണ്ണ നാണയങ്ങൾ അവർ മോഷ്ടിച്ചു. 60 ലക്ഷം രൂപ വിലമതിക്കുന്ന ഈ സ്വർണ്ണനാണയങ്ങൾ പിന്നീട് തുല്യമായി പങ്കിട്ടെടുത്തു. പുരാവസ്തു ആകാമായിരുന്നിട്ടും തൊഴിലാളികൾ ഇത് പൊലീസിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ല. പകരം വീതിച്ചെടുക്കുകയായിരുന്നു. എന്നാൽ, പിന്നാലെ അവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പാട്ടിദാർ പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. ഒരു പഴയ വീട്ടിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു തൊഴിലാളികൾ. അതിനിടയിലാണ് ഈ സ്വർണ്ണ നാണയങ്ങൾ കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ ചേർന്ന് ഈ സ്വർണ നാണയങ്ങൾ പങ്കിട്ടെടുത്തു എന്ന രഹസ്യവിവരം പൊലീസിന് കിട്ടി.

പിന്നീട് പൊലീസ് ഈ എട്ട് തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയും ഈ സ്വർണ നാണയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഒരു കിലോയോളം വരുമായിരുന്നു ഇത്. ഇപ്പോൾ തന്നെ അതിന് 60 ലക്ഷത്തോളം വിലവരും. അതിന്റെ പുരാവസ്തു മൂല്യം കൂടി കണക്കാക്കിയാൽ ഏകദേശം ഒരു കോടിയെങ്കിലും അതിന് വിലമതിക്കും എന്ന് കരുതുന്നു. 

ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന സ്വർണനാണയങ്ങൾ ഇതുപോലെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം 216 സ്വർണനാണയങ്ങൾ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് ഇതുപോലെ പിടിച്ചെടുത്തിരുന്നു. ചിഖിലിയിൽ കുഴിയെടുക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് ഈ സ്വർണ നാണയങ്ങൾ കണ്ടെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്