തീറ്റയുമില്ല കുടിയുമില്ല, യാത്രയിൽ ഉടനീളം അനാവശ്യ ടെൻഷൻ; പരിശോധനയിൽ കുടുങ്ങിയത് 69 ലക്ഷം രൂപയുടെ സ്വർണം

Published : Jul 17, 2024, 11:03 AM ISTUpdated : Jul 17, 2024, 11:43 AM IST
തീറ്റയുമില്ല കുടിയുമില്ല, യാത്രയിൽ ഉടനീളം അനാവശ്യ ടെൻഷൻ; പരിശോധനയിൽ കുടുങ്ങിയത് 69 ലക്ഷം രൂപയുടെ സ്വർണം

Synopsis

അഞ്ചര മണിക്കൂർ വിമാനയാത്രയിൽ ഉടനീളം ജലപാനം പോലും നടത്താതെ എപ്പോഴും പരിഭ്രമിച്ചിരുന്ന യാത്രക്കാരന്‍റെ പെരുമാറ്റമാണ് എയർലൈൻ ജീവനക്കാരിൽ സംശയം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


ളവ് ചെയ്യുമ്പോള്‍ പലരെയും അസാധാരണമായ ഒരു ഭയം പിടികൂടും. ആദ്യമായാണ് അത്തരമൊരു പ്രവര്‍ത്തിക്ക് മുതിരുന്നതെങ്കില്‍ പറയുകയും വേണ്ട. പലപ്പോഴും ഇത്തരം ഭയങ്ങളില്‍ നിന്ന് അവര്‍ ചെയ്യുന്ന തെറ്റുകളിലൂടെയാണ് പോലീസ് സംവിധാനം കുറ്റവാളികളെ പിടികൂടുന്നതും. കഴിഞ്ഞ ദിവസം അത്തരമൊരു സംഭവം ദില്ലി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിനുള്ളില്‍ വച്ച് ഒരു യാത്രക്കാരന്‍റെ അസാധാരണമായ ഉത്കണ്ഠയാണ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ സംശയം ഉളവാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളെ പരിശോധിച്ചപ്പോള്‍ ലഭിച്ചത് 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം.

ജിദ്ദയിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 992 വിമാനത്തിലെത്തിയ യാത്രക്കാരനെ കുറിച്ച് സംശയം തോന്നിയ  എയർലൈൻ ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്നും 69 ലക്ഷം രൂപയുടെ സ്വർണം കണ്ടെത്തിയത്. അഞ്ചര മണിക്കൂർ വിമാനയാത്രയിൽ ഉടനീളം ജലപാനം പോലും നടത്താതെ എപ്പോഴും പരിഭ്രമിച്ചിരുന്ന യാത്രക്കാരന്‍റെ പെരുമാറ്റമാണ് എയർലൈൻ ജീവനക്കാരിൽ സംശയം ഉണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജോലി സ്ഥലത്തെ പുകവലി; 1997 നും 2012 നും ഇടയിൽ ജനിച്ചവർ 'കൂടിയ പുകവലി'ക്കാരെന്ന് റിപ്പോർട്ട്

ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 992 വിമാനത്തിലെത്തിയ യാത്രക്കാരനാണ് ദില്ലിയിലെ ഇന്ദിരാഗാന്ധി ഇൻറർനാഷണൽ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ജിദ്ദയിൻ നിന്ന് ദില്ലിയിലേക്കുള്ള അഞ്ചര മണിക്കൂർ യാത്രയിൽ പലതവണ എയർലൈൻ ജീവനക്കാർ ഇയാൾക്ക് വെള്ളവും ചായയും മറ്റ് ഭക്ഷണങ്ങളും വാഗ്ദാനം ചെയ്തെങ്കിലും അവയെല്ലാം ഇയാൾ നിരസിച്ചു. ഒപ്പം യാത്രയിലൂടെ നീളം ഇയാളെ ഏറെ പരിഭ്രാന്തനായാണ് കാണപ്പെട്ടത്. യാത്രക്കാരന്‍റെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയർലൈൻ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടര്‍ന്ന് എയർ ട്രാഫിക് കൺട്രോൾ വഴി വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികൾക്ക് വിവരം കൈമാറുകയുമായിരുന്നു. 

ഇനി സ്ലിപ്പർ ചെരുപ്പുകളുടെ കാലം; ഒരു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന സ്ലിപ്പര്‍ ചെരുപ്പിന്‍റെ വീഡിയോ വൈറൽ

യാത്രക്കാരൻ, ദില്ലി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിനായി ഇയാൾ കാത്തുനിൽക്കുന്നതിനിടെ  അധികൃതർ ഇയാളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ യാത്രക്കാരൻ തന്‍റെ മലാശയത്തിൽ സ്വർണ്ണ പേസ്റ്റ് ഒളിപ്പിച്ചതായി സമ്മതിച്ചു. ഏകദേശം 69,16,169 രൂപ വിലമതിക്കുന്ന  1,096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിന്‍റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു.

പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മുഖത്തടിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറൽ; ചേരി തിരിഞ്ഞ് സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ