പെറ്റുപെരുകി 'കൊക്കെയ്‍ൻ രാജാവ്' കൊണ്ടുവന്ന ഹിപ്പോകൾ, നിയന്ത്രിക്കാൻ പുതിയ ​ഗർഭനിരോധനമാർ​ഗവുമായി അധികൃതർ

By Web TeamFirst Published Nov 10, 2021, 6:22 PM IST
Highlights

30 വർഷങ്ങൾക്ക് മുമ്പ് തന്റെ സ്വകാര്യ മൃഗശാലയ്ക്കായിട്ടാണ് എസ്കോബാര്‍ ഹിപ്പോകളെ ഇറക്കുമതി ചെയ്തത്. അവയുടെ പിന്‍ഗാമികളായി  90 ഹിപ്പോപ്പൊട്ടാമസുകൾ കൊളംബിയയിൽ ഉണ്ടെന്ന് കരുതുന്നു എന്ന് കോർണേറിലെ പ്രാദേശിക പരിസ്ഥിതി അതോറിറ്റി വന- ജൈവവൈവിധ്യ കോർഡിനേറ്റർ ഡേവിഡ് എച്ചെവേരി ഒരു അഭിമുഖത്തിൽ പറഞ്ഞു. 

'കൊക്കെയ്‍ൻ രാജാവ്' എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറാണ് കൊളംബിയയിലെ തന്റെ മൃ​ഗശാലയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളെ കൊണ്ടുവന്നത്. എന്നാൽ, പിന്നീട് അയാളെ പൊലീസ് വെടിവച്ചു കൊന്നു. മൃ​ഗശാലയിലെ പല മൃ​ഗങ്ങളെയും പല മൃ​ഗശാലകളും കൊണ്ടുപോയി എങ്കിലും ഹിപ്പോകൾ അവിടെ ശേഷിച്ചു.  വളരെയെളുപ്പം അവ പെറ്റുപെരുകി. സ്ഥലത്തെ ജലപരിസ്ഥിതിക്കും ജനങ്ങൾക്കും ഭീഷണിയായി. ഇപ്പോഴിതാ ഇവയുടെ അമിത പ്രജനനം തടയുന്നതിന് വ്യത്യസ്‍തമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാനൊരുങ്ങുകയാണ്. മാനുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങൾ തന്നെയാണ് ഈ ഹിപ്പോകളിലും ഉപയോഗിക്കുന്നത്. Contraceptive darts വഴിയുള്ള വന്ധ്യംകരണമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതിനായി ​ഗോണകോൺ എന്ന ​ഗർഭനിരോധന മരുന്നാണ് നൽകുന്നത്. 

30 വർഷങ്ങൾക്ക് മുമ്പ് തന്റെ സ്വകാര്യ മൃഗശാലയ്ക്കായിട്ടാണ് എസ്കോബാര്‍ ഹിപ്പോകളെ ഇറക്കുമതി ചെയ്തത്. അവയുടെ പിന്‍ഗാമികളായി  90 ഹിപ്പോപ്പൊട്ടാമസുകൾ കൊളംബിയയിൽ ഉണ്ടെന്ന് കരുതുന്നു എന്ന് കോർണേറിലെ പ്രാദേശിക പരിസ്ഥിതി അതോറിറ്റി വന- ജൈവവൈവിധ്യ കോർഡിനേറ്റർ ഡേവിഡ് എച്ചെവേരി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഹിപ്പോയില്‍ നിന്നുമുള്ള മാലിന്യങ്ങൾ ജല പരിസ്ഥിതിക്ക് ഭീഷണിയാവുന്നു. അതുപോലെ, ആളുകളെ ആക്രമിക്കുകയും വിളകൾ നശിപ്പിക്കുകയും ചെയ്തേക്കാം എന്നും ബയോളജിക്കൽ കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ശസ്ത്രക്രിയയിലൂടെ വന്ധ്യംകരണം നടത്തുന്നത് അപകടകരവും ചെലവേറിയതുമാണ്. അതിനാലാണ് Contraceptive darts വഴിയുള്ള വന്ധ്യംകരണം തെരഞ്ഞെടുത്തിരിക്കുന്നത്. 

യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ ആനിമൽ ആൻഡ് പ്ലാന്‍റ് ഹെൽത്ത് ഇൻസ്‌പെക്ഷൻ സർവീസ് (എപിഎച്ച്ഐഎസ്) ഹിപ്പോയ്ക്ക് ഗര്‍ഭനിരോധനമാര്‍ഗമായി 70 ഡോസ് ഗോണകോൺ എന്ന ​ഗർഭനിരോധന മരുന്ന് നൽകി. ഹിപ്പോകളുടെ എണ്ണം വളരെ അധികം കൂടുന്നതിനും ആളുകള്‍ കൂടുതല്‍ കൊല്ലപ്പെടുന്നതിനും പരിസ്ഥിതിയെ കൂടുതലായി ബാധിക്കുന്നതിനും മുമ്പ് അവയുടെ എണ്ണം കുറക്കാന്‍ ഈ കാമ്പയിനിലൂടെ സാധിക്കും എന്നാണ് കരുതുന്നത് എന്ന് APHIS -ലെ ഫെർട്ടിലിറ്റി കൺട്രോൾ പ്രോജക്ട് ലീഡർ ജേസൺ ബ്രൂമ്മർ പറഞ്ഞു.
 

click me!