വെറും 200 രൂപ മുടക്കി മുത്തശ്ശിയെടുത്ത കൂപ്പൺ, 6 വയസുകാരന് 50 ലക്ഷത്തിന്റെ ആഡംബര കാർ

Published : Oct 29, 2026, 10:47 AM IST
Medansh

Synopsis

വെറും 200 രൂപയുടെ കൂപ്പൺ ഇത്രയും വലിയൊരു സർപ്രൈസ് സമ്മാനിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി സ്വന്തമായി ഒരു കാർ വാങ്ങണം എന്ന ആഗ്രഹത്തിലായിരുന്നു ഈ കുടുംബം. അതിനാൽ തന്നെ കുടുംബത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.

ലോട്ടറിയടിക്കുക, സമ്മാനം കിട്ടുക എന്നതിനെയൊക്കെ മഹാഭാ​ഗ്യമായിട്ടാണ് ആളുകൾ കാണുന്നത്. ചെറിയ പണം മുടക്കി വലിയ സമ്മാനങ്ങളും തുകകളും കിട്ടുന്നത് വലിയ കാര്യമാണ് അല്ലേ? അങ്ങനെയൊരു ഭാ​ഗ്യം തേടിയെത്തിയിരിക്കയാണ് മധ്യപ്രദേശിലെ ബുർഹാൻപൂരിൽ നിന്നുള്ള ആറുവയസ്സുകാരനായ മേദാൻഷ് റൈക്വാറിനെയും. കഴിഞ്ഞ വർഷം ഗർബ ആഘോഷത്തിനിടയിൽ മുത്തശ്ശി വെറും 200 രൂപ നൽകി എടുത്ത കൂപ്പണിലൂടെയാണ് കൊച്ചു മേദാൻഷിന് സമ്മാനമായി ടൊയോട്ട ഫോർച്യൂണർ കാർ ലഭിച്ചത്.

അഭപൂരിയിലെ ശ്രീ സർക്കാർ ധാമിൽ സംഘടിപ്പിച്ച നറുക്കെടുപ്പിലാണ് മേദാൻഷ് വിജയിയായത്. മേദാൻഷിന്റെ മുത്തശ്ശി കിരൺ റൈക്വാറാണ് ചെറുമകന്റെ പേരിൽ ഈ കൂപ്പൺ എടുത്തത്. വെറും 200 രൂപയുടെ കൂപ്പൺ ഇത്രയും വലിയൊരു സർപ്രൈസ് സമ്മാനിക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കഴിഞ്ഞ രണ്ട് വർഷമായി സ്വന്തമായി ഒരു കാർ വാങ്ങണം എന്ന ആഗ്രഹത്തിലായിരുന്നു ഈ കുടുംബം. അതിനാൽ തന്നെ വിജയിയായി മേദാൻഷിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ കുടുംബത്തിന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ബാന്റുമേളങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആറ് വയസ്സുകാരനെ സ്വീകരിച്ചത്. കാർ ലഭിച്ചതിനുശേഷം കുടുംബം പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തി.

ഇൻഡോറിൽ ടൊയോട്ട ഫോർച്യൂണറിന്റെ ഓൺ-റോഡ് വില ഏകദേശം 41.39 ലക്ഷം രൂപ മുതൽ 60.74 ലക്ഷം രൂപ വരെയാണ്.

സോഷ്യൽ മീഡിയയിലും വലിയ പ്രതികരണമാണ് ഈ വാർത്തയ്ക്ക് ലഭിക്കുന്നത്. 'വെറും 200 രൂപ മുടക്കി 50 ലക്ഷത്തിന്റെ കാർ സ്വന്തമാക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ' എന്നാണ് ഒരാൾ കുറിച്ചത്. 'ആ മുത്തശ്ശിക്ക് ഇപ്പോൾ എത്രമാത്രം അഭിമാനം തോന്നുന്നുണ്ടാകും! ആ കുടുംബത്തിന് ഇതൊരിക്കലും മറക്കാനാകാത്ത നിമിഷമാണ്' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല; കേൾവിപരിമിതിയെ തോൽപ്പിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി യുവാവ്
എഐയെ അമിതമായി ആശ്രയിക്കുന്നത് എഴുത്തിനെ നശിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് ജിപിടി സീറോ സഹസ്ഥാപകൻ