
ഏറെ ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ദിവസമാണ് വിവാഹദിനം. സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ഒപ്പം ഏറെ സന്തോഷകരമായി ഒത്തുകൂടാനാണ് വിവാഹദിനത്തിൽ എല്ലാ വധൂവരന്മാരും ആഗ്രഹിക്കുന്നത്. പലപ്പോഴും സുഹൃത്തുക്കൾ വധൂ വരന്മാർക്കായി ഒരുക്കുന്ന സർപ്രൈസുകൾ ഏവരെയും അമ്പരപ്പിക്കാറുണ്ട്. വിവാഹദിനത്തിൽ സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് സമ്മാനം കണ്ട് അമ്പരന്ന് നിൽക്കുന്ന വധുവിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ബക്കറ്റ് മുതൽ പാൽക്കുപ്പി വരെയുള്ള ഒരുകൂട്ടം സാധനങ്ങൾ ആയിരുന്നു വരന്റെ സുഹൃത്തുക്കൾ വധുവിനായി നൽകിയ സമ്മാനം. സോഷ്യൽ മീഡിയാ ഉപയോക്താവായ മൗപാഖി സിംഗ് എന്നയാളാണ് ഈ വീഡിയോ ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്.
ബോറടി സഹിക്കവയ്യ; യുവാക്കളോടുള്ള താത്പര്യം വെളിപ്പെടുത്തി 73 വയസുള്ള മുത്തശ്ശി ഡേറ്റിംഗ് ആപ്പില്‍ !
വീഡിയോയിൽ വരന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തിയാണ് വധുവിന് സമ്മാനങ്ങൾ കൈമാറുന്നത്. ആദ്യം എത്തുന്ന സുഹൃത്ത് വധുവിന് ഒരു ബക്കറ്റ് നൽകുന്നു. പിന്നീട് പുറകെ ഓരോരുത്തരായി എത്തുന്ന സുഹൃത്തുക്കൾ പാൽകുപ്പി, ചൂല്, ടോയ്ലറ്റ് ക്ലീനർ, തുടങ്ങിയ ഒരു കൂട്ടം സാധനങ്ങൾ നൽകുന്നു. നിറപുഞ്ചിരിയോടെയാണ് എല്ലാ സമ്മാനങ്ങളും വധു ഏറ്റുവാങ്ങുന്നത്. എല്ലാം ആസ്വദിച്ചു കൊണ്ട് ചിരിയോടെയാണ് വരനും വധുവിന്റെ സമീപത്ത് നിൽക്കുന്നത്. സമ്മാനങ്ങൾ കണ്ട് അതിഥികളും ചിരിക്കുന്നത് വീഡിയോയിൽ കാണാം.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. എന്നാൽ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒരു വിഭാഗം ഉപഭോക്താക്കൾ രസകരമായി വീഡിയോയോട് പ്രതികരിച്ചപ്പോൾ ഇത്തരത്തിൽ സമ്മാനങ്ങളുമായി എത്തിയ സുഹൃത്തുക്കളെ വിമർശിക്കാനും മറ്റൊരു വിഭാഗം സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ മടി കാണിച്ചില്ല.