
ഒന്നും ചെയ്യാതെ വെറുതെ ഇരുന്ന് ഒറ്റദിവസം കൊണ്ട് താൻ ലക്ഷങ്ങൾ നേടിയതായി ചൈനീസ് ഇൻഫ്ലുവൻസർ. അതോടെ ഇവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ബെഡ്ഡിൽ വെറുതെയിരുന്നുകൊണ്ട് 35 ലക്ഷം താൻ സമ്പാദിച്ചു എന്നാണ് യുവതി പറയുന്നത്. ഫെബ്രുവരി എട്ടിനും 16 -നും ഇടയിൽ തന്റെ വരുമാനം 12 കോടിയാണ് എന്നും ഇവർ അവകാശപ്പെടുന്നു.
ഗു സിസി എന്ന് അറിയപ്പെടുന്ന ഇവർക്ക് ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ അഞ്ച് മില്ല്യണിനടുത്ത് ഫോളോവേഴ്സുണ്ട്. അടുത്തിടെ ഒരു ലൈവ് സ്ട്രീമിംഗിനിടയിലാണ് തനിക്ക് എത്ര രൂപ കിട്ടുന്നു എന്ന കാര്യം അവർ വെളിപ്പെടുത്തിയത്.
മറ്റൊരു ലൈവ് സ്ട്രീം പ്ലാറ്റ്ഫോമിൽ തനിക്ക് 10 കോടി ഏഴ് ദിവസത്തിനുള്ളിൽ നേടാനായി എന്നും സിസി വെളിപ്പെടുത്തി. 'കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം' എന്നാണ് അവർ
ഇതിനെ വിശേഷിപ്പിച്ചത്.
'ഇന്ന്, ഞാൻ ദിവസം മുഴുവനും കട്ടിലിൽ കിടന്നു, ഒന്നും ചെയ്തില്ല, എന്നിട്ടും എൻ്റെ ഡുയിൻ ഷോപ്പിൽ 13 കോടിയുടെ വിൽപ്പന നടത്തി, 36 ലക്ഷമാണ് കമ്മീഷൻ കണക്കാക്കുന്നത്' എന്നാണ് അവൾ വെളിപ്പെടുത്തിയത്.
27 -കാരിയായ സിസി അവളുടെ സോഷ്യൽ മീഡിയാ കണ്ടന്റുകളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ട്രാഫിക്ക് കൂട്ടുന്നതിനായി ആളുകളെ പ്രകോപിപ്പിക്കുക, വിചിത്രവും അശ്ലീലവുമായ കണ്ടന്റുകളുണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വലിയ വിമർശനമാണ് അവൾ നേരിടുന്നത്. മിക്കവാറും ആളുകളെ അപമാനിച്ചുകൊണ്ട് സംസാരിക്കാനും സിസി മടിക്കാറില്ല. പലവട്ടം അവളുടെ അക്കൗണ്ടുകൾ ഇത്തരം കണ്ടന്റുകൾ കാരണം സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഇതുവഴി താൻ കാശ് സമ്പാദിക്കുന്നുണ്ട്, ഇതുപോലെയുള്ള ഹേറ്റേഴ്സിനെ വച്ച് തന്നെയാണ് താൻ കാശ് സമ്പാദിക്കുന്നത് എന്നാണ് അവൾ വെളിപ്പെടുത്തുന്നത്. തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയതോടെ വീണ്ടും അവൾക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. അവളുടെ അക്കൗണ്ട് തന്നെ ഇല്ലാതാക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.
ജോലി കിട്ടി, അപ്പോൾത്തന്നെ വേണ്ടെന്ന് വച്ചു, യുവതി പറഞ്ഞ കാരണം കേട്ട് അമ്പരന്ന് നെറ്റിസൺസ്