'ആ ജോലി എനിക്ക് കിട്ടി, പക്ഷേ ഞാനാ ഓഫർ നിരസിച്ചു. ഞാൻ അവർക്ക് അയച്ച ഇമെയിൽ ഇതാണ്. അവർക്ക് എൻ്റെ പങ്കാളിയെ നേരിട്ട് അറിയാം. അതിനാൽ തനിക്ക് വല്ലാത്തൊരു ജാള്യത അനുഭവപ്പെടുന്നുണ്ട്' എന്നാണ് നിക്കോൾ പറയുന്നത്. 

നിങ്ങളെ ഒരു ജോലിക്ക് ഇന്റർവ്യൂവിന് വിളിക്കുന്നു, വൈകിയാണ് എത്തുന്നതെങ്കിൽ ചിലപ്പോൾ ആ ജോലി നിങ്ങൾക്ക് കിട്ടണം എന്നില്ല. എന്നാൽ, ഇന്റർവ്യൂ ചെയ്യാനുള്ളവരാണ് വൈകിയെത്തുന്നതെങ്കിലോ? കാത്തിരിക്കും അല്ലേ? എന്നാൽ, ഇന്റർവ്യൂ ചെയ്യാനുള്ളവർ വൈകിയെത്തി എന്ന് കാണിച്ച് ഒരു സ്ത്രീ തനിക്ക് കിട്ടിയ ജോലി ഉപേക്ഷിച്ച സംഭവമാണ് ഇപ്പോൾ വൈറലായി മാറുന്നത്. 

റെഡ്ഡിറ്റിലാണ് നിക്കോൾ എന്ന യൂസർ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. താൻ ഇന്റർവ്യൂ നടത്താനെത്തിയവരെ കാത്തിരുന്നത് 45 മിനിറ്റ് നേരമാണ് എന്നാണ് നിക്കോൾ പറയുന്നത്. ഒടുവിൽ നിക്കോളിന് ആ ജോലി കിട്ടി. എന്നാൽ, അത് വേണ്ട എന്ന് അവരോട് പറയുകയായിരുന്നു അവൾ. താൻ ഒരു ബോസിൽ കാണുന്ന ​ഗുണം ഇതല്ല എന്നാണ് അവൾ പറയുന്നത്. 

'ആ ജോലി എനിക്ക് കിട്ടി, പക്ഷേ ഞാനാ ഓഫർ നിരസിച്ചു. ഞാൻ അവർക്ക് അയച്ച ഇമെയിൽ ഇതാണ്. അവർക്ക് എൻ്റെ പങ്കാളിയെ നേരിട്ട് അറിയാം. അതിനാൽ തനിക്ക് വല്ലാത്തൊരു ജാള്യത അനുഭവപ്പെടുന്നുണ്ട്' എന്നാണ് നിക്കോൾ പറയുന്നത്. 

നിക്കോൾ അയച്ചിരിക്കുന്ന മെയിലിൽ പറയുന്നത്, 'നിങ്ങളുടെ ഓഫറിനെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ താൻ ഈ ഓഫർ നിരസിക്കുകയാണ്. തന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചായിരുന്നില്ല നിങ്ങളുടെ പ്രതികരണം. നമ്മൾ കാണാമെന്നേറ്റ അതേ സമയത്ത് കാണാം എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. നിങ്ങൾ വൈകിയാണ് എത്തിയത്. അത് മാത്രമല്ല, ഞാനത് ചൂണ്ടിക്കാണിച്ചപ്പോൾ നിങ്ങൾ പല കാരണങ്ങളും കണ്ടെത്തുകയായിരുന്നു. ഒരു ബോസിന് ഞാൻ പ്രതീക്ഷിക്കുന്ന ക്വാളിറ്റി ഇതല്ല' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി മെയിൽ അയച്ചിരിക്കുന്നത്. 

വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. പലരും യുവതിയുടെ പെരുമാറ്റം ഉചിതമായില്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഒരാൾ സ്വന്തം അനുഭവവും പങ്കുവച്ചു. 'ഒരിക്കൽ 25 മിനിറ്റ് ഇന്റർവ്യൂവിന് വേണ്ടി കാത്തിരിക്കേണ്ടി വന്നു. ആ ജോലി കിട്ടി. തനിക്ക് അന്നേവരെ കിട്ടിയതിൽ ഏറ്റവും നല്ല ബോസ് അന്ന് വൈകിവന്ന ബോസായിരുന്നു' എന്നായിരുന്നു കമന്റ്. 

ഇത്തവണയും മുടക്കമില്ല, ഇതെന്തൊരു കാഴ്ച! കൂടൊരുക്കാൻ കൂട്ടത്തോടെ തീരത്തെത്തി ഒലിവ് റിഡ്‌ലി കടലാമകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം