ഫ്രൈഡ് പിക്കിൾസ്, ചിക്കൻ വിങ്സ്, ഒപ്പമൊരു മെസ്സേജും; പ്രണയം വരുന്ന വഴിയേ..!

Published : May 08, 2024, 02:43 PM IST
ഫ്രൈഡ് പിക്കിൾസ്, ചിക്കൻ വിങ്സ്, ഒപ്പമൊരു മെസ്സേജും; പ്രണയം വരുന്ന വഴിയേ..!

Synopsis

ഒടുവിൽ‌ ഡ്രൈവറെത്തി. വാതിൽക്കൽ ഭക്ഷണം വച്ച് പോകുന്നതിന് പകരം അയാൾ അവളെ ഫോൺ വിളിക്കുകയാണ് ചെയ്തത്. വീട്ടിൽ നിൽക്കുന്ന വേഷത്തിലായിരുന്നുവെങ്കിലും അവൾ ചെന്ന് ഭക്ഷണം വാങ്ങി.

പ്രണയത്തിന് ഒരു പ്രത്യേകതയുണ്ട്, അത് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം. ഒരുപാടൊരുപാട് വെറൈറ്റി പ്രണയകഥകൾ നമ്മളെല്ലാവരും കേട്ടുകാണും. അതുപോലെ ഒരു പ്രണയകഥയാണ് യുഎസ്എയിലെ ബ്ലെയ്ൻ സിറ്റിയിൽ നിന്നുള്ള ഹന്ന ബുള്ളർമാൻ എന്ന യുവതിയും പങ്കുവയ്ക്കുന്നത്. 

തികച്ചും അപ്രതീക്ഷിതമായിട്ടാണ് അവൾ തന്റെ പ്രണയത്തെ കണ്ടെത്തിയത്. ഫുഡ് ഡെലിവറി ഡ്രൈവറായ അലക് ഹോഫ്മാനായിരുന്നു അവൾ കണ്ടെത്തിയ ആ പ്രണയം. ആദ്യമായി കണ്ടപ്പോൾ തന്നെ അയാളുടെ കണ്ണുകളിലേക്ക് താൻ ആകർഷിക്കപ്പെട്ടു എന്നാണ് ഹന്ന പറയുന്നത്. എന്തായാലും ഇപ്പോൾ അവരുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത വർഷം മെയ് 17 -നാണ് വിവാഹം. 

People website -ൽ ഹന്ന പങ്കുവച്ച പ്രണയകഥ ഒത്തിരിപ്പേരെയാണ് ആകർഷിച്ചത്. ഹന്ന പറയുന്നത് ഇങ്ങനെയാണ്. രണ്ട് വർഷം മുമ്പാണ്. ഓഫീസിലെ ജോലിയിൽ നിന്നും ആകെ മടുത്ത് വീട്ടിലെത്തിയ ഹന്നയ്ക്ക് ഉച്ചഭക്ഷണമുണ്ടാക്കാൻ മടി തോന്നി. അതുപോലെ ഫ്രൈഡ് പിക്കിൾ കഴിക്കാനുള്ള കൊതിയും. അങ്ങനെ അവൾ ഫ്രൈഡ് പിക്കിളും ഒപ്പം ചിക്കൻ വിങ്ങ്സും ഓർഡർ ചെയ്തു. 

നമ്മളൊക്കെ ചെയ്യുന്നത് പോലെ തന്നെ ഭക്ഷണം വരുന്നത് വരെ അവൾ ഡ്രൈവറുടെ വരവും ട്രാക്ക് ചെയ്തിരുന്നു. ഒടുവിൽ‌ ഡ്രൈവറെത്തി. വാതിൽക്കൽ ഭക്ഷണം വച്ച് പോകുന്നതിന് പകരം അയാൾ അവളെ ഫോൺ വിളിക്കുകയാണ് ചെയ്തത്. വീട്ടിൽ നിൽക്കുന്ന വേഷത്തിലായിരുന്നുവെങ്കിലും അവൾ ചെന്ന് ഭക്ഷണം വാങ്ങി. എന്നാൽ, ആ ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് ഹോഫ്മാനോട് ഇഷ്ടം തോന്നി. 

ഒടുവിൽ, അവൾ അയാൾക്ക് ഒരു മെസ്സേജ് അയച്ചു. കാണാൻ സുന്ദരനാണ് എന്നായിരുന്നു മെസ്സേജ്. ഹോഫ്മാൻ മറുപടിയും അയച്ചു. അത് പിന്നെപ്പിന്നെ നീണ്ട ചാറ്റുകളിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നത്രെ. 

എന്തായാലും, ഒറ്റനോട്ടത്തിൽ ഡെലിവറി ഡ്രൈവറോട് ഹന്നയ്ക്ക് തോന്നിയ പ്രണയം ഇപ്പോഴിതാ വിവാഹനിശ്ചയത്തിലും എത്തിയിരിക്കുകയാണ്. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?