മമ്മികൾ അപകടകാരികളോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Published : Apr 03, 2023, 04:15 PM IST
മമ്മികൾ അപകടകാരികളോ? മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

Synopsis

മെക്‌സിക്കോ സിറ്റിയിലെ ഒരു ടൂറിസം മേളയിൽ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്‌സിംഗിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തോട് വിയോജിച്ചു കൊണ്ടാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി ഇക്കാര്യം വ്യക്തമാക്കിയത്.


മുക്കെല്ലാവർക്കും ഏറെ സുപരിചിതമായ ഒന്നാണ് ഈജിപ്തുകാരുടെ പുരാതന മൃതദേഹം സൂക്ഷിപ്പ് രീതിയായ മമ്മികൾ. നിരവധി രാസവസ്തുക്കൾ ഉപയോഗിച്ച് സംരക്ഷിച്ച മൃതശരീരങ്ങളെയാണ് മമ്മി എന്ന് വിളിക്കുന്നത്. മരണത്തിനപ്പുറം ഒരു രണ്ടാം ജീവിതമുണ്ടെന്ന വിശ്വാസത്താൽ ആയിരുന്നു  മുൻകാലങ്ങളിൽ മൃതശരീരങ്ങൾ ഇങ്ങനെ അടക്കം ചെയ്തിരുന്നത്. ധാതു സമ്പന്നമായ മണ്ണിൽ കുഴിച്ചിടുന്ന ഈ മൃതശരീരങ്ങൾ കാലങ്ങളോളം കേടു സംഭവിക്കാതെ മണ്ണിനടിയിൽ സുരക്ഷിതമായി ഇരിക്കുന്നു. ഇത്തരത്തിൽ കുഴിച്ചിടപ്പെട്ട നിരവധി മമ്മികളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. 

ഇവയെല്ലാം മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നതും സന്ദർശകരെ കാണാൻ അനുവദിക്കുന്നതും സാധാരണമാണ്. എന്നാൽ ഇത്തരം മമ്മി സന്ദർശനങ്ങൾ അപകടകരമാണെന്നാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആരോഗ്യപരമായ അപകടങ്ങൾ ക്ഷണിച്ചുവരുത്തിയേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മമ്മികളിൽ ഫംഗസ് വളർച്ച ഉണ്ടാകുന്നതിനാൽ സന്ദർശകർക്കായുള്ള പ്രദർശനങ്ങൾ അപകടകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.

മദ്യപിച്ചെത്തി അമ്മയെ തല്ലി, അമ്മാവന്‍റെ സഹായത്തോടെ 16-കാരന്‍ അച്ഛനെ കൊലപ്പെടുത്തി

മെക്‌സിക്കോ സിറ്റിയിലെ ഒരു ടൂറിസം മേളയിൽ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്‌സിംഗിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തോട് വിയോജിച്ചു കൊണ്ടാണ് മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി ഇക്കാര്യം വ്യക്തമാക്കിയത്. ഗ്ലാസ് കെയ്‌സുകൾ വായു കടക്കാത്തതാണെന്ന് ഉറപ്പുവരുത്താൻ കഴിയാത്തിടത്തോളം സംഭവിച്ചേക്കാവുന്ന ആരോഗ്യ അപകടങ്ങൾക്കെതിരെ ബോധവത്ക്കരണമോ പൊതുജനങ്ങൾക്കുള്ള സംരക്ഷണമോ ഇല്ലാതെ അവ  പ്രദർശിപ്പിക്കുന്നത് കൂടുതൽ ആശങ്കാജനകമാണെന്നും ഗവേഷകർ വിലയിരുത്തി. മമ്മികളിൽ ഫംഗസ് വളർച്ച കണ്ടത് ഗ്ലാസ് കെയ്സുകളിൽ വായു സഞ്ചാരമുണ്ടെന്നതിന് തെളിവായാണ് ഗവേഷകർ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിന് മുൻപായി മമ്മികളെ ശ്രദ്ധാപൂർവ്വം പഠിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് അഭ്യർത്ഥിച്ചു.

'അങ്ങനെ ഒരു അവധിക്കാലത്ത്'; ബെംഗളൂരു നഗരത്തില്‍ നാരങ്ങാവെള്ളം വില്‍ക്കുന്ന കുട്ടികള്‍; കുറിപ്പ് വൈറല്‍

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ