സസ്യങ്ങള്‍ക്ക് വികാരവും ശബ്ദിക്കാനുള്ള ശേഷിയുമുണ്ടെന്ന് പുതിയ പഠനം

Published : Apr 03, 2023, 03:35 PM IST
സസ്യങ്ങള്‍ക്ക് വികാരവും ശബ്ദിക്കാനുള്ള ശേഷിയുമുണ്ടെന്ന് പുതിയ പഠനം

Synopsis

സമ്മർദ്ദങ്ങളിലൂടെ ചെടികൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് അവ പ്രത്യേകം വികസിപ്പിച്ചെടുത്ത മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച്  വിശകലനം ചെയ്തുമാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. 


നുഷ്യനും മൃഗങ്ങളും മാത്രമല്ല, സസ്യങ്ങളും വികാര ജീവികളാണെന്ന് പുതിയ കണ്ടെത്തല്‍. സമ്മർദ്ദത്തിലാകുമ്പോഴും മുറിവേൽക്കുമ്പോഴും സസ്യങ്ങളും കരയാറുണ്ട് എന്നാണ് പുതിയ പഠന റിപ്പോർട്ട് പറയുന്നത്. ഇസ്രയേലിലെ ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് സസ്യങ്ങൾക്കുള്ളിലെ ഈ വൈകാരിക രഹസ്യം വെളിപ്പെട്ടത്. സസ്യങ്ങൾക്ക്  ഏൽക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള സമ്മർദ്ദവും മറ്റും പ്രത്യേകം പ്രത്യേകം ശബ്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഈ ശബ്ദങ്ങൾ ഒന്നും മനുഷ്യന് കേൾക്കാൻ സാധിക്കില്ല. കാരണം മനുഷ്യരുടെ കേൾവി പരിധിക്കപ്പുറമാണ് ഈ ശബ്ദ തരംഗങ്ങള്‍. പക്ഷേ വവ്വാലുകൾ, എലികൾ, പ്രാണികൾ തുടങ്ങിയ ജീവികൾക്ക് ഇത്തരം ശബ്ദങ്ങളെ തിരിച്ചറിയാൻ കഴിയുമെന്നും പഠനം പറയുന്നു. 

പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങൾക്ക് ചെടികളെ വിധേയമാക്കിയാണ് ഈ നിർണായക കണ്ടെത്താൻ ഗവേഷകർ നടത്തിയത്.  ചെടികളുടെ തണ്ട് മുറുക്കുക, വെള്ളം നഷ്ടപ്പെടുത്തുക തുടങ്ങിയ സമ്മർദ്ദങ്ങൾക്ക് ചെടികളെ വിധേയമാക്കിയാണ് പഠനം നടത്തിയത്. ഇത്തരം സമ്മർദ്ദങ്ങളിലൂടെ ചെടികൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് അവ പ്രത്യേകം വികസിപ്പിച്ചെടുത്ത മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച്  വിശകലനം ചെയ്തുമാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിയത്. '

മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ മണിക്കൂറിൽ ഒന്നിൽ താഴെ ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുന്നത്, അതേസമയം സമ്മർദ്ദമുള്ള സസ്യങ്ങൾ ഓരോ മണിക്കൂറിലും ഡസൻ കണക്കിന് ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുവെന്നാണ് ഗവേഷകർ പഠന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം സസ്യശബ്‌ദങ്ങളാൽ നിറഞ്ഞതാണെന്നാണ് ഗവേഷണ സംഘത്തിൽ ഉൾപ്പെട്ട പ്രൊഫസർ ലിലാച്ച് ഹദാനി പറയുന്നു. ആ ശബ്ദങ്ങളിൽ മനുഷ്യന് ഉപകാരപ്രദമായ നിരവധി വിവരങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

പ്രത്യേക സെൻസറുകളുടെ സഹായത്തോടെ അവ മനസ്സിലാക്കിയെടുക്കാൻ ശ്രമം നടത്തിയാൽ ചെടികൾക്ക് പരിക്ക് പറ്റുമ്പോഴും ജലം ആവശ്യമായി വരുമ്പോഴും ഒക്കെ അവയുടെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കാൻ നമുക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കാർഷികവൃത്തിയിലും മറ്റും ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സസ്യങ്ങൾ വായുവിലൂടെയുള്ള ശബ്ദ തരംഗങ്ങൾ പുറപ്പെടുവിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ദീർഘകാല ശാസ്ത്രീയ തർക്കത്തിലാണ് ഈ പഠനം പരിസമാപ്തി കുറിച്ചിരിക്കുന്നത്. ശാസ്ത്ര ജേണലായ സെല്ലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂക്കൾ നിറഞ്ഞ ഒരു പാടം യഥാർത്ഥത്തിൽ സസ്യ ശബ്ദങ്ങൾ നിറഞ്ഞ ഒരു ശബ്ദായമാനമായ സ്ഥലമാണ് എന്നുവേണം ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ഇനി നാം മനസ്സിലാക്കാൻ.]

കാലാവസ്ഥാ വ്യതിയാനം; എഐ ചാറ്റ് ബോട്ടുമായി സംഭാഷണം നടത്തിയ യുവാവ് ആത്മഹത്യ ചെയ്തു

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?