ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്സ്യം? വൈറലായി വീഡിയോ

Published : Oct 21, 2022, 03:35 PM ISTUpdated : Oct 21, 2022, 03:38 PM IST
ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്സ്യം? വൈറലായി വീഡിയോ

Synopsis

2021 -ന്റെ അവസാനത്തിലാണ്, അറ്റ്ലാന്റിക് സമുദ്രത്തിലെ അസോറസിനു സമീപം ഈ ഭീമൻ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇതിൻറെ ഭാരം സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെയും പുറത്തുവിട്ടിരുന്നില്ല.

നിങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്സ്യത്തിന്റെ തൂക്കം എത്രയാണ്? ഉത്തരം നൂറെന്നാണെങ്കിൽ പോലും അതൊന്നും ഒന്നുമല്ല എന്നു പറയേണ്ടിവരും. കാരണം ലോകത്തിൽ ഇന്നോളം കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നു. ഇനി അതിൻറെ ഭാരം കൂടി കേട്ടുകൊള്ളൂ, 6000 പൗണ്ടിലധികം വരും. അതായത് 2700 കിലോയിൽ അധികം. 

സതേൺ സൺഫിഷ് എന്നറിയപ്പെടുന്ന ഈ ഭീമൻ മത്സ്യത്തെ കണ്ടെത്തിയത് അസോറസിന് സമീപമാണ്. തീരത്ത് ചത്തടിഞ്ഞ നിലയിലാണ് ഇതിനെ കണ്ടെത്തിയത്. ഭീമൻ മത്സ്യത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

2021 -ന്റെ അവസാനത്തിലാണ്, അറ്റ്ലാന്റിക് സമുദ്രത്തിലെ അസോറസിനു സമീപം ഈ ഭീമൻ മത്സ്യത്തെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇതിൻറെ ഭാരം സംബന്ധിച്ച യാതൊരു വിവരങ്ങളും ഇതുവരെയും പുറത്തുവിട്ടിരുന്നില്ല. എന്നാൽ 'ലോകത്തിലെ ഏറ്റവും ഭാരമേറിയ ബോണി ഫിഷ്' ആണ് ഇതെന്ന് ഈ മത്സ്യത്തെക്കുറിച്ച് ഔദ്യോഗികമായി പഠനം നടത്തിയ ഗവേഷണ സംഘം പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇപ്പോൾ 

ഈ കടൽ ജീവിയുടെ ശാസ്ത്രീയ നാമം മോള അലക്‌സാൻഡ്രിനി എന്നാണ്. ഇതിന് എല്ലുകൾ കൊണ്ട് നിർമ്മിച്ച അസ്ഥികൂടങ്ങൾ ഉണ്ട്. മറ്റു സമുദ്ര ജീവികൾക്ക് തരുണാസ്ഥി കൊണ്ട് നിർമ്മിച്ച അസ്ഥികൂടങ്ങളാണ് സാധാരണയായി കാണാറ്. ഇത് ഈ മത്സ്യത്തിന്റെ ഒരു പ്രത്യേകതയായി എടുത്തു പറയേണ്ടതാണെന്ന് ഗവേഷകർ പറഞ്ഞു. മത്സ്യത്തിന് ഏകദേശം 6,000 പൗണ്ട് ഭാരവും 10 അടി നീളവും ഉണ്ട്. ഈ മത്സ്യം തീരത്തടിഞ്ഞപ്പോഴുള്ള വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

PREV
Read more Articles on
click me!

Recommended Stories

വ്യത്യസ്തനാമൊരു ബാബു സ്വാമിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല! സാമൂഹിക മാധ്യമങ്ങളിലെ വൈറൽ സ്വാമി ചിറ്റൂരിലുണ്ട്, കര്‍മ്മ നിരതനായി
മകന്‍റെ രണ്ടാം വിവാഹം, 'വധുവിനെക്കാൾ സുന്ദരി അമ്മ'യെന്ന് നെറ്റിസെന്‍സ്; വേദി നവാസ് ഷെരീഫിന്‍റെ കൊച്ചു മകന്‍റെ രണ്ടാം വിവാഹം