പെൻസിലിന്റെ ഉയരം മാത്രമുള്ള മൗസ് ഡിയർ, ബ്രിസ്റ്റോൾ മൃ​ഗശാലയിൽ നിന്നുള്ള ചിത്രങ്ങൾ

By Web TeamFirst Published Apr 23, 2021, 12:57 PM IST
Highlights

ഇതിന് മുൻപ് 2020 -ൽ മൃഗശാലയിൽ ജനിച്ച മിസാൻഡെ എന്ന പെൺ മൗസ് ഡിയറിനെ നെതർലാൻഡിലെ ഓവെഹാൻഡ്സ് മൃഗശാലയിലേക്ക് മാറ്റിയിരുന്നു. 

കഴിഞ്ഞ മാസം, ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ മൃഗശാലയിൽ ഒരു പുതിയ അംഗം ജനിച്ചു. ഒരു പെൻസിലിന്റെ വലുപ്പം മാത്രമുള്ള മലയൻ മൗസ് ഡിയറാണത്. അമ്മയായ ബ്രയാൻ, അച്ഛൻ ജോറ എന്നിവർക്ക് ഉണ്ടായ മൗസ് ഡിയറിന് 20 cm (8 ഇഞ്ച്) ഉയരമേയുള്ളൂവെന്ന് മൃഗശാല പറഞ്ഞു. എന്നാൽ, അതിന്റെ ലിംഗ നിർണയം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദശകത്തിൽ മൃഗശാലയിൽ ജനിച്ച രണ്ടാമത്തെ മൗസ് ഡിയറാണ് ഇത്. ശിശുവിന്റെ അമ്മയായ ബ്രിയന് ഏഴ് വയസ്സാണ്. നാല് വയസ്സുള്ള ജോറയുമായി പ്രജനനം നടത്താനായി ന്യൂക്വെ മൃഗശാലയിൽ നിന്ന് 2014 ലാണ് അതിനെ ബ്രിസ്റ്റോൾ മൃഗശാലയിലേയ്ക്ക് കൊണ്ടുവന്നത്.  

പൂർണ്ണമായും വളരുമ്പോൾ കുഞ്ഞിന് 1.5 കിലോഗ്രാം ഭാരം വരും. “കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നു. അടുത്തിടെ മധുരക്കിഴങ്ങ് പോലുള്ളവ അത് കഴിക്കാൻ തുടങ്ങിയിരിക്കുന്നു” അവർ പറഞ്ഞു. ബ്രയാൻ ആദ്യമായിട്ടാണ് ഒരമ്മയാകുന്നതെങ്കിലും, അവളുടെ ശിശുവിനോട് വളരെ ശ്രദ്ധാലുവാണ് അവൾ. "അവരെ നോക്കിയിരിക്കുന്നത് തികച്ചും കൗതുകകരമായ കാര്യമാണ്. ആ കുഞ്ഞ് പെൻസിൽ പോലുള്ള നേർത്ത കാലുകളാൽ അവിടം മുഴുവൻ ചുറ്റി നടക്കുകയും പൂക്കളും പച്ചക്കറികളും കഴിക്കുകയും ചെയ്യുന്നു" അവർ കൂട്ടിച്ചേർത്തു.

 

ഇതിന് മുൻപ് 2020 -ൽ മൃഗശാലയിൽ ജനിച്ച മിസാൻഡെ എന്ന പെൺ മൗസ് ഡിയറിനെ നെതർലാൻഡിലെ ഓവെഹാൻഡ്സ് മൃഗശാലയിലേക്ക് മാറ്റിയിരുന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ വനത്തിൽ കാണപ്പെടുന്ന ഒരു ഇനമാണ് മൗസ് ഡിയർ. സാധാരണ മാനുകളുടെ വിദൂര ബന്ധുക്കളാണ് ഇവ. അവ പ്രധാനമായും പൂക്കളും പച്ചക്കറികളുമാണ് കഴിക്കുന്നത്. ഈ മൗസ് ഡിയറിനെ കൂടാതെ, മൃഗശാല അടുത്തിടെ മറ്റൊരു പുതിയ അംഗത്തെയും സ്വാഗതം ചെയ്തു; ഒരു കുഞ്ഞ് ഗോറില്ല. ഡിസംബറിൽ ജനിച്ച അവൾക്ക് ഇപ്പോൾ ജുനി എന്ന് പേരിട്ടു. പടിഞ്ഞാറൻ താഴ്ന്ന പ്രദേശങ്ങളിലെ ഗോറില്ലകളുടെ ഭാവി സംരക്ഷിക്കാൻ ഇതൊരു മാർഗമാണെന്ന് ബ്രിസ്റ്റോൾ മൃഗശാലയുടെ സസ്തനികളുടെ ക്യൂറേറ്റർ ലിൻസി ബഗ് പ്രസ്താവനയിൽ പറഞ്ഞു. 185 വർഷത്തിനുശേഷം അവർ ഇരുന്നിരുന്ന ക്ലിഫ്ടൺ സൈറ്റ് ഉപേക്ഷിച്ച് നഗരത്തിന് പുറത്തുള്ള ഒരു സൈറ്റിലേക്ക് മാറുകയാണെന്ന് ബ്രിസ്റ്റോൾ മൃഗശാല നവംബറിൽ പ്രഖ്യാപിച്ചിരുന്നു. 

click me!