'തുരങ്കത്തിലെത്തിയപ്പോള്‍ സ്വന്തം കുടുംബാംഗത്തെ പോലെ അവര്‍ കെട്ടിപ്പിടിച്ചു; റാറ്റ് മൈനേഴ്സ്

Published : Nov 29, 2023, 11:04 AM ISTUpdated : Nov 30, 2023, 07:55 AM IST
'തുരങ്കത്തിലെത്തിയപ്പോള്‍ സ്വന്തം കുടുംബാംഗത്തെ പോലെ അവര്‍ കെട്ടിപ്പിടിച്ചു; റാറ്റ് മൈനേഴ്സ്

Synopsis

അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ യന്ത്രം പണിമുടക്കിയപ്പോള്‍ തുരങ്കത്തിലെ അവസാന 15 മീറ്റര്‍ ദൂരം അവരെ വെറും കൈയാല്‍, തങ്ങളുടെ തനത് ഉപകരണങ്ങള്‍ കൊണ്ട് തുരങ്കം കുഴിച്ച് മുന്നേറി. ഒടുവില്‍ തുരങ്കത്തിനുള്ളിലെത്തി 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടപ്പോള്‍ അവര്‍ 'ഒരു കുടുംബത്തെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു,' റാറ്റ് മൈനേഴ്സ് പറയുന്നു. 


400 ഓളം മണിക്കൂറുകള്‍, അതായത് 17 ദിവസം പുറം ലോകം കാണാതെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കത്തില്‍ കഴിഞ്ഞത് 41 പേര്‍. ഒടുവില്‍ അവരെ രക്ഷിക്കാനായി എത്തിയത്. സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് തോഴില്‍ നഷ്ടമായ ഒരു കൂട്ടം തൊഴിലാളികള്‍, റാറ്റ് മൈനേഴ്സ് അഥവാ 'എലി ഖനന തൊഴിലാളികള്‍'. പേര് പോലെ, എലികളെ പോലെ, ഒരാള്‍ക്ക് നൂണ്ട് കയറാവുന്ന വളരെ ചെറിയ തുരങ്കള്‍ നിര്‍മ്മിക്കുന്ന തൊഴിലാളികളാണ് ഇവര്‍. സര്‍ക്കാര്‍ ഇത്തരം തൊഴിലുകള്‍ 2014 ല്‍ നിരോധിച്ചിരുന്നു. മറ്റൊരു ഖനി അപകടത്തിന് പിന്നാലെയായിരുന്നു ആ നിരോധനമെങ്കില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ തൊഴിലാളികളുടെ സഹായത്തോടെ സര്‍ക്കാര്‍ മറ്റൊരു 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന ഖനിത്തൊഴിലാളികളാണ് ഇന്നത്തെ ഹീറോകള്‍. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും എത്തിയ പ്രസാദി ലോദി, രാകേഷ് രാജ്പുത്, ബാബു ദാമര്‍, ഭൂപ്രന്ദ്ര രാജ്പുത്, ജൈത്രാം രാജ്പുത്. സൂര്യ എന്നീ ആറ് റാറ്റ് മൈനേഴ്സാണ് ആ ഹീറോകള്‍. ഖനി തൊഴിലാളികള്‍ക്ക് റാറ്റ് മൈനേഴ്സ് എന്ന് പേര് വന്നതെങ്ങനെ ? 

മൂന്ന് പേർ വീതമുള്ള രണ്ട് ടീമുകളായി അവര്‍ ആറ് പേരും 24 മണിക്കൂര്‍ നേരം മാറി മാറി തുരങ്കം നിര്‍മ്മിച്ചു. ഒരാൾ ഡ്രെയിലിംഗ് നടത്തിയപ്പോള്‍ രണ്ടാമത്തേയാള്‍ പാറക്കഷണങ്ങളും പൊടിയും പൈപ്പിലേക്ക് മാറ്റി. മൂന്നാമത്തെയാള്‍ അവ പുറത്തേക്ക് വലിച്ചിട്ടു. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ യന്ത്രം പണിമുടക്കിയപ്പോള്‍ തുരങ്കത്തിലെ അവസാന 15 മീറ്റര്‍ ദൂരം അവരെ വെറും കൈയാല്‍, തങ്ങളുടെ തനത് ഉപകരണങ്ങള്‍ കൊണ്ട് തുരങ്കം കുഴിച്ച് മുന്നേറി. ഒടുവില്‍ തുരങ്കത്തിനുള്ളിലെത്തി 17 ദിവസമായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടപ്പോള്‍ അവര്‍ 'ഒരു കുടുംബത്തെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിച്ചു,' റാറ്റ് മൈനേഴ്സ് പറയുന്നു. 

 

ആരാണ് റാറ്റ് മൈനേഴ്സ് ?

മേഘാലയയിൽ ഏറ്റവും സാധാരണമായ വിദഗ്ധ തൊഴിലാളികൾ നടത്തുന്ന ശാരീരികമായി കുഴിക്കല്‍ രീതിയാണ് റാറ്റ്-ഹോൾ ഖനനം (Rat Hole Mining). നിലത്ത് ഇടുങ്ങിയ കുഴികൾ കുഴിക്കുന്നു, സാധാരണയായി ഒരാൾക്ക് മാത്രം നൂണ്ട് കടക്കാന്‍ പറ്റുന്ന വലിപ്പമുള്ളവ. "എലിക്കുഴി" (Rat Hole) എന്ന പദം നിലത്ത് മനുഷ്യന്‍ തീര്‍ക്കുന്ന ഇത്തരം ഇടുങ്ങിയ കുഴികളെ സൂചിപ്പിക്കുന്നു. സാധാരണയായി ഒരാൾക്ക് ഇറങ്ങാനും കൽക്കരി വേർതിരിച്ചെടുക്കാനും ഇവ മതിയാകും.ന കുഴികൾ കുഴിച്ചതിന് ശേഷം, ഖനിത്തൊഴിലാളികൾ കയറും മുള ഏണിയും ഉപയോഗിച്ച് കുഴികളിലേക്ക് ഇറങ്ങുന്നു. ഇത് അങ്ങേയറ്റം അപകടകരമായ ഖനനപ്രവര്‍ത്തനമാണ്. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയുള്ള ഇത്തരം ഖനനപ്രവര്‍ത്തനങ്ങളില്‍ ശ്വാസംമുട്ടലും, ഓക്സിജന്‍റെ അഭാവവും, പട്ടിണിയും എന്നിവ മൂലം നിരവധി ഖനിത്തൊഴിലാളികൾ മരിക്കുന്നത് സാധാരണമായിരുന്നു. നിരവധി രാജ്യങ്ങളില്‍ ഇന്ന് ഇത്തരം ഖനനങ്ങള്‍ നിയമവിരുദ്ധമാണ്.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ പര്‍വ്വതനിരകള്‍ കല്‍ക്കരിക്ക് പ്രസിദ്ധമാണ്. ഇതിനാല്‍ തന്നെ അനധികൃത കല്‍ക്കരി ഖനനങ്ങള്‍ വ്യാപകവും. എന്നാല്‍ എത്തിപ്പെടാനുള്ള അസൗകര്യങ്ങളും ഗുണനിലവാരം കുറഞ്ഞതും ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ശ്രദ്ധ കുറച്ചു. 1970-കളിൽ ഇന്ത്യ, കൽക്കരി ഖനികൾ ദേശസാൽക്കരിച്ചു. പിന്നാലെ കല്‍ക്കരി ഖനനത്തിനുള്ള കുത്തകാവകാശം സർക്കാർ നടത്തുന്ന കോൾ ഇന്ത്യയ്ക്ക് കൈമാറി. ഇതോടെ അനധികൃത ഖനനങ്ങള്‍ ശക്തമായി. രഹസ്യമായ ഖനനത്തിന് വളരെ കുറഞ്ഞ ആള്‍ബലമാണ് ഉപയോഗിക്കപ്പെട്ടത്. ഇവര്‍ ചെറിയ തുരങ്കങ്ങളിലൂടെ വലിയ മലയുടെ ഉള്ളറകളിലേക്ക് നൂണ്ട് പോയി. തുരങ്കങ്ങളുടെ പ്രത്യേകത തൊഴിലാളികള്‍ക്ക് പുതിയൊരു പേര് നല്‍കി. റാറ്റ് മൈനേഴ്സ്. കയറും മുളങ്കമ്പുകളും ഉപയോഗിച്ച് തുരങ്കങ്ങളിലൂടെ ഇറങ്ങിയ ഇവര്‍ നീണ്ട തുരങ്കങ്ങള്‍ തീര്‍ത്തു. ഇടയ്ക്ക് കല്‍ക്കരികള്‍ കണ്ടെത്തുമ്പോള്‍ അവ അവിടെ നിന്ന് തന്നെ ചാക്കുകളില്‍ കെട്ടി പുറത്തെത്തിച്ചു. തിരക്കേടില്ലാത്ത കൂലി വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ അടക്കും ഈ തൊഴില്‍ തേടി എത്തി. 

ടണലില്‍ കുടുങ്ങിയത് 'മിനി ഇന്ത്യ'; ആശങ്കകള്‍ക്കൊടുവിൽ 17 ദിവസത്തിനുശേഷം ശുഭാന്ത്യം, രാജ്യം ആഹ്ളാദത്തില്‍

 

പുതുജീവൻ; ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, എല്ലാ തൊഴിലാളികളും പുറത്തെത്തി

എന്നാല്‍ മലനിരകള്‍ക്ക് ഉള്ളില്‍ അശാസ്ത്രീയമായ ഇടുങ്ങിയ തുരങ്കങ്ങള്‍ എന്നും വലിയ ദുരന്തങ്ങളെ ഒളിപ്പിച്ചു. പലപ്പോഴും പെയ്തിറങ്ങിയ മഴ വെള്ളം റാറ്റ് മൈനേഴ്സിന്‍റെ ജീവനെടുത്തു. 2007-നും 2014 നുമിടയിൽ അത്തരം ഖനികളിൽ 10,000 മുതൽ 15,000 വരെ ആളുകൾ മരിച്ചതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ പറയുന്നു. 2014 ല്‍ റാറ്റ് ഹോള്‍ മൈനിംഗ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍, 2019 ല്‍ വായു സഞ്ചാരം കുറഞ്ഞ ഇത്തരമൊരു ഖനിയില്‍ ഏതാണ്ട് ഒരു മാസത്തോളം കുടിങ്ങിക്കിടന്ന 15 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. മേഘാലയയിലെ അതിവിദൂരമായ പ്രദേശങ്ങളില്‍ ഇന്നും റാറ്റ് ഹോള്‍ ഖനനം സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച റാറ്റ് മൈനേഴ്സ് അനധികൃത ഖനനം നടത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് ദില്ലിയില്‍ പ്രത്യേക പരിശീലനം ലഭിച്ചെന്നും പറഞ്ഞു. 17 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ആ 41 ജീവനുകള്‍ രക്ഷിക്കാന്‍ റാറ്റ് മൈനേഴ്സ് വേണ്ടിവന്നു. നാളെ തങ്ങളുടെ നാട്ടിലെ അനധികൃത ഖനന കേന്ദ്രങ്ങളില്‍ ഇന്നത്തെ ഹീറോകള്‍ ജീവിക്കാന്‍ വേണ്ടി വീണ്ടും നൂണ്ടിറങ്ങും. 

ഹെല്‍മറ്റ് എടുക്കാനാഞ്ഞപ്പോള്‍ കൊത്താനാഞ്ഞ് പത്തിവിടര്‍ത്തിയ മൂര്‍ഖന്‍; ചങ്കിടിപ്പിക്കുന്ന വീഡിയോ !

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?