Asianet News MalayalamAsianet News Malayalam

പുതുജീവൻ; ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, എല്ലാ തൊഴിലാളികളും പുറത്തെത്തി

17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.  
 

new life Uttarakhand rescue mission success, workers out fvv
Author
First Published Nov 28, 2023, 8:28 PM IST

ദില്ലി: ഉത്തരാഖണ്ഡ് സിൽകാര ടണൽ രക്ഷാദൗത്യം വിജയം. ടണലിൽ നിന്ന് എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 41തൊഴിലാളികളാണ് ടണലിൽ കുടുങ്ങിയിരുന്നത്. ഇവരെ പൂർണമായും പുറത്തെത്തിച്ചു. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്.പുറത്തെത്തിച്ച എല്ലാവർക്കും പ്രാഥമിക വൈദ്യ പരിശോധന നൽകി. തൊഴിലാളികളുമായി അഞ്ച് ആംബുലൻസുകൾ ആശുപത്രിയിലേക്ക് പോയി. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.  

ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൌത്യം നടത്തിയത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിലെ സ്ളാബുകള്‍ തകർന്നു വീഴുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് താത്കാലികമായി ഓക്സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്തത്. സ്ളാബ് മുറിച്ചു മാറ്റി മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കുന്നതിനുള്ള തീവ്ര ശ്രമമാണ് നടന്നത്. എന്നാൽ രക്ഷാപ്രവർത്തനം അതിസങ്കീർണ്ണമായിരുന്നു. 

സിൽക്യാര ടണൽ തുരന്നു; അകത്ത് കുടുങ്ങിയ നാല് പേരെ പുറത്തെത്തിച്ചു, രക്ഷാദൗത്യം വിജയത്തിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8


 

Latest Videos
Follow Us:
Download App:
  • android
  • ios