Latest Videos

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോകും, അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം; വിചിത്രമായ ഗോത്രാചാരങ്ങൾ

By Web TeamFirst Published May 26, 2024, 4:33 PM IST
Highlights

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തോളം അതീവ സുരക്ഷയിൽ അവളെ ഒരു മുറിയിൽ പൂട്ടിയിടുന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട് ഇവരുടെ ഗോത്രത്തിൽ നടക്കുന്ന ഒരു പ്രധാന ചടങ്ങ്. 


നമീബിയയിലെ അവസാനത്തെ അർദ്ധ നാടോടി ഗോത്രമായാണ് ഹിംബ അറിയപ്പെടുന്നത്.  ഏകദേശം 50,000 തദ്ദേശീയരായ ജനങ്ങളാണ് ഇപ്പോൾ ഈ ഗോത്രത്തിൽ ഉള്ളതായി കണക്കാക്കപ്പെടുന്നത്.  സ്വന്തമായി വീടുണ്ടെങ്കിലും മഴയും വെള്ളത്തിന്‍റെ ലഭ്യതക്കുറവും കാരണം പലപ്പോഴും ഇവര്‍ പല സ്ഥലങ്ങളിലേക്കും  മാറിത്താമസിക്കേണ്ടി വരുന്നതിനാൽ ഇവരെ അർദ്ധ നാടോടികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. വിചിത്രമായ വിവാഹ ആചാരങ്ങൾ കാരണം ഈ ഗോത്രം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തോളം അതീവ സുരക്ഷയിൽ അവളെ ഒരു മുറിയിൽ പൂട്ടിയിടുന്നതാണ് വിവാഹവുമായി ബന്ധപ്പെട്ട് ഇവരുടെ ഗോത്രത്തിൽ നടക്കുന്ന ഒരു പ്രധാന ചടങ്ങ്. ആ സമയത്ത്  അവളുടെ ശരീരത്തിൽ ചുവന്ന മണൽ പുരട്ടുന്നു.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.  വീഡിയോയിൽ, ഹിംബ ഗോത്രത്തിൽ നിന്നുള്ള ഒരു പെൺകുട്ടി ദേഹമാസകലം ചുവന്ന മണൽ തേച്ച് കമ്പുകൾ കൊണ്ടുണ്ടാക്കിയ ഒരു മുറിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്.  കാൽവിരൽ മുതൽ മുടി വരെ പെൺകുട്ടിയെ ചുവന്ന മണലിൽ പൊതിഞ്ഞിരിക്കുന്നു.  ചിത്രങ്ങൾ വൈറലായതോടെ ഈ ആചാരവുമായി ബന്ധപ്പെട്ട കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

കൊലയാളി തിമിംഗലത്തെ അടിച്ച് വീഴ്ത്താൻ ശ്രമിച്ചു; ന്യൂസിലൻഡുകാരന് പിഴ

അന്ന് 'കുരങ്ങുകളുടെ നഗരം' എന്ന ടൂറിസ്റ്റ് ഖ്യാതി, ഇന്ന് കുരങ്ങുകള്‍ കാരണം നഗരം വിടാനൊരുങ്ങി തദ്ദേശീയർ

ഹിംബ ഗോത്രത്തിന്‍റെ വിവാഹ പാരമ്പര്യങ്ങളിൽ പ്രധാനമാണ് വധുവിനെ തട്ടിക്കൊണ്ട് പോയി ചുവന്ന മണൽ പുരട്ടുന്നത്.  ഒറ്റപ്പെട്ട് താമസിക്കുന്ന ഈ കാലയളവിൽ വധുവിന്, പുതുവസ്ത്രങ്ങളും വിലകൂടിയ ആഭരണങ്ങളും സമ്മാനമായി നൽകും. ഈ സമയത്ത് അവൾ ധരിക്കുന്ന പ്രത്യേക വസ്ത്രങ്ങൾ 'ഒകോരി' (Okori) എന്നറിയപ്പെടുന്ന തുകൽ ശിരോവസ്ത്രമാണ്. ഇത് സാധാരണയായി വധുവിന്‍റെ അമ്മയിൽ നിന്നുള്ള സമ്മാനമാണ്. ഘാനയിലെ ഫ്രാഫ ഗോത്രവും ഈ ആചാരം പിന്തുടരുന്നവരാണ്. ഇത് മാത്രമല്ല, ഈ ഗോത്രത്തിന്‍റെ വിചിത്രമായ ആചാരം. ഗോത്രത്തിലെ സ്ത്രീകൾ അവരുടെ ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി അതിഥികൾക്കൊപ്പം ഉറങ്ങണം എന്നതും ഇവരുടെ ആചാരങ്ങളിൽ ഒന്നാണ്. ആഫ്രിക്ക സ്കോപ്പിന്‍റെ റിപ്പോർട്ടുകൾ പ്രകാരം അസൂയ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ആചാരമാണിത്. ഈ ഗോത്രത്തിലെ സ്ത്രീകൾ സാധാരണയായി ഒരു പുരുഷനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതേസമയം ഹിംബ പുരുഷൻ ഒരേ സമയം രണ്ട് യുവതികളെ ഭാര്യമാരായി സ്വീകരിക്കും.

റോമിയോ 6 അടി നാലിഞ്ച്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ്
 

click me!