Asianet News MalayalamAsianet News Malayalam

റോമിയോ 6 അടി നാലിഞ്ച്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ്

വെറും 10 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് മിസ്റ്റി മൂറിന് റോമിയോയെ ലഭിച്ചത്. മാംസത്തിന് വേണ്ടി മാത്രം വളര്‍ത്തുള്ള കാളകുട്ടിയെ കൊലക്കത്തിക്ക് ഇരയാക്കാന്‍ മിസ്റ്റിന് മനസ് വന്നില്ല.

Romeo holds Guinness World Record for tallest steer in the world
Author
First Published May 26, 2024, 1:07 PM IST


റോമിയോ എന്ന് കേള്‍ക്കുമ്പോള്‍ വിശ്വപ്രസിദ്ധനായ വില്യം ഷേക്സ്പിയര്‍ 16 -ാം നൂറ്റാണ്ടിന്‍റെ അവസാനം പ്രസിദ്ധീകരിച്ച 'റോമിയോ ആന്‍റ് ജൂലിയറ്റ്' എന്ന ദുരന്ത നാടകമായിരിക്കും ആദ്യം ഓര്‍മ്മയിലേക്ക് വരിക. എന്നാല്‍, പറഞ്ഞ് വരുന്നത് മറ്റൊരു റോമിയോയെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാള എന്ന പദവി ലഭിച്ച മൃഗത്തെ കുറിച്ച്. ഒത്ത ഒരു മനുഷ്യനേക്കാള്‍ ഉയരമുണ്ട് അവന്. ആറ് നാല് ഇഞ്ച്. ഗിന്നസ് വേള്‍ഡ് റെക്കോർഡ് കഴിഞ്ഞ ദിവസം തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോയില്‍ ആള്‍ പോക്കത്തില്‍ നില്‍ക്കുന്ന കറുത്ത  നിറമുള്ള കൂറ്റന്‍ കാളെയെ കാണിച്ചു.  

യുഎസിലെ ഒറിഗോണിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ് റോമിയോയുടെ താമസം. റോമിയോയുടെ ഉയരം 6 അടി 4 ഇഞ്ച് (1.94 മീറ്റർ) ആണ്. അതായത് ഒത്ത ഒരു മനുഷ്യന്‍റെ ഉയരം. ആറ് വയസുള്ള ഹോൾസ്റ്റീൻ ഇനത്തില്‍പ്പെട്ട കാളയാണ് റോമിയോയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കാളയായി അംഗീകരിച്ചു. നേരത്തെ ഈ റെക്കോര്‍ഡിന് ഉടമയായിരുന്ന ടോമിയോയെക്കാള്‍ 3 ഇഞ്ചിലധികം ഉയരമുണ്ട് റോമിയോയ്ക്ക്. "സ്റ്റിയർ" എന്നത് യുഎസ് പോലുള്ള രാജ്യങ്ങളിൽ വന്ധ്യംകരിച്ച് ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന കാള ഇനമാണ്. വലിയ ശരീരമാണെങ്കിലും റോമിയോ സൌമ്യനാണെന്ന് ഉടമ മിസ്റ്റി മൂർ പറയുന്നു.

അടിച്ച് പൂസായി റോഡരികിൽ കിടന്നു, എഴുന്നേറ്റപ്പോൾ ഡ്രൈനേജ് പൈപ്പിനുള്ളിൽ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറൽ

നമ്മ ലുങ്കി ഡാ; ലണ്ടന്‍ തെരുവില്‍ ലുങ്കി ധരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്ന യുവതിയുടെ വീഡിയോ വൈറല്‍

മിസ്റ്റി മൂർ നല്‍കുന്ന പഴം കഴിക്കാനായി നാക്ക് നീട്ടുന്ന റോമിയോയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇങ്ങനെ എഴുതി. 'അനിമൽ സാങ്ച്വറിയിൽ തന്‍റെ ഉടമയായ മിസ്റ്റി മൂറിനൊപ്പം താമസിക്കുന്ന 6 വയസ്സുള്ള ഹോൾസ്റ്റീൻ സ്റ്റിയറാണ് റോമിയോ. വീട്ടിലേക്ക് സ്വാഗതം.' ആപ്പിളും വാഴപ്പഴവുമാണ് റോമിയോയുടെ ഇഷ്ടപ്പെട്ട ഇനങ്ങള്‍. ഓരോ ദിവസവും 100 പൗണ്ട് (45 കി.ഗ്രാം) പുല്ലും ധാന്യങ്ങളും മറ്റും റോമിയോ കഴിക്കുന്നു.  ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന ഇനമാണെങ്കിലും റോമിയോയെ മിസ്റ്റി കണ്ടെത്തുമ്പോള്‍ പ്രായം വെറും 10 ദിവസം മാത്രം. 'ഒരു ഡയറി ഫാമിന്‍റെ മോശപ്പെട്ട അവസ്ഥയില്‍ നിന്നും  അവനെ രക്ഷിച്ച ഒരാളിൽ നിന്ന് ഞങ്ങൾക്ക് ഒരു ഫോണ്‍ കോൾ ലഭിച്ചു. അവിടെ നിന്നാണ് അവനെ കൂടെ കൂട്ടിയത്. ക്ഷീരവ്യവസായത്തിൽ, റോമിയോയെപ്പോലുള്ള കാളകളെ പലപ്പോഴും വെറും ഉപോൽപ്പന്നങ്ങളായി മാത്രം കണക്കാക്കുന്നു. അവരുടെ വിധി ലാഭവിഹിതം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു.' മിസ്റ്റി കൂട്ടിച്ചേര്‍ത്തു. 'സ്‌നേഹത്തോടുള്ള അടുപ്പം കൊണ്ടാണ് റോമിയോ എന്ന പേര് അവന് നല്‍കിയതെന്നും അവര്‍ പറഞ്ഞു. പക്ഷേ, റോമിയോയെ വളര്‍ത്തുക എന്നത് ഏറെ ചെലവുള്ള കാര്യമാണെന്നും അതിനുള്ള പണം കണ്ടെത്താന്‍ നസമാഹരണക്കാരുമായി ചേര്‍ന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 

അവിശ്വസനീയം; ആഗ്ര - മുംബൈ ഹൈവേയില്‍ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios