
1942 ഓഗസ്റ്റ് 8, 'ക്വിറ്റ് ഇന്ത്യാ' സമരത്തിന് നേതൃത്വം നൽകി കൊണ്ട് മഹാത്മാഗാന്ധി പറഞ്ഞത് ഇംഗ്ലീഷുകാരനോട് ഇന്ത്യ വിട്ട് പോകാനായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസംമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ഓട്ടോ റിക്ഷയുടെ പിന്നിലെ പോസ്റ്ററില്‍ ഹിന്ദി ഓട്ടോക്കാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നതായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോഴേക്കും ഇന്ത്യയിലെ നഗരങ്ങളില്‍ മറ്റ് നഗരങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന കഴ്ച. എന്നാല്‍, അത് ഭാഷാ പ്രശ്നമല്ലെന്നും മറിച്ച് നിയമാനുശ്രുതവും അല്ലാത്തതും തമ്മിലുള്ള പ്രശ്നമാണെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി.
ഭാഷ, ദേശം, വസ്ത്രം, ഭക്ഷണം എന്നിങ്ങനെ എല്ലാറ്റിലും വൈവിധ്യമുള്ളവരാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെ ജനതയും എന്നാല്‍ ഈ വൈവിധ്യത്തെ ഒരൊറ്റ വികാരവും ഒരൊറ്റ ജനതയുമാക്കി തീര്‍ക്കുന്നത് ഇന്ത്യ എന്ന ദേശീയ കാഴ്ചപ്പാടാണ്. പക്ഷേ, ഓരോ കാലം കഴിയുമ്പോഴും പുതിയ പുതിയ പ്രശ്നങ്ങളാണ് ഉടലെടുക്കുന്നത്. അവയൊന്നും തന്നെ പരിഹരിക്കപ്പെടാതെ കിടക്കുമ്പോൾ ജനങ്ങൾക്കിടയില്‍ അകല്‍ച്ചകൾ വര്‍ദ്ധിക്കുന്നു. ഭാഷയും നിറവും ഭക്ഷണവും അവിടെ പല അതിരുകൾ പണിയുന്നു. അത്തരമൊന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രവും.
ഓട്ടോയുടെ പിൻഭാഗത്തെ പോസ്റ്ററില്‍ "ഗോ ബാക്ക്, നിയമവിരുദ്ധ ഹിന്ദി വാല ഓട്ടോകൾ. പെർമിറ്റ് ഇല്ല/ പോലീസ് വെരിഫിക്കേഷൻ ഇല്ല/ ഡിസ്പ്ലേ ഇല്ല/ ബാഡ്ജ് ഇല്ല/ ഡിഎൽ ഇല്ല. കെആർ പുരം, മഹാദേവപുര സോണിലായി 20,000-ത്തിലധികം ഓട്ടോകൾ" എന്നാണ് എഴുതിയിരിക്കുന്നത്. ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ കന്നടികരുടെ കന്നട പ്രേമത്തെ കുറിച്ചുള്ള കുറിപ്പുകൾക്ക് തുടക്കം കുറിച്ചു. എന്നാല്‍ ഓട്ടോയുടെ പിന്നിലെഴുതിയ യഥാര്‍ത്ഥ കാരണത്തെ മറച്ച് പിടിക്കുന്നെന്ന് ചിലരെങ്കിലും എഴുതി.
'ഇത് കാണുന്നതിൽ സങ്കടമുണ്ട്. നിയമപരമായി പ്രവർത്തിക്കുന്ന, എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ആളുകളോട് നമ്മൾ അത്ര വെറുപ്പ് കാണിക്കരുത്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഹിന്ദിവാല ഓട്ടോക്കാരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നത്, അവർ നിയമാനുശ്രുതമായല്ല ഓടന്നത് എന്നത് കൊണ്ടാണ്. അവയ്ക്ക് പെര്‍മിറ്റ് ഇല്ല, പോലീസ് വെരിഫിക്കേഷന്‍ ഇല്ല, ഡിസ്പ്ലേ ഇല്ല, ഡ്രൈവര്‍ക്ക് ബാഡ്ജ് ഇല്ല, ഡിഎല്‍ ഇല്ല, ഇതൊന്നുമില്ലാത്ത 10,000 ഓട്ടോകളാണ് കെആര്‍പുരം മഹാദേവപുര സോണിലായി ഓടുന്നത്. അതെല്ലാം ഓടിക്കുന്നത് ഹിന്ദിക്കാരും. അതിനാാണ് അവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നത്. അത് ഭാഷാ പ്രേമത്തെക്കാളേറെ നിയമലംഘകരോട് പുറത്ത് പോകാന്‍ പറയുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.