വാക്‌സിന്‍ നല്‍കിയിട്ടും പേപ്പട്ടി വിഷബാധ ആളെക്കൊല്ലുന്നത് എങ്ങനെയാണ്?

By Web TeamFirst Published Sep 8, 2022, 4:15 PM IST
Highlights

ദയനീയമാണ് അവസ്ഥ. കാല്‍പനികമായ വാഗ്വാദങ്ങള്‍ നടത്തുന്നവര്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്- സുമയ്യ ഷാന്‍ എഴുതുന്നു

വാക്‌സിന്‍ 100 ശതമാനം കാര്യക്ഷമമാവണമെങ്കില്‍, അതിന്റെ നിര്‍മാണ കമ്പനിയുടെ വിശ്വാസ്യത മുതല്‍ അവരുടെ വാക്‌സിന്‍ സൂക്ഷിക്കുന്ന സംവിധാനങ്ങള്‍, വിതരണ ശൃംഖല  തുടങ്ങിയ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഹോസ്പിറ്റലില്‍ വാക്‌സിന്‍ ശ്രദ്ധയോടെ സൂക്ഷിക്കണം. അതീവശ്രദ്ധയോടെ വാക്‌സിന്‍ സൂക്ഷിച്ചില്ലെങ്കില്‍ കാര്യക്ഷമത പോവും. ഡോസേജ്, കുത്തിവെപ്പ്, ആന്റിബോഡി നല്‍കുന്ന സൈറ്റ് എന്നിവയെല്ലാം പ്രധാനമാണ്. 

 

 

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ മൂലം ആളുകള്‍ മരണപ്പെടുന്ന സാഹചര്യം വളരെ കൂടുന്നു. നായകളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യത ഉണ്ട്, ഒരിക്കല്‍ കടിയേറ്റാല്‍ വൈറസ് പേശികളില്‍ നിന്ന് നാഡികളിലൂടെ തലച്ചോറില്‍ എത്തുന്ന സമയത്തിനുള്ളിലാണ് പേ ലക്ഷണങ്ങള്‍ കാണിക്കുന്നത്, ഒരിക്കല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ നമുക്ക് പിന്നെ നോക്കി നില്‍ക്കാനേ കഴിയൂ. 

ദയനീയമാണ് അവസ്ഥ. കാല്‍പനികമായ വാഗ്വാദങ്ങള്‍ നടത്തുന്നവര്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്.

നായ കടിച്ചാല്‍ എത്രയും വേഗം മുറിവ് സോപ്പ് തേച്ച് കഴുകുക എന്നതാണ് ആദ്യ പടി. ഇനി കഴുകാതെ ചെന്നാല്‍ ആശുപത്രി ജീവനക്കാര്‍ എത്ര കണ്ട് മിനക്കെടും എന്നത് അവരുടെ അറിവും കഴിവും സാമൂഹ്യ ബോധവും പോലെ ഇരിക്കും. 

ഹോസ്പിറ്റലില്‍ വരുന്നവരെ നോക്കാന്‍ നിയമിക്കുന്ന ജീവനക്കാര്‍ കടി കിട്ടിയാല്‍ മുറിവ് കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ ആകണം. വൈറസിന്റെ ഭീകരതയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍ ആകണം. അല്ലെങ്കില്‍ മുറിവിന്റെ ആഴത്തെയും സ്ഥനത്തെയും ഒട്ടും കാര്യമാക്കാതെ മുറിവ് ചുമ്മാ കഴുകി വാക്‌സിന്‍ എടുത്ത് വിടും. വൈറസ് ഒരെണ്ണം എങ്കിലും ശേഷിക്കുകയും അതു വാക്‌സിന്‍ ആക്ടീവ്  ആയി പ്രതികരിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് നാഡി കോശങ്ങള്‍ വഴി മസ്തിഷ്‌കത്തിലേക്ക് സഞ്ചാരം വളരെ സാവധാനം തുടങ്ങുകയും ചെയ്യും. തലച്ചോറില്‍ എത്തുന്നത് വരെം രോഗിക്ക് ലക്ഷണങ്ങള്‍  ഉണ്ടാകില്ല. വൈറസ് നാഡിയില്‍ കൂടി സഞ്ചരിക്കും.

തലച്ചോറിന് വീക്കം ഉണ്ടാകുന്നത് വരെ നമുക്ക് അറിയാനും കഴിയില്ല. മസ്തിഷ്‌കത്തില്‍ എത്തിയ വൈറസ് വൈദ്യ ശാസ്ത്രത്തിന്  ഇതുവരെ പിടികൊടുതിട്ടില്ല. വളരെ സാവധാനത്തില്‍ ആണ് വൈറസിന്റെ സഞ്ചാരംഎന്നത് കൊണ്ട് തന്നെ കാലില്‍ ഒക്കെ കടി കിട്ടിയാല്‍ മസ്തിഷ്‌കത്തില്‍ എത്താന്‍ ആഴ്ചകള്‍ എടുക്കും. എന്നാല്‍ വളരെ അപകടകരമായ കടി കഴുത്തിന് മേല്‍പ്പോട്ടും നട്ടെല്ലിന് ചുറ്റും ഉള്ളതാണ്. മുഖത്ത് ഉള്ള ഒരു പോറല്‍ പോലും 100% അപകടം ആണ്.

നാട് മുഴുവന്‍ നായകള്‍ അലഞ്ഞു നടക്കുന്ന സാഹചര്യത്തില്‍ നായ ഓടിച്ചാല്‍ ഓടി വീഴരുത്. നിന്ന് പുറം കൈ കൊണ്ട് ബ്ലോക്ക് ചെയ്യാന്‍ ശ്രമിക്കുക. കണ്ണിലും മുഖത്തും തലയിലും നായ തൊടാതെ നോക്കുക. പേ ഉള്ള മൃഗത്തില്‍ നിന്നുള്ള ചെറിയ ഒരു പോറല്‍ കൊണ്ട് പോലു രോഗം വരാന്‍ ഇടയുണ്ട്. അനവധി മനുഷ്യരില്‍ ഈ കേസ് സ്ഥിരീകരിച്ചത് ആണ്. 

കുട്ടികളില്‍ ആണ് പ്രധാനം. ചെറുതായി ഒരു പോറല്‍ സ്‌കൂളില്‍ പോകുന്ന വഴി കിട്ടി, കുട്ടി വീട്ടില്‍ പറഞ്ഞില്ല, ഒരു മാസം കഴിഞ്ഞു കുട്ടി പേ ബാധിച്ചു മരിച്ചു. ഈ പോയ വര്‍ഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ വന്ന കേസ് ആണ്. വേറൊന്ന് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ അപകടത്തില്‍ പെട്ടു വന്ന മനുഷ്യന്‍. 21 ദിവസം കഴിഞ്ഞ് അവര്‍ അപകടനില തരണം ചെയ്തു, പക്ഷേ പേ പിടിച്ചു മരിച്ചു. അപൂര്‍വ്വമായ  കേസ് ആണിത്. ഒരു പക്ഷെ അപകടത്തില്‍ വീണപ്പോള്‍ തെരുവ് നായ മുറിവില്‍ മാന്തുകയോ നക്കുകയോ കടികുകയോ ഒക്കെ ചെയ്തിട്ട് അത് ആശുപത്രിയില്‍ പറയാന്‍ അയാള്‍ക്ക് ബോധമില്ലാതെ വന്നതാകാം. കൂടെ ഉള്ളവര്‍ക്ക് ഒരുപക്ഷേ ശ്രദ്ധക്കുറവ് പറ്റിയിട്ടുണ്ടാകം. എങ്ങനെ ആണെങ്കിലും ഒറ്റപ്പെട്ട അപകടങ്ങള്‍ പെട്ടു വരുന്നവരോട് ഇങ്ങനെ ഒരു സാഹചര്യം കണക്കിലെടുത്ത് വാക്‌സിന്‍ നല്‍കിയാല്‍ നല്ലത് തന്നെ.

ഇനി പറയാന്‍ പോകുന്നത്, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തെ കുറിച്ചാണ്. 2030-ഓടുകൂടെ പേപ്പട്ടി വിഷബാധ നിര്‍മാര്‍ജനം ചെയ്യാനാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യം എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അറിവുള്ളതാണ്, ആരോഗ്യ, മൃഗ സംരക്ഷണ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം നടപ്പാക്കാനാവും. തെരുവ് നായ്ക്കളുടെ കടികൊണ്ടുള്ള മനുഷ്യമരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും, പക്ഷേ അതിനായി  പ്രവര്‍ത്തിക്കണം. പ്രയത്‌നിക്കണം. പൊതു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കെല്‍പ്പുള്ള മനുഷ്യരെ ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ സംഘടിപ്പിക്കണം.

മൂന്ന് ഡോസ് വാക്‌സിനുകള്‍ എടുത്തിട്ടും ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍, ഫലപ്രദമായ വാക്‌സിന്‍ ആണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ വിതരണം ചെയ്യാവൂ.  മൃഗ സംരക്ഷണ വകുപ്പിന്റെ പാലോട് (തിരുവനന്തപുരം) ഉള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് ലാബില്‍ വാക്‌സിന്‍ നല്‍കിയാല്‍ പ്രതിരോധ ശേഷിയുണ്ടോ എന്നറിയാന്‍ ഉള്ള പരിശോധന (RFFIT) ഇപ്പോള്‍ കേരളത്തില്‍ ആദ്യമായി ലഭ്യമാണ്.

പ്രിയപ്പട്ടവരെ,  വാക്‌സിനെ അവിശ്വാസത്തിന്റെ ഒരു കണിക കൊണ്ട് പോലും നോക്കരുത്. കാരണം ആ വാക്‌സിന്‍ എടുത്ത് എന്ന ഒറ്റ ബലത്തില്‍ ഈ വൈറസ് ലൈവ് ആയി കൈകാര്യം ചെയ്യുന്ന മനുഷ്യരില്‍ ഞാനും ഉണ്ട്, എന്റെ സഹപ്രവര്‍ത്തകര്‍ ഉണ്ട്.

വാക്‌സിന്‍ 100 ശതമാനം കാര്യക്ഷമമാവണമെങ്കില്‍, അതിന്റെ നിര്‍മാണ കമ്പനിയുടെ വിശ്വാസ്യത മുതല്‍ അവരുടെ വാക്‌സിന്‍ സൂക്ഷിക്കുന്ന സംവിധാനങ്ങള്‍, വിതരണ ശൃംഖല  തുടങ്ങിയ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഹോസ്പിറ്റലില്‍ വാക്‌സിന്‍ ശ്രദ്ധയോടെ സൂക്ഷിക്കണം. അതീവശ്രദ്ധയോടെ വാക്‌സിന്‍ സൂക്ഷിച്ചില്ലെങ്കില്‍ കാര്യക്ഷമത പോവും. ഡോസേജ്, കുത്തിവെപ്പ്, ആന്റിബോഡി നല്‍കുന്ന സൈറ്റ് എന്നിവയെല്ലാം പ്രധാനമാണ്. 

മുറിവുകള്‍ എവിടെ ഒക്കെ ഉണ്ട് എന്ന് നമുക്ക് കൂടെ അറിവ് വേണം. ഒരു പോറല്‍ പോലും നമ്മള്‍ ഗൗരവമായി കണക്കാക്കണം. കടിയുടെ ആഴം കണ്ട് പറഞ്ഞു കൊടുക്കണം. കാരണം നമുക്ക് പരിചയമുള്ള മറ്റൊരു വൈറസ് പോലുമല്ല അത്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. പോറല്‍ കിട്ടിയാലും വാക്‌സിന്‍ എടുക്കണം
2. അരുമ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ വാക്‌സിന്‍ അത് പൂര്‍ണ്ണവിജയമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. എന്നിട്ട് മാത്രം അതുമായി കുട്ടികളെ ഇടപഴകാന്‍ അനുവദിക്കുക.

3. നായകളെ മാത്രമല്ല പൂച്ചകളെയും സൂക്ഷിക്കുക.

4. അപകട സാദ്ധ്യത കൂടിയ പ്രൊഫഷനുകളിലുള്ളവര്‍ കടി കിട്ടും മുന്‍പേ വാക്‌സിന്‍ (prophylactic IDRV ) എടുക്കുന്നതാണ് നല്ലത്. 
 

click me!