Kyle Wade Clinkscales : നദിക്കടിയിൽ കാറിനുള്ളിൽ 45 വർഷം മുമ്പ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം

Published : Dec 10, 2021, 12:28 PM IST
Kyle Wade Clinkscales : നദിക്കടിയിൽ കാറിനുള്ളിൽ 45 വർഷം മുമ്പ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം

Synopsis

ക്ലിങ്ക്സ്‍കെയില്‍ ഏകമകനായിരുന്നു. അവന്റെ അച്ഛൻ 2007 -ൽ മരിച്ചു, അമ്മ ഈ വർഷവും മരിച്ചു. 

അലബാമ നദിയിൽ(Alabama creek) അടിത്തട്ടിൽ വർഷങ്ങളായി കിടന്നിരുന്ന കാറിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് 45 വർഷം(45 years) മുമ്പ് കാണാതായ വിദ്യാർത്ഥിയുടേതാകാമെന്ന് കരുതുന്നു. ഇതോടെ ഈ കേസിലെ ദുരൂഹത പരിഹരിച്ചതായി യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. 

1976 -ലാണ് കൈൽ വെയ്ഡ് ക്ലിങ്ക്‌സ്‌കെയിൽസ്(Kyle Wade Clinkscales), ജോർജിയയിലെ ലാഗ്രേഞ്ചിൽ നിന്ന് അലബാമയിലെ ഓബർണിലേക്ക് പുറപ്പെട്ടത്. പക്ഷേ, ഒരിക്കലും അവിടെ എത്തിയില്ല. 22 -കാരന്റെയും അവന്‍റെ 1974  പിന്റോയുടെയും തിരോധാനം ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാൽ, ചൊവ്വാഴ്ചയാണ് ഒരു കാർ തോട്ടിൽ മുങ്ങിയ നിലയിൽ ഒരാള്‍ കണ്ടത്. 

വാഹനം പുറത്തെടുത്ത ശേഷം, കാർ ക്ലിങ്ക്‌സ്‌കെയിൽസിന്റേതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കാണാതായ ആളുടെ തിരിച്ചറിയൽ രേഖയും ക്രെഡിറ്റ് കാർഡുകളും സഹിതം മനുഷ്യന്റെ അസ്ഥികളെന്ന് തോന്നിക്കുന്നവ കണ്ടെത്തിയതായി ട്രൂപ്പ് കൗണ്ടി ഷെരീഫ് ജെയിംസ് വുഡ്‌റഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

'കഴിഞ്ഞ 45 വര്‍ഷമായി ഞങ്ങള്‍ ഈ ചെറുപ്പക്കാരനും അയാളുടെ കാറിനും വേണ്ടി അന്വേഷിക്കുകയായിരുന്നു' എന്നും അദ്ദേഹം പറഞ്ഞു. അതിനായി തടാകം വറ്റിച്ചുവെന്നും പലയിടങ്ങളിലും അന്വേഷിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അവശിഷ്ടങ്ങൾ ക്ലിങ്ക്‌സ്‌കെയിലിന്റേതാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. 

വിദ്യാർത്ഥി കൊല്ലപ്പെട്ടതാണെന്ന് കരുതുന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2005 -ൽ, കാണാതായ ആളുടെ മാതാപിതാക്കൾക്ക് ഒരാളിൽ നിന്ന് ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് തെറ്റായ മൊഴി നൽകിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. എങ്ങനെയാണ് വിദ്യാര്‍ത്ഥി മരിച്ചതെന്ന് കണ്ടുപിടിക്കാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും പൊലീസ്. 

"അവനെ കൊലപ്പെടുത്തി അവിടെ ഉപേക്ഷിച്ചോ? അതോ അവിടേക്ക് കാര്‍ തകര്‍ന്നുവീണതോ? അതിനുള്ള ഉത്തരം ഞങ്ങൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ 45 വർഷമായി" എന്ന് വുഡ്‌റഫ് പറഞ്ഞു.

ക്ലിങ്ക്സ്‍കെയില്‍ ഏകമകനായിരുന്നു. അവന്റെ അച്ഛൻ 2007 -ൽ മരിച്ചു, അമ്മ ഈ വർഷവും മരിച്ചു. 'മരിക്കുന്നതുവരെ അവന്‍റെ അമ്മ അവന്‍ വീട്ടിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അവൾ മരിക്കുന്നതിന് മുമ്പ് ഞങ്ങൾ അവനെ കണ്ടെത്തുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍, ഇപ്പോഴാണ് എങ്കിലും ഞങ്ങൾ അവനെയും കാറിനെയും കണ്ടെത്തി എന്നുള്ളത് വലിയ ആശ്വാസം നൽകുന്നു' എന്നും വുഡ്‍റഫ് പറഞ്ഞു. 


 

PREV
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം