ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി ഭാര്യയുടെ പരസ്യം; കാരണം അതിവിചിത്രം

Published : Feb 26, 2023, 12:00 PM IST
ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി ഭാര്യയുടെ പരസ്യം; കാരണം അതിവിചിത്രം

Synopsis

ഒടുവിൽ അവൾ ഒരു ഉപായം കണ്ടെത്തി. ഒരാളെ മറ്റാർക്കെങ്കിലും ദത്തു നൽകാം. അങ്ങനെ അവൾ ഭർത്താവിനെ ദത്ത് നൽകാൻ തീരുമാനിച്ചു. അതിനായി ആവശ്യക്കാരെ തേടി ഒരു പരസ്യം നൽകി.

തൻറെ ഭർത്താവിനെ ദത്തെടുക്കാൻ ആവശ്യക്കാരെ തേടി പരസ്യം നൽകിയിരിക്കുകയാണ് ഒരു ഭാര്യ. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്. തന്റെ വളർത്തുനായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത് അറോറ എന്ന റെഡിറ്റ് ഉപയോക്താവാണ് തൻ്റെ സുഹൃത്തിൻറെ ജീവിതത്തിൽ സംഭവിച്ച ഈ വിചിത്രമായ കാര്യം പങ്കുവെച്ചത്.

യഥാർത്ഥത്തിൽ സോനാലി  29 -കാരനായ തൻറെ ഭർത്താവ് ഗൗരവിന് സമ്മാനം നൽകാനാണ് ഒരു നായക്കുട്ടിയെ വാങ്ങിയത്. രണ്ടുമാസം പ്രായമുണ്ടായിരുന്ന ലിയോ എന്ന ജർമൻ ഷെപ്പേർഡ് നായക്കുട്ടിയെ ഇരുപതിനായിരം രൂപ മുടക്കിയാണ് ഇവർ സ്വന്തമാക്കിയത്. നായക്കുട്ടിയെ വാങ്ങുമ്പോൾ ഭർത്താവിന് സമ്മാനിക്കുക എന്നതായിരുന്നു സോനാലിയുടെ ലക്ഷ്യം. എന്നാൽ, നായക്കുട്ടിയുമായി വീട്ടിലെത്തി കഴിഞ്ഞപ്പോഴാണ് അവൾ അറിയുന്നത് ഭർത്താവിന് നായ അലർജിയാണെന്ന്. പക്ഷേ, അപ്പോഴേക്കും ലിയോയുമായി വളരെ വലിയൊരു ആത്മബന്ധം സോനാലിക്ക് ഉണ്ടായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലിയോയെ പിരിയാൻ അവൾക്ക് മനസ്സ് വന്നില്ല. എന്നാൽ അതേസമയം തന്നെ ഭർത്താവിനും നായക്കുട്ടിക്കും ഒപ്പം ഒരുമിച്ചു കഴിയാനും സാധിക്കാത്ത അവസ്ഥ വന്നു.

ഒടുവിൽ അവൾ ഒരു ഉപായം കണ്ടെത്തി. ഒരാളെ മറ്റാർക്കെങ്കിലും ദത്തു നൽകാം. അങ്ങനെ അവൾ ഭർത്താവിനെ ദത്ത് നൽകാൻ തീരുമാനിച്ചു. അതിനായി ആവശ്യക്കാരെ തേടി ഒരു പരസ്യം നൽകി. പരസ്യം ഇങ്ങനെയായിരുന്നു: 29 വയസുള്ള സുന്ദരനായ ഗൗരവിന് ബൈക്ക് ഓടിക്കാനും ഭക്ഷണം പാചകം ചെയ്യാനും അറിയാം. മറ്റ് ആകർഷണീയമായ ഗുണങ്ങളുമുണ്ട്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം.

പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഗൗരവിനെ ഞങ്ങൾക്ക് വേണ്ട പകരം ലിയോയെ തന്നാൽ മതി എന്നായിരുന്നു പരസ്യം കണ്ട് ചിലർ രസകരമായി കുറിച്ചത്.

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ