ഇരട്ടകളുടെ ഉത്തരക്കടലാസ് ഒരുപോലെ, കോപ്പിയടിയെന്ന് യൂനിവേഴ്‌സിറ്റി, ഒടുവില്‍ കോടതി വിധി!

Published : Dec 16, 2022, 06:49 PM IST
ഇരട്ടകളുടെ ഉത്തരക്കടലാസ് ഒരുപോലെ, കോപ്പിയടിയെന്ന്  യൂനിവേഴ്‌സിറ്റി, ഒടുവില്‍ കോടതി വിധി!

Synopsis

ഒരുപോലെ ഉത്തരമെഴുതിയ ഇരട്ടകളെ കോപ്പിയടിക്കാരായി ചിത്രീകരിച്ച യൂനിവേഴ്‌സിറ്റി 124 കോടി നഷ്ടപരിഹാരം നല്‍കണം! 

മെഡിക്കല്‍ പരീക്ഷയില്‍ ഒരേ മാര്‍ക്ക് നേടിയ ഇരട്ട സഹോദരിമാര്‍ പരീക്ഷയില്‍ കോപ്പിയടിച്ചെന്ന്  ആരോപിച്ച് അയോഗ്യരാക്കിയ സര്‍വകലാശാലയ്ക്ക് എതിരെ കോടതി വിധി. സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയ്ക്കെതിരെ നടത്തിയ 1.5 മില്യണ്‍ ഡോളറിന്റെ (124 കോടി രൂപ) മാനനഷ്ടക്കേസില്‍ ആണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ഇരട്ട സഹോദരിമാര്‍ വിജയിച്ചത്.

2016 മെയ് മാസത്തില്‍ നടന്ന പരീക്ഷയിലാണ് ഇരട്ട സഹോദരിമാരായ കെയ്ലയും കെല്ലി ബിങ്ഹാമും  കോപ്പിയടിച്ചെന്ന് സര്‍വകലാശാല അധികൃതര്‍ ആരോപിച്ചത്. 54 തെറ്റായ ഉത്തരങ്ങള്‍ ഉള്‍പ്പെടെ 307-ല്‍ 296 ചോദ്യങ്ങള്‍ക്കും സമാനമായ രീതിയില്‍ സഹോദരിമാര്‍ ഉത്തരം എഴുതിയതാണ് അന്ന് സര്‍വകലാശാല അധികൃതരില്‍ സംശയത്തിന് കാരണമായത്. രണ്ടുപേരും ഒരേ ടേബിളില്‍ ഇരുന്ന് പരീക്ഷയെഴുതിയതും അധ്യാപകരില്‍ സംശയം കൂടാന്‍ കാരണമായി. ഉടന്‍ തന്നെ ഇവര്‍ക്കെതിരെ  സര്‍വ്വകലാശാല  കൗണ്‍സില്‍ അന്വേഷണം ആരംഭിച്ചു.  പരീക്ഷയ്ക്കിടെ സഹോദര ജോഡികള്‍ പരസ്പരം സിഗ്‌നലുകള്‍ നല്‍കുകയും കുറിപ്പുകള്‍ കൈമാറുകയും ചെയ്തു എന്ന് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കി . തുടര്‍ന്ന് പരീക്ഷയ്ക്കിടെ ഇവര്‍ കോപ്പിയടിച്ചതായി കൗണ്‍സില്‍ വിധിച്ചു. അതിനുശേഷം അക്കാദമിക് സത്യസന്ധത ഇല്ലായ്മ ആരോപിച്ച് ഇരുവരെയും അയോഗ്യരാക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ കോടതിയെ സമീപിച്ച ഇവര്‍ തങ്ങള്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും തീര്‍ത്തും അവിചാരിതമായാണ് തങ്ങളുടെ ഉത്തരപേപ്പറുകള്‍ സമാനമായി മാറിയതെന്നും കോടതിയില്‍ പറഞ്ഞു. ഒരു മേശയില്‍ ഇരുന്നാണ് തങ്ങള്‍ പരീക്ഷ എഴുതിയതെങ്കിലും ആറടിയോളം അകലം തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. കൂടാതെ പരസ്പരം കാണാന്‍ ആകാത്ത വിധം പ്രത്യേകം മറക്കുന്ന സംവിധാനവും ഉണ്ടായിരുന്നുവെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. 

തങ്ങളെ വെറും കള്ളികള്‍ മാത്രമായാണ് ഇപ്പോള്‍ സമൂഹം കാണുന്നതെന്നും അതിനാല്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ല എന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. ഒടുവില്‍ ഇപ്പോള്‍ ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും അനുകൂലമായി കോടതി വിധി വന്നിരിക്കുകയാണ്. ഇരട്ട സഹോദരിമാര്‍ക്ക് അനുകൂലമായി വിധിച്ച ജൂറി അവര്‍ക്ക് മൊത്തം 1.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും വിധിച്ചു.  

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം