'വിമാനത്തിൽ വയറുനിറയെ ബിയറുകുടിച്ച് പാന്റിൽ മൂത്രമൊഴിച്ചു, എപ്പോഴാണ് ഇന്ത്യക്കാർ സ്വയം അപമാനിക്കുന്നത് നിർത്തുക'; വൈറൽ പോസ്റ്റ്

Published : Oct 19, 2025, 01:11 PM IST
flight

Synopsis

'മണിക്കൂറുകളോളം മദ്യപിച്ചശേഷം അയാൾ ബോധംകെട്ടു വീണു. പാന്റിൽ മൂത്രമൊഴിച്ചു. നാറ്റം കാരണം ഞങ്ങൾക്ക് കുറച്ചുനേരം വേറെ സീറ്റുകളിലേക്ക് മാറിയിരിക്കേണ്ടി വന്നു!'

യുഎസ്സിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയിലുണ്ടായ ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് വൻഷിവ് ടെക്നോളജീസിന്റെ സ്ഥാപകനും സിഇഒയുമായ ഗൗരവ് ഖേതേർപാൽ. വിമാനത്തിൽ തന്റെ കൂടെ യാത്ര ചെയ്ത വിദ്യാസമ്പന്നനും നല്ല വരുമാനം നേടുന്നതുമായ സഹയാത്രികൻ മദ്യപിക്കുകയും ഒടുവിൽ പാന്റിൽ മൂത്രമൊഴിക്കുകയും ചെയ്തു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇനി ബിയർ കഴിക്കരുതെന്ന് വിമാനത്തിലെ ജീവനക്കാർ പറഞ്ഞെങ്കിലും അത് കേൾക്കാതെ ഇയാൾ കൂടുതൽ കഴിക്കുകയും സ്വയം നിയന്ത്രിക്കാനാവാതെ പാന്റിൽ മൂത്രമൊഴിക്കുകയും ആയിരുന്നുവെന്നും പോസ്റ്റിൽ ​ഗൗരവ് ഖേതേർപാൽ വിശദീകരിക്കുന്നു.

ഇന്ന് ഞാൻ SFO -യിൽ നിന്ന് ഡൽഹിയിലേക്ക് വന്നപ്പോൾ, എന്റെ അടുത്തിരുന്നത് 25 വയസ്സുള്ള ഒരു ഇന്ത്യക്കാരനായിരുന്നു, IIT -മുംബൈയിൽ പഠിച്ച, ബേ ഏരിയയിലെ ഒരു AI സ്റ്റാർട്ടപ്പിൽ ജോലി ചെയ്ത് ഏകദേശം 500,000 ഡോളർ സമ്പാദിക്കുന്ന ഇയാൾ ദീപാവലിക്ക് വീട്ടിലേക്ക് പോവുകയായിരുന്നു. 16 മണിക്കൂർ നീണ്ട വിമാനയാത്രയിൽ ഇയാൾ 11 ബിയർ കുടിച്ചു. ഫ്ലൈറ്റ് അറ്റൻഡന്റ് 3 ബിയറിൽ കൂടുതൽ നൽകാൻ പറ്റില്ലെന്നറിയിച്ചപ്പോൾ, അയാൾ എന്നോടും എന്റെ ടീമിനോടും (ഞങ്ങൾ 3 പേരുണ്ടായിരുന്നു) ബിയർ വാങ്ങി നൽകാമോ എന്ന് ചോദിച്ചു, ഞങ്ങളത് ചെയ്തു.

മണിക്കൂറുകളോളം മദ്യപിച്ചശേഷം അയാൾ ബോധംകെട്ടു വീണു. പാന്റിൽ മൂത്രമൊഴിച്ചു. നാറ്റം കാരണം ഞങ്ങൾക്ക് കുറച്ചുനേരം വേറെ സീറ്റുകളിലേക്ക് മാറിയിരിക്കേണ്ടി വന്നു! അതിനുശേഷം അയാൾ ഞങ്ങളുടെ കണ്ണിൽ നോക്കിയതുപോലുമില്ല. വർഷം തോറും ഏകദേശം 4 കോടി രൂപ സമ്പാദിക്കുന്ന ഒരു ഐഐടി ബിരുദധാരി, സിലിക്കൺ വാലിയിൽ തന്റെ അമേരിക്കൻ ഡ്രീം ജീവിക്കുകയാണ്, എന്നിട്ടും വിമാനത്തിൽ സൗജന്യമായി കിട്ടുന്ന കുറച്ച് ബിയറിനുള്ള ആഗ്രഹം അയാൾക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല - അവിശ്വസനീയം തന്നെ! എപ്പോഴാണ് ലോകത്തിനു മുന്നിൽ ഇന്ത്യക്കാർ സ്വയം അപമാനിക്കുന്നത് നിർത്തുക? എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. അതേസമയം, ഇതൊക്കെ ഉള്ളതാണോ അതോ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണോ, ഇത് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു എന്ന് നിരവധിപ്പേര്‍ കമന്‍റ് നല്‍കി. 

 

 

PREV
Read more Articles on
click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ