India @75: 33-ാം വയസ്സില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി, ഈ ധീരയുവതി!

Published : Jul 07, 2022, 01:01 PM ISTUpdated : Aug 04, 2022, 07:58 PM IST
India @75:  33-ാം വയസ്സില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി, ഈ ധീരയുവതി!

Synopsis

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് അരുണ ആസഫലി

നാവിക കലാപത്തെ പിന്തുണച്ച ഏക കോണ്‍ഗ്രസ്സ് നേതാവായിരുന്ന അരുണ ക്രമേണ ഇടതുപക്ഷത്തേക്ക് നീങ്ങി.  കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ്് പാര്‍ട്ടിയിലും പിന്നീട് സോഷ്യലിസ്‌റ് പാര്‍ട്ടിയിലും ചേര്‍ന്നു.  ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ സഹപ്രവര്‍ത്തകയായി.  ഒളിവില്‍ പോയ അരുണയുടെ സ്വത്ത് സര്‍ക്കാര്‍ പിടിച്ചെടുത്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ  ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.  

1942 ആഗസ്ത് എട്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണദിനം.  ബോംബെ നഗരത്തിലെ ഗോവാലിയ ടാങ്ക് മൈതാനത്തായിരുന്നു മൗലാനാ അബുല്‍ കലാം ആസാദിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതു  വരെ  സമരമെന്ന സുപ്രധാന തീരുമാനം  സമ്മേളനം കൈക്കൊണ്ടു.  പിറ്റേന്ന് രാവിലെ മൈതാനിയില്‍ മഹാത്മാഗാന്ധി 'ക്വിറ്റ് ഇന്ത്യ' സമരം പ്രഖ്യാപിച്ചു. 'പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക' എന്ന് മഹാത്മാ ആഹ്വാനം ചെയ്തു.  ഐതിഹാസികമായ ആ സമ്മേളനത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയത് ഒരു 33 -കാരി യുവതിയായിരുന്നു,   അരുണ ആസഫലി. ആഗസ്ത് വിപ്ലവറാണി എന്നവര്‍ അറിയപ്പെട്ടു.  

പഞ്ചാബിലെ കല്‍ക്കയില്‍ ബ്രഹ്മോസാമാജികളായിരുന്ന ഒരു പ്രമുഖ ബംഗാളി ബ്രാഹ്മണകുടുംബത്തില്‍ ആയിരുന്നു അരുണ ഗാംഗുലിയുടെ ജനനം.  കോളേജ് കാലത്ത് തന്നെ സ്വാതന്ത്ര്യപ്രക്ഷോഭത്തില്‍ ആകൃഷ്ട. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടായിരുന്നു തന്നെക്കാള്‍ ഏറെ പ്രായവും മുസ്ലിം മതസ്ഥനുമായ പ്രമുഖ കോണ്‍ഗ്രസ് നേതാവ്  ആസഫലിയുമായി അരുണയുടെ  വിവാഹം.  ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ്്. രാഷ്ട്രീയത്തടവുകാരുടെ അവകാശങ്ങള്‍ക്കായി തിഹാര്‍ ജയിലില്‍ നിരാഹാരസമരം നടത്തിയ അരുണയെ ഏകാന്തത്തടവിലിട്ടു. 

നാവിക കലാപത്തെ പിന്തുണച്ച ഏക കോണ്‍ഗ്രസ്സ് നേതാവായിരുന്ന അരുണ ക്രമേണ ഇടതുപക്ഷത്തേക്ക് നീങ്ങി.  കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ്് പാര്‍ട്ടിയിലും പിന്നീട് സോഷ്യലിസ്‌റ് പാര്‍ട്ടിയിലും ചേര്‍ന്നു.  ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ എന്നിവരുടെ സഹപ്രവര്‍ത്തകയായി.  ഒളിവില്‍ പോയ അരുണയുടെ സ്വത്ത് സര്‍ക്കാര്‍ പിടിച്ചെടുത്തു. അവരെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ  ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.  

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം അരുണ  കമ്യുണിസ്‌റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. ദില്ലിയുടെ ആദ്യ മേയറായി. എടത്തട്ട നാരായണനുമായി ചേര്‍ന്ന് പേട്രിയറ്റ്, ലിങ്ക് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. വനിതകളു െടഅവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. ലെനിന്‍ പ്രൈസ്, നെഹ്റു പ്രൈസ്, പത്മവിഭൂഷണ്‍ എന്നിവയും മരണാനന്തരം ഭാരതരത്‌നയും അരുണയ്ക്ക് ലഭിച്ചു.  1997 -ല്‍ എണ്‍പതാം വയസില്‍ അരുണ ജീവിതത്തോട് വിടപറഞ്ഞു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ