
കാൻസറിനെതിരായ പോരാട്ടത്തിൽ ജീവിതം സമർപ്പിച്ച പ്രമുഖ ഇന്ത്യൻ - അമേരിക്കൻ ഡോക്ടറും ഗവേഷകയുമായ ഡോ. രചന ഷ്രോഫ് (47) അന്തരിച്ചു. വർഷങ്ങളായി പഠിക്കുകയും രോഗമുക്തിക്കായി മരുന്നുകൾ വികസിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്ത കാൻസർ തന്നെയാണ് രചനയുടെ ജീവനെടുത്തത്. അരിസോണ സർവകലാശാല കാൻസർ സെന്ററിലെ ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻസ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഡോ. രചന ഷ്രോഫ്.
പാൻക്രിയാസ്, പിത്തനാളി എന്നിവയെ ബാധിക്കുന്ന കാൻസറുകളുടെ ചികിത്സയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ. രചന. പിത്തനാളിയിലെ കാൻസറായ കോളാഞ്ചിയോകാർസിനോമയുടെ (Cholangiocarcinoma) ചികിത്സാ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിലും പുതിയ ചികിത്സാരീതികൾ പരീക്ഷിക്കുന്നതിലും അവർ നിർണായക പങ്കുവഹിച്ചിരുന്നു.
And...'suddenly'😪💔
*Dr Rachna Shroff-47-India/USA
*Indian-American Oncologist, specializing in Gastrointestinal, Pancreatic, and rare Hepatobiliary Cancers-lead researcher at the University of Arizona Cancer Center
*'internationally recognized' as a Pioneer, a "Champion" in Cancer research
*Associate Director of Clinical Investigations at the university's Cancer Center and Chief of the Division of Hematology/Oncology in the Department of Medicine at the College of Medicine...
*October 11, 2026
*Tragically, Rachna died suddenly and unexpectedly from an 'rare aggressive Cancer', after devoting almost her whole life to helping cure and study cancer before ultimately succumbing to the same disease.
*🚨"...diagnosed with an aggressive cancer earlier in 2026 after discovering a swollen lymph node in May...the condition was initially misidentified as Lymphoma before being confirmed as terminal Adenocarcinoma of unknown primary."
*Leaves behind loving husband and two teenage children.
https://t.co/pCDWRngm0m
— cheri maday (@resilient333) October 15, 2026
ഈ വർഷം മേയിൽ കഴുത്തിലെ ലിംഫ് നോഡ് (lymph node) വീർത്തതിനെത്തുടർന്നാണ് രചന വൈദ്യപരിശോധന തേടിയത്. തുടക്കത്തിൽ ലിംഫോമയാണെന്ന് സംശയിച്ചെങ്കിലും തുടർപരിശോധനകളിൽ രോഗം കൂടുതൽ വ്യാപകമാണെന്ന് കണ്ടെത്തി. ഒടുവിൽ ആന്തരികാവയവങ്ങളുടെ ഗ്രന്ഥികളിൽനിന്ന് ഉത്ഭവിക്കുന്ന അഡിനോകാർസിനോമയാണെന്ന് (Adenocarcinoma) സ്ഥിരീകരിച്ചു. രോഗം ഗുരുതരാവസ്ഥയിലായിരുന്നിട്ടും കാൻസർ ഗവേഷണത്തിനും രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഡോ രചന സജീവമായി പങ്കെടുത്തു.
Thank you @oncodaily for highlighting this important effort! Being on this list is a huge honor - moving forward a legacy for future influential cancer researchers is a privilege ❤️. @UAZCancer @uazresearch @UAZMedTucson @ConquerCancerFd @ASCO @curecc @VaniamGroup
— Rachna Shroff, MD, MS, FASCO (@rachnatshroff) September 4, 2026
ബ്രൗൺ സർവകലാശാലയിൽ ബിരുദപഠനം പൂർത്തിയാക്കിയ രചന, തോമസ് ജെഫേഴ്സൺ സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും നേടി. തുടർന്ന് പ്രശസ്തമായ എംഡി ആൻഡേഴ്സൺ കാൻസർ സെന്ററിൽ പ്രവർത്തിച്ച അവർ 2018-ൽ അരിസോണ സർവകലാശാലയിൽ ചേർന്നു. എൺപതിലധികം ഗവേഷണപ്രബന്ധങ്ങളും നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങളും അവരുടെ അക്കാദമിക സംഭാവനകളുടെ ഭാഗമാണ്.
യുവ ഗവേഷകരെ പിന്തുണയ്ക്കുന്നതിനായി രചനയുടെ പേരിൽ ആരംഭിച്ച പ്രത്യേക പുരസ്കാരനിധി 13.5 ലക്ഷം ഡോളറിലധികം സമാഹരിച്ചു. രോഗത്തോട് പോരാടുമ്പോഴും മറ്റുള്ളവരുടെ ചികിത്സാപ്രതീക്ഷകൾക്കായി പ്രവർത്തിച്ച രചനയുടെ വിയോഗത്തിൽ യുഎസിലെ മെഡിക്കൽ സമൂഹം അനുശോചനം രേഖപ്പെടുത്തി. ഡോ രചനയുടെ ഭർത്താവ് പുനീത് ഷ്രോഫ്, മക്കൾ: സിമ്രാൻ സച്ചിൻ.