ശരിക്കും ഞെട്ടിച്ചു, ആദ്യം അമ്പരപ്പ്, പിന്നെ ചിരി; ഫ്രഞ്ച് സംസാരിക്കുന്ന ഇന്ത്യൻ ഓട്ടോ ഡ്രൈവർ, വീഡിയോയുമായി അമേരിക്കൻ യുവാവ്

Published : Sep 21, 2025, 01:30 PM IST
viral video

Synopsis

വീഡിയോയിൽ ആദ്യം എത്ര ഭാഷ സംസാരിക്കുമെന്ന് ഓട്ടോ ഡ്രൈവർ യുവാവിനോട് ചോദിക്കുന്നത് കാണാം. തനിക്ക് രണ്ട് ഭാഷ മാത്രമേ സംസാരിക്കാൻ അറിയൂ എന്നാണ് യുവാവിന്റെ മറുപടി.

യുഎസ്സിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററെ ഞെട്ടിച്ച് ഒരു ഇന്ത്യൻ ഓട്ടോ ഡ്രൈവർ. അപ്രതീക്ഷിതമായി ഫ്രഞ്ച് ഭാഷ സംസാരിച്ചുകൊണ്ടാണ് ഓട്ടോ ഡ്രൈവർ യുവാവിനെ അത്ഭുതപ്പെടുത്തിയത്. jaystreazy എന്ന യൂസറാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓട്ടോ ഡ്രൈവർ യുവാവിനോട് ഏതൊക്കെ ഭാഷ സംസാരിക്കുമെന്ന് ചോദിു. ഫ്രഞ്ചും ഇം​ഗ്ലീഷും എന്നാണ് യുവാവിന്റെ മറുപടി. ആ സമയത്ത് ഓട്ടോ ഡ്രൈവർ ഫ്രഞ്ച് സംസാരിക്കാൻ തുടങ്ങുകയായിരുന്നു. ഇത് യുവാവിനെ ആകെ അമ്പരപ്പിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്തായാലും ഈ സംഭാഷണം പിന്നീട് ചിരിയിലേക്കാണ് പോയത്.

വീഡിയോയിൽ ആദ്യം എത്ര ഭാഷ സംസാരിക്കുമെന്ന് ഓട്ടോ ഡ്രൈവർ യുവാവിനോട് ചോദിക്കുന്നത് കാണാം. തനിക്ക് രണ്ട് ഭാഷ മാത്രമേ സംസാരിക്കാൻ അറിയൂ എന്നാണ് യുവാവിന്റെ മറുപടി. അത് ഫ്രഞ്ചും ഇം​ഗ്ലീഷുമാണ് എന്നും പറയുന്നു. എന്നാൽ, അടുത്ത നിമിഷം സ്വിച്ചിട്ട പോലെ ഓട്ടോ ഡ്രൈവർ ഫ്രഞ്ച് സംസാരിക്കുകയാണ്. അത് കേട്ട് എന്താണ് അയാൾ പറയുന്നത് എന്ന് മനസിലാകാതെ അമ്പരക്കുകയാണ് ആദ്യം യുവാവ്. എന്നാൽ, പിന്നീടാണ് ഓട്ടോ ഡ്രൈവർ ഫ്രഞ്ചിൽ സംസാരിക്കുകയാണ് എന്ന് മനസിലാവുന്നത്. അതോടെ യുവാവിന് ചിരി വരുന്നു.

 

 

1.4 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. കണ്ടന്റ് ക്രിയേറ്ററായ യുവാവും ഇന്ത്യൻ ഓട്ടോ ഡ്രൈവറും തമ്മിലുള്ള സംഭാഷണം രസകരം തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തന്റെ അനുഭവങ്ങൾ യുവാവ് നേരത്തേയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, അതിൽ ഏറ്റവും അധികം ആളുകളെ ആകർഷിച്ച പോസ്റ്റ് ഇതായിരുന്നിരിക്കണം. എന്തായാലും ഈ ഇന്ത്യൻ ഓട്ടോ ഡ്രൈവർ കൊള്ളാം എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു