അതിവിദ​ഗ്‍ദ്ധമായിട്ടാണ് ചെയ്തത്, പക്ഷ സിസിടിവി ചതിച്ചു, ദൈവത്തിന് പോലും രക്ഷയില്ലാ എന്ന് നെറ്റിസൺസ്

Published : Sep 21, 2025, 11:02 AM IST
Man stealing money from puja thali

Synopsis

വീഡിയോയിൽ യുവാവ് ഒരു സ്റ്റോറിന്റെ റിസപ്ഷന് മുന്നിലായി നിൽക്കുന്നതായിട്ടാണ് കാണുന്നത്. അടുത്ത് മറ്റൊരാളും നിൽക്കുന്നുണ്ട്. റിസപ്ഷനിസ്റ്റ് ഇവരുമായി സംസാരിക്കുകയാണ്.

പൂജാ തളികയിൽ നിന്നും അതിവിദ​ഗ്‍ദ്ധമായി കാശ് മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഒരു സ്റ്റോർ റിസപ്ഷനിൽ വച്ചിരിക്കുന്ന തളികയിൽ നിന്നാണ് യുവാവ് അതിവിദ​ഗ്ദ്ധമായി പണം മോഷ്ടിക്കുന്നത്. എന്നാൽ, ഇത് ഇവിടെയുള്ള സിസിടിവിയിൽ പതിയുന്നുണ്ട് എന്നതിനെ കുറിച്ച് യുവാവിന് യാതൊരു തരത്തിലുള്ള ബോധവും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാൻ. @gharkekalesh യൂസറാണ് വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

വീഡിയോയിൽ യുവാവ് ഒരു സ്റ്റോറിന്റെ റിസപ്ഷന് മുന്നിലായി നിൽക്കുന്നതായിട്ടാണ് കാണുന്നത്. അടുത്ത് മറ്റൊരാളും നിൽക്കുന്നുണ്ട്. റിസപ്ഷനിസ്റ്റ് ഇവരുമായി സംസാരിക്കുകയാണ്. ആ സമയത്ത് അവിടെ ഒരു തളികയിൽ പൂജാസാധനങ്ങൾ വച്ചിരിക്കുന്നതായി കാണാം. അതിൽ ഒരു 500 രൂപാ നോട്ടും ഉണ്ട്. യുവാവ് വളരെ പതുക്കെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ആ പണം മെല്ലെമെല്ലെ എടുക്കുന്നതാണ് കാണുന്നത്. നിരക്കിനിരക്കി ആ പൈസ സ്വന്തം അടുത്തെത്തിക്കുകയും പിന്നീട് അതിവിദ​ഗ്ദ്ധമായി അത് കയ്യിലാക്കുകയും ചെയ്യുന്നു. കുറച്ചുനേരം കഴിയുമ്പോൾ യുവാവും കൂടെ ഉണ്ടായിരുന്ന ആളും പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് കാണാം.

 

 

വളരെ വേ​ഗത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇത് രണ്ട് യുവാക്കളും പ്ലാൻ ചെയ്തുകൊണ്ട് നടത്തിയ കളവാണോ എന്നായിരുന്നു ചിലരുടെ സംശയം. സിസിടിവി ഉള്ളതുകൊണ്ട് നന്നായി അല്ലെങ്കിൽ ഈ കളവ് അറിയുകയേ ഇല്ലായിരുന്നു എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. എന്തായാലും യുവാവിനെ കണക്കിന് വിമർശിക്കുകയാണ് സോഷ്യൽ മീഡിയ. ദൈവത്തിന് വച്ച പൈസ പോലും എടുക്കുന്നു എന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്