ഇന്തോനേഷ്യയില്‍ ചുവന്ന പ്രളയം

By Web TeamFirst Published Feb 8, 2021, 5:12 PM IST
Highlights

രക്തത്തിന്റെ നിറമുള്ള പ്രളയജലം ഒഴുകി നടക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍.
 

ജക്കാര്‍ത്ത: രക്തത്തിന്റെ നിറമുള്ള പ്രളയജലം ഒഴുകി നടക്കുകയാണ് ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തില്‍. മധ്യ ജാവയിലെ ജെന്‍ഗോത് ഗ്രമത്തിലാണ്, ചുവന്ന നിറത്തിലുള്ള ജലം ഒഴുകി നടക്കുന്നത്. കനത്ത മഴയില്‍ പ്രദേശത്തെ ഒരു തുണി നിര്‍മാണ ഫാക്ടറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ചുവന്ന വെള്ളം ഒഴുകി നടക്കാന്‍ തുടങ്ങിയത്. 

 

പെകലോംഗന്‍ നഗരത്തിന് തെക്കു ഭാഗത്താണ് ഈ ഗ്രാമം. പരമ്പരാഗത തുണി നിര്‍മാണ  കേന്ദ്രങ്ങളുടെ മേഖലയാണിത്. ഇവിടെയുള്ള ബാത്തിക് ടെക്‌സ്‌റൈ്ല്‍ യൂനിറ്റുകളിലാണ് വെള്ളം കയറിയത്. തുടര്‍ന്നാണ് തെരുവുകളിലൂടെ ചുവന്ന നിറത്തിലുള്ള വെള്ളം ഒഴുകി നടക്കാന്‍ തുടങ്ങിയത്. 

 

 

നിരവധി പേരാണ് ഇവിടെയുള്ള ചുവന്ന ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. വെള്ളം ഒഴുകാന്‍ തുടങ്ങിയ സമയത്ത്, ആളുകളില്‍ പരിഭ്രാന്തി ഉണ്ടായിരുന്നു. എന്നാല്‍, തുണി നിര്‍മാണ സാമഗ്രി വെള്ളത്തില്‍ കലര്‍ന്നതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ജനങ്ങള്‍ ആശ്വാസത്തിലായി. 

സമീപത്തെ ഒരു നദിയില്‍ കുറച്ചു കാലം മുമ്പ് സമാനമായ വിധം നിറമുള്ള വെള്ളം ഒഴുകിയത് വാര്‍ത്തയായിരുന്നു. 

 

click me!