രഹസ്യമായി ജയിലിലേക്ക് ഫോണെത്തിച്ചു, ടിക്ടോക്ക് വീഡിയോ ചെയ്‍ത് തടവുകാരൻ, ഒടുവിൽ കയ്യോടെ പിടിയിൽ

By Web TeamFirst Published Nov 6, 2021, 3:04 PM IST
Highlights

ടിക് ടോക്കിലെ ക്ലിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന്, സ്റ്റേറ്റ് സെക്രട്ടറി ഓഫ് പെനിറ്റൻഷ്യറി അഡ്മിനിസ്ട്രേഷനിലെ (SEAP) ഉദ്യോഗസ്ഥർ തടവുകാരന്റെ സെല്ലിൽ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. 

കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം ആളുകളെ ജയിലി(jail)ലടയ്ക്കുന്നതിന് ഒരു കാരണമുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു ജയിലാവട്ടെ യഥാർത്ഥത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്കുള്ള സ്വാതന്ത്ര്യവും ആഡംബരങ്ങളും നൽകുന്ന ഒന്നല്ല. നല്ല ഭക്ഷണം, വസ്‌ത്രം, സെൽഫോണുകൾ എന്നിങ്ങനെയുള്ള അത്യാവശ്യം വേണമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും പൂർണമായി അവിടെ കാണാനാവില്ല. എന്നിരുന്നാലും, ഇവിടെ ഒരു തടവുകാരൻ ഒരു സെൽഫോൺ ജയിലിനുള്ളിൽ കൊണ്ടുവരാൻ ഒരു മാർഗം കണ്ടെത്തി. തീര്‍ന്നില്ല, ജയിലിലെ തന്റെ ജീവിതം എങ്ങനെയാണ് എന്ന് വിശദീകരിക്കുന്ന വീഡിയോ(video)കൾ നിർമ്മിക്കാൻ അത് ഉപയോഗിക്കുകയും ചെയ്തു. 

ഈ തടവുകാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കി(TikTok)ൽ ക്ലിപ്പുകൾ പോസ്റ്റ് ചെയ്യുന്നുണ്ടെന്നും ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. 17 മൊബൈൽ ഫോണുകളും 13 സിം കാർഡുകളും കണ്ടെത്തിയതിനെ തുടർന്ന് തടവുകാരനെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റി. ബ്രസീലിലെ റിയോ ഡി ജനീറോയിലെ കാംപോസ് ഡോസ് ഗോയ്‌റ്റാകാസെസിലെ ഡാൽട്ടൺ ക്രെസ്‌പോ ജയിലിൽ തടവിലാക്കപ്പെട്ട അയാൾ അവിടെ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കുന്നതുൾപ്പെടെയുള്ള തന്റെ ദിനചര്യയുടെ ക്ലിപ്പുകൾ ടിക്ടോക്കിൽ പങ്കിട്ടു. 

ടിക് ടോക്കിലെ ക്ലിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്ന്, സ്റ്റേറ്റ് സെക്രട്ടറി ഓഫ് പെനിറ്റൻഷ്യറി അഡ്മിനിസ്ട്രേഷനിലെ (SEAP) ഉദ്യോഗസ്ഥർ തടവുകാരന്റെ സെല്ലിൽ തിരച്ചിൽ നടത്താൻ ഉത്തരവിട്ടു. അവിടെ നിന്ന് 17 മൊബൈൽ ഫോണുകളും 13 സിം കാർഡുകളും കുറച്ച് മയക്കുമരുന്നുകളും കണ്ടെത്തി. 

ടിക് ടോക്കിൽ 4,202 ഫോളോവേഴ്‌സും 14,000 -ലധികം ലൈക്കുകളും ഉള്ള പ്രൊഫൈലിൽ തടവുകാർ ഫുട്‌ബോൾ കളിക്കുന്നതും യൂണിറ്റിനുള്ളിൽ വൃത്തിയാക്കുന്നതും ചില നിരോധിത വസ്തുക്കൾ കാണിക്കുന്നതുമായ ഫൂട്ടേജുകളും ഉണ്ട്. വീഡിയോയും ഫോണും കണ്ടെത്തിയതുമുതൽ, തടവുകാരനെ ഉയർന്ന സുരക്ഷാ ജയിലായ ലാർസിയോ ഡ കോസ്റ്റ പെല്ലെഗ്രിനോയിലേക്ക് മാറ്റിയിരിക്കുകയാണ്. 

click me!