'ഡ്രീം ​ഗേൾ' കണ്ട് പ്രചോദനമായി, പെൺശബ്ദത്തിൽ പറ്റിച്ച് 80,000 തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

Published : Jun 07, 2024, 05:02 PM IST
'ഡ്രീം ​ഗേൾ' കണ്ട് പ്രചോദനമായി, പെൺശബ്ദത്തിൽ പറ്റിച്ച് 80,000 തട്ടിയെടുത്തു, യുവാവ് അറസ്റ്റിൽ

Synopsis

ശിവാനി രഘുവംശി എന്ന പെൺകുട്ടിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താൻ സൗഹൃദം സ്ഥാപിച്ചിരുന്നതായി അമൻ നാംദേവ് പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസം ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ‌ തന്നെ വിവാഹം കഴിക്കണമെന്ന് അമനോട് ആവശ്യപ്പെട്ട് തുടങ്ങി. 

ആയുഷ്‍മാൻ ഖുറാന അഭിനയിച്ച സിനിമയാണ് 'ഡ്രീം ​ഗേൾ'. സ്ത്രീകളുടെ ശബ്ദം അനുകരിച്ചുകൊണ്ട് പുരുഷന്മാരെ പറ്റിക്കുന്നുണ്ട് അതിലെ നായകൻ. 'ഡ്രീം ​ഗേൾ' സിനിമ കണ്ട് പ്രചോദനം കിട്ടിയതിന്റെ പേരിൽ അതുപോലെ ആളുകളെ പറ്റിച്ചതിന് ഒരു യുവാവ് അറസ്റ്റിലായിരിക്കുകയാണ്. 

സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയുമാണ് സ്ത്രീയായി ആൾമാറാട്ടം നടത്തിയ ഇയാൾ ഒരു യുവാവിനെ പറ്റിച്ചത്. കോ-ഇ-ഫിസ പൊലീസാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തതായി അറിയിച്ചത്. സ്ത്രീയുടെ ശബ്ദത്തിൽ ഇയാൾ ഒരു യുവാവുമായി സൗഹൃം സ്ഥാപിക്കുകയായിരുന്നു. പെണ്ണിന്റെ ശബ്ദത്തിൽ ഇയാളെ വിളിക്കുകയും ചെയ്തു. ഒടുവിൽ യുവാവിൽ നിന്നും 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. 

കോലാറിൽ നിന്നുള്ള ഒരു യുവാവാണ് തട്ടിപ്പിന് അറസ്റ്റിലായിരിക്കുന്നത്. ലാൽഘട്ടി നിവാസിയായ അമൻ നാംദേവാണ് പറ്റിക്കപ്പെട്ടത്. ഇയാൾ തന്നെയാണ് പൊലീസിനെ സമീപിച്ചതും. 

ശിവാനി രഘുവംശി എന്ന പെൺകുട്ടിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താൻ സൗഹൃദം സ്ഥാപിച്ചിരുന്നതായി അമൻ നാംദേവ് പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസം ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ‌ തന്നെ വിവാഹം കഴിക്കണമെന്ന് അമനോട് ആവശ്യപ്പെട്ട് തുടങ്ങി. 

പറ്റില്ലെന്ന് പറഞ്ഞതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് ശിവാനി ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ പതിനായിരം രൂപയും ആവശ്യപ്പെട്ടു. അമൻ പണം ഓൺലൈൻ പേമെന്റായി അയച്ചുനൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശിവാനിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അശു മെഹ്ര എന്നൊരാൾ വിളിച്ചു. ശിവാനി തൂങ്ങി മരിക്കാൻ ശ്രമിച്ചു, ആശുപത്രിയിലാണ്, സർജറിക്ക് 70,000 രൂപ വേണം എന്നാണ് അയാൾ അമനോട് ആവശ്യപ്പെട്ടത്. അതും അമൻ നൽകിയത്രെ. 

അമന്റെ പരാതിയെ തുടർന്ന് പൊലീസ് അശു മെഹ്രയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ താനാണ് ശബ്ദം മാറ്റി അമനെ വിളിച്ചതെന്നും ഡ്രീം ​ഗേൾ എന്ന സിനിമ കണ്ടിട്ടാണ് ഇങ്ങനെയൊരു പ്ലാനുണ്ടാക്കിയതെന്നും ഇയാൾ സമ്മതിച്ചത്രെ. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ