വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല, വിദേശവനിതകളെ തേടണമെന്ന് ചൈനയിലെ പ്രൊഫസർ, വൻ ചർച്ച, വിവാദം

Published : Oct 22, 2024, 11:47 AM IST
വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല, വിദേശവനിതകളെ തേടണമെന്ന് ചൈനയിലെ പ്രൊഫസർ, വൻ ചർച്ച, വിവാദം

Synopsis

റഷ്യ, കംബോഡിയ, വിയറ്റ്നാം, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്ക് പരിഗണിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

രാജ്യത്ത് വിവാഹിതരാകാതെ അവശേഷിക്കുന്ന 35 ദശലക്ഷം പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്ന ചൈനയിലെ ഒരു പ്രശസ്ത സർവകലാശാലയിലെ പ്രൊഫസർ. പ്രൊഫസറുടെ നിർദ്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. ഈ പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നാണ് ഇദ്ദേഹത്തിൻറെ നിർദ്ദേശം.

സൗത്ത് ചൈന മോണിംഗ്  പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്  2020-ലെ ചൈനയിലെ ഏഴാമത്തെ ദേശീയ ജനസംഖ്യാ സെൻസസ് പ്രകാരം  സ്ത്രീകളേക്കാൾ 34.9 ദശലക്ഷം അധികമാണ് പുരുഷന്മാരുടെ എണ്ണം. ചൈനയിൽ തുടർന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പരിണിതഫലമായാണ് ജനസംഖ്യാപരമായ വെല്ലുവിളി ഉടലെടുത്തത് എന്നാണ് വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്

സെൻട്രൽ ചൈന നോർമൽ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചൈന റൂറൽ സ്റ്റഡീസ് ഈ വർഷം ആദ്യം നടത്തിയ ഒരു പഠന റിപ്പോർട്ടിൽ, വിവാഹം കഴിക്കാൻ പങ്കാളികളെ കണ്ടെത്തുന്നതിൽ ഗ്രാമീണ യുവാക്കൾ നേരിടുന്ന വർധിച്ചുവരുന്ന ബുദ്ധിമുട്ടുകൾ വിശദമാക്കിയിരുന്നു. ഉയർന്ന 'വധുവില'യും (വിവാഹം കഴിക്കുമ്പോൾ വധുവിന് വരൻ നൽകേണ്ടി വരുന്ന പണം) പരമ്പരാഗത വിവാഹത്തിനുള്ള അംഗീകാരം കുറയുന്നതുമാണ് പ്രാഥമിക കാരണങ്ങളായി റിപ്പോർട്ട് കണ്ടെത്തിയത്.

ഷിയാമെൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ അസോസിയേറ്റ് പ്രൊഫസറായ ഡിംഗ് ചാങ്ഫെയാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗമായി അന്താരാഷ്ട്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന അഭിപ്രായം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചത്. റഷ്യ, കംബോഡിയ, വിയറ്റ്നാം, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് ചൈനയിലെ പുരുഷന്മാർക്ക് പരിഗണിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ഇദ്ദേഹത്തിന് സോഷ്യൽ മീഡിയ പ്രസ്താവന വൈറലായതോടെ പുരുഷന്മാർ അദ്ദേഹത്തിൻറെ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും സ്ത്രീകളിൽ അധികവും വിയോജിപ്പ് രേഖപ്പെടുത്തി. വിദേശ യുവതികളെ വിവാഹം കഴിക്കാനായി രാജ്യത്തേക്ക് 'ഇറക്കുമതി' ചെയ്യുന്നത് മനുഷ്യക്കടത്തിന് സമാനമാണെന്ന് പല സ്ത്രീകളും വാദിച്ചു. എന്നാൽ, മറ്റു ചിലർ അഭിപ്രായപ്പെട്ടത് ഭാഷാപരമായും സാംസ്കാരിക പരമായും അകലം നിലനിൽക്കുന്നതിനാൽ കുടുംബബന്ധങ്ങളിൽ വിള്ളൽ വീഴാനുള്ള സാധ്യത അധികമാണെന്നായിരുന്നു.

4 കോടി രൂപ വർഷം വരുമാനം, ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച സ്വപ്നജീവിതമെന്ന് യുവാവ്, രൂക്ഷവിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഒന്നിച്ച് റോബ്ലോക്സ് കളിച്ചു, പിന്നാലെ 26 -കാരി ജർമ്മൻ ഡോക്ടർ, 22 -കാരൻ പാക് കാമുകനെ വിവാഹം കഴിക്കാൻ പറന്നു
പത്താം നൂറ്റാണ്ടിലെ നിധി തേടിയ സംഘത്തിന് മുന്നിൽ പാമ്പ്, 'നിധി കാക്കുന്നവനെ'ന്ന് ഗ്രാമീണർ, പ്രദേശത്ത് സംഘർഷാവസ്ഥ