താനും ഉണ്ടാവേണ്ടതായിരുന്നു, ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയിലെ ക്ഷണം നിരസിച്ചതിനെ കുറിച്ച് യൂട്യൂബർ

Published : Jun 26, 2023, 03:30 PM IST
താനും ഉണ്ടാവേണ്ടതായിരുന്നു, ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയിലെ ക്ഷണം നിരസിച്ചതിനെ കുറിച്ച് യൂട്യൂബർ

Synopsis

ജിമ്മിയുടെ ആരാധകരിൽ പലരും ജിമ്മി ആ ക്ഷണം നിരസിച്ചതിൽ ആശ്വസിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. പലരും, ആ യാത്രക്കുള്ള ക്ഷണം നിരസിക്കാൻ എന്തെങ്കിലും പ്രത്യേകം കാരണങ്ങളുണ്ടായിരുന്നോ എന്ന് അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു.

വലിയ ഞെട്ടലോടെയാണ് ലോകം ആ വാർത്ത കേട്ടത്. എല്ലാ കാത്തിരിപ്പുകളെയും വിഫലമാക്കി, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി പോയ ആ സമുദ്രപേടകം, ടൈറ്റാൻ തകർന്നിരിക്കുന്നു. യാത്രക്കാർ അഞ്ചുപേരും മരിച്ചിരിക്കുന്നു. അവസാന നിമിഷം വരെയും ലോകം കാത്തിരുന്നത് ശുഭവാർത്തയ്ക്കായി, എന്നാൽ നിരാശയായിരുന്നു ഫലം. യാത്ര സംഘടിപ്പിച്ച ഓഷൻ​ഗേറ്റിന്റെ സിഇഒ അടക്കം മരിച്ചവരിൽ പെടുന്നു. എന്നാൽ, ഇപ്പോൾ താനും ആ സംഘത്തിലുണ്ടാവേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഒരു പ്രമുഖ യൂട്യൂബർ.

ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

മിസ്റ്റർ ബീസ്റ്റ് എന്ന് അറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്‌സൺ ആണ് താനും ആ യാത്രയിൽ ഉൾപ്പെടേണ്ട ആളായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ജിമ്മിയും യാത്രയിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ, ആ ക്ഷണം അയാൾ നിരസിക്കുകയായിരുന്നുവത്രെ. എന്തുകൊണ്ടാണ് യാത്രക്കുള്ള ക്ഷണം നിരസിച്ചത് എന്ന് യൂട്യൂബർ വ്യക്തമാക്കിയിട്ടില്ല. ഒരു സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടാണ് യൂട്യൂബർ പങ്ക് വച്ചിരിക്കുന്നത്. ഒപ്പം അന്തർവാഹിനിയിലേക്ക് ഈ മാസം ആദ്യം തന്നെ ക്ഷണിച്ചിരുന്നു. താൻ ഇല്ലെന്ന് അറിയിക്കുകയായിരുന്നു എന്നും ജിമ്മി പറയുന്നു.

ജിമ്മിയുടെ ആരാധകരിൽ പലരും ജിമ്മി ആ ക്ഷണം നിരസിച്ചതിൽ ആശ്വസിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. പലരും, ആ യാത്രക്കുള്ള ക്ഷണം നിരസിക്കാൻ എന്തെങ്കിലും പ്രത്യേകം കാരണങ്ങളുണ്ടായിരുന്നോ എന്ന് അറിയാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു. അതേ സമയം യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ചിലർ പങ്ക് വച്ചു. നേരത്തെ നാല് യാത്രകൾ കൂടി പദ്ധതിയിട്ടിരുന്നു, എന്നാൽ കാലാവസ്ഥ മോശമായതിനാൽ നാലും ഒഴിവാക്കുകയായിരുന്നു. അഞ്ചാമത്തേതിലേക്കായിരിക്കണം ജിമ്മിയെ ക്ഷണിച്ചിരിക്കുക, അതാണ് ദുരന്തത്തിൽ കലാശിച്ചത് എന്നായിരുന്നു അവരുടെ അഭിപ്രായം. 

'ആ ശബ്ദതരംഗം അടിത്തട്ടിൽ നടന്ന പൊട്ടിത്തെറിയുടേത്'; ടൈറ്റൻ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് വേണ്ടി തിരിച്ച ഓഷൻ​ഗേറ്റിന്റെ സമുദ്രപേടകത്തിന് യാത്ര തുടങ്ങി ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മദർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന്, സജീവമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ടൈറ്റാനിക്കിന് സമീപത്ത് വച്ച് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്