
മെഡിറ്ററേനിയൻ ദ്വീപിൽ ഏകാന്ത ജീവിതം നയിച്ച 'റോബിൻസൺ ക്രൂസോ' എന്നറിയപ്പെടുന്ന ഇറ്റാലിയൻ പൗരൻ മൗറോ മൊറാണ്ടി (85) മരിച്ചു. മൂന്ന് വർഷം മുമ്പാണ് അദ്ദേഹം തന്‍റെ ഏകാന്തവാസം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. അത് മുമ്പ് അദ്ദേഹം മൊറാണ്ടി ദ്വീപിലെ ഗ്രിഡിന് പുറത്ത് ഏതാണ്ട് 32 വര്‍ഷത്തോളം ഏകാന്തവാസത്തിൽ ആയിരുന്നുന്നെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ നിന്ന് രണ്ടാം ലോകമഹായുദ്ധകാലത്തെ പഴയ അഭയകേന്ദ്രമായ ബുഡെല്ലി ദ്വീപിലെ ഏക താമസക്കാരനായിരുന്നു മൗറോ മൊറാണ്ടിയെന്ന് വാര്‍ത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ 'റോബിൻസൺ ക്രൂസോ' എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. 1989 -ല്‍ താന്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നും രക്ഷപ്പെടാനായി അദ്ദേഹം പോളിനേഷ്യയിലേക്ക് കപ്പൽ കയറി. എന്നാല്‍ യാത്രയ്ക്കിടെ കപ്പല്‍ തകരുകയും യാത്രക്കാരെല്ലാം മരിക്കുകയും ചെയ്തു. പക്ഷേ, മൗറോ മൊറാണ്ടി മാത്രം ബുഡെല്ലി ദ്വീപിലെത്തപ്പെട്ടു. പിന്നീട് അങ്ങോട്ട് 32 വർഷത്തോളം അദ്ദേഹം ആ ദ്വീപിൽ ജീവിക്കുകയായിരുന്നു.
മരിച്ചത് 3 മിനിറ്റ്, ആ സമയം 'നരക'ത്തിന്‍റെ മറ്റൊരു അവസ്ഥ കണ്ടെന്ന കുറിപ്പ്, വൈറല്‍
വെനിസ്വേലയുടെയും ട്രിനിഡാഡിന്‍റെയും തീരത്തിന് സമീപത്തെ വിജനമായ ഉഷ്ണമേഖലാ ദ്വീപിൽ 28 വർഷം ഏകാന്തവാസം നടത്തിയ റോബിൻസൺ ക്രൂസ്നെയർ എന്ന കഥാപാത്രത്തിന്‍റെ ജീവിതം വിവരിക്കുന്ന നോവലാണ് 'റോബിൻസൺ ക്രൂസോ'. സാഹസിക നോവലിലെ നായക കഥാപാത്രമായാണ് മൗറോ മൊറാണ്ടിയെ മാധ്യമങ്ങളും വിശേഷിപ്പിച്ചത്. ഏകാന്തവാസമായിരുന്നെങ്കിലും ദ്വീപിന് സമീപത്ത് കൂടി പോകുന്ന ബോട്ട് യാത്രക്കാര്‍ക്ക് അദ്ദേഹം അവിടുത്തെ കാലാവസ്ഥയെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും വിവരം കൈമാറിയിരുന്നു. ഒപ്പം തീരം വൃത്തിയാക്കിയും ബോട്ടുകളില്‍ നിന്ന് തനിക്ക് ആവശ്യമുള്ള അത്യാവശ്യം സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം ദ്വീപില്‍ ഒരു താത്ക്കാലിക സൌരോർജ്ജ സംവിധാനവും അദ്ദേഹം ക്രമീകരിച്ചു.
എന്നാല്‍, ഇതിനിടെ ദ്വീപിനെ പരിസ്ഥിതി വിദ്യാഭ്യാസകേന്ദ്രമാക്കി മാറ്റാന്‍ ലാ മഡ്ഡലേന ദേശീയോദ്യാന അധികൃതർ പദ്ധതി തയ്യാറാക്കിയതിന് പിന്നാലെ മൗറോ മൊറാണ്ടിയോട് ദ്വീപ് ഒഴിയാന്‍ ആവശ്യപ്പെട്ടു. പിന്നീട് നടന്ന നീണ്ട കേസുകൾക്കൊടുവില്‍ 2021 ല്‍ ബുഡെല്ലി ദ്വീപില്‍ നിന്നും അദ്ദേഹത്തെ ഒഴിപ്പിക്കുകയായിരുന്നു. അവിടെ നിന്നും സാർഡിനിയയുടെ വടക്കൻ തീരത്തുള്ള ഏഴ് ദ്വീപുകളുടെ ഏറ്റവും വലിയ ദ്വീപസമൂഹമായ ലാ മഡ്ഡലേനയിലെ ഒരു ഒറ്റമുറി അപ്പാർട്ട്മെന്‍റിലേക്ക് മൊറാണ്ടി താമസം മാറി. ബുഡെല്ലിക്ക് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ താൻ പാടുപെടുകയാണെന്ന് മൊറാണ്ടി 2021 ല്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 'ആ നിശബ്ദത എനിക്ക് ശീലമായി. ഇത് ഇപ്പോൾ തുടര്‍ച്ചയായ ശബ്ദം മാത്രമാണ്.' അദ്ദേഹം അന്ന് പറഞ്ഞു.