അസാധാരണമായ ഒരു ജീവിതം, മരണവും!

Web Desk   | Asianet News
Published : Apr 02, 2021, 07:53 PM ISTUpdated : Apr 02, 2021, 08:17 PM IST
അസാധാരണമായ ഒരു ജീവിതം, മരണവും!

Synopsis

എവിടെനിന്നോ വന്ന് കഠിനാധ്വാനത്തിലൂടെ ഒരു ഗ്രാമത്തിന് പുതിയ മേല്‍വിലാസമുണ്ടാക്കിയ, പ്രദേശവാസികള്‍ സ്നേഹത്തോടെ അഗി എന്നു വിളിച്ചിരുന്ന യുവതിയുടെ അപ്രതീക്ഷിതമായ വേര്‍പാടില്‍ ഒരു ഇറ്റാലിയന്‍ ഗ്രാമം ഇന്നും തേങ്ങുകയാണ്.

ഈ വിജയകഥ അറിഞ്ഞാണ് ബിബിസി അവളെ അഭിമുഖം നടത്താന്‍ എത്തിയത്. അഭിമുഖം നടന്ന് ദിവസങ്ങള്‍ക്കകം തന്റെ കൃഷിയിടത്തില്‍, ദാരുണമായ രീതിയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ അവളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവളുടെ ജോലിക്കാരനായിരുന്ന ഗാന സ്വദേശി സുലൈമാന്‍ അറസ്റ്റിലായി. പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് അവളെ വധിക്കുകയായിരുന്നുവെന്ന് അയാള്‍ കുറ്റസമ്മതം നടത്തി.

 

 

''ഈ സ്റ്റോറി പ്രസിദ്ധീകരിക്കുന്നതിന്കുറച്ചുകാലം മുമ്പ്, ഇതില്‍ പറയുന്ന കുടിയേറ്റയുവതി ദാരുണമായി കൊല്ലപ്പെട്ടു. എങ്കിലും, അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ ഈ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ്.''

'ഒരു ഇറ്റാലിയന്‍ ഗ്രാമത്തെ കരകയറ്റിയ കുടിയേറ്റക്കാരി' എന്ന പേരില്‍ ബിബിസി ഇന്ന് പ്രസിദ്ധീകരിച്ച ഒരു യാത്രാ ഫീച്ചര്‍ ആരംഭിക്കുന്നത് അസാധാരണമായ ഒരു കൊലപാതക വാര്‍ത്തയെക്കുറിച്ച് പറഞ്ഞാണ്. ഇറ്റലിയിലെ ട്രെന്റിനോ ഗ്രാമത്തിലേക്ക് കുടിയേറ്റക്കാരിയായി വന്നുചേര്‍ന്ന് ആ നാടിനെ സാമ്പത്തികമായി കരകയറ്റിയ അഗിതു ഇദിയോ ഗുദേറ്റ എന്ന 43 കാരിയെക്കുറിച്ചായിരുന്നു ഫീച്ചര്‍. അതു പ്രസിദ്ധീകരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ്, 2020 ഡിസംബറില്‍,  43-ാം പിറന്നാളിനു ദിവസങ്ങള്‍ക്കു മുമ്പ് അവര്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

എവിടെനിന്നോ വന്ന് കഠിനാധ്വാനത്തിലൂടെ ഒരു ഗ്രാമത്തിന് പുതിയ മേല്‍വിലാസമുണ്ടാക്കിയ, പ്രദേശവാസികള്‍ സ്നേഹത്തോടെ അഗി എന്നു വിളിച്ചിരുന്ന യുവതിയുടെ അപ്രതീക്ഷിതമായ വേര്‍പാടില്‍ ഒരു ഇറ്റാലിയന്‍ ഗ്രാമം ഇന്നും തേങ്ങുകയാണ്. അതുവരെ അധികമാരും അറിയാതിരുന്ന അഗി മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചാ വിഷയമായി മാറി. ഇറ്റലിയിലെ, രാഷ്ട്രീയ, സാമൂഹ്യ നേതൃത്വം അടക്കം അഗിയുടെ വേര്‍പാടില്‍ വിലപിച്ചു. 

നാടോടിക്കഥ പോലെ വിചിത്രമാണ് അഗിയുടെ കഥ.

 

ട്രെന്‍േറാ

 

11 വര്‍ഷം മുമ്പാണ് അഗി ഇറ്റാലിയിലെ വിദൂര ഗ്രാമമായ ട്രെന്‍േറായില്‍ എത്തിയത്. ജീവിത സാഹചര്യത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം ആളുകളെല്ലാം സ്്ഥലം വിട്ടുകൊണ്ടിരുന്ന ഒരു ഗ്രാമമായിരുന്നു അന്ന് ട്രെന്‍േറാ.  തൊഴില്‍ സാഹചര്യങ്ങളില്ലാതെയും, മെച്ചപ്പെട്ട ജീവിതാവസ്ഥ ഇല്ലാതെയും ആളുകളെല്ലാം നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയായിരുന്നു. അഗി അവിടെ എത്തുമ്പോള്‍ ഗ്രാമത്തില്‍ വെറും 350 പേര്‍ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. മധ്യകാല രീതിയിലുള്ള ജര്‍മന്‍ ഭാഷ സംസാരിക്കുന്ന, നിരാശരായ മനുഷ്യരുടെ ഗ്രാമമായിരുന്നു അത്. 

എത്യോപ്യയില്‍ ജനിച്ചു വളര്‍ന്ന അഗി ജന്‍മനാട്ടില്‍ ജയില്‍വാസം ഉറപ്പായപ്പോഴാണ് ഇറ്റലിയിലേക്ക് കുടിയേറ്റം നടത്തിയത്. ഇറ്റലിയിലെ ഒരു സര്‍വകലാശാലയില്‍ സോഷ്യാളജി പഠിച്ചശേഷം നാട്ടിലെത്തിയ അവര്‍ ജന്‍മനാടിനെ കോര്‍പറേറ്റ് ഭീമന്‍മാരില്‍നിന്നും രക്ഷിക്കാനുള്ള രാഷ്ട്രീയ സമരത്തില്‍ അണി ചേരുകയായിരുന്നു. തങ്ങളുടെ ഭൂമി മുഴുവന്‍ വന്‍കിടക്കാര്‍ക്ക് തീറെഴുതിക്കൊണ്ടിരുന്ന സര്‍ക്കാറിന് എതിരെ അവിടെ ജനകീയ പ്രക്ഷോഭം നടക്കുകയായിരുന്നു. അഗി അതില്‍ അണി ചേര്‍ന്നു. പ്രക്ഷോഭകരെ ഓരോരുത്തരായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങിയപ്പോള്‍ അഗി നാടുവിട്ട് ഇറ്റലിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

 

 

ഇറ്റലിയില്‍ ചെന്ന അഗി എത്തിപ്പെട്ടത്, നിരാശാഭരിതമായ ജീവിതം നയിക്കുന്ന ട്രെന്‍േറാ ഗ്രാമത്തിലേക്കാണ്. ജീവിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു അവള്‍. ആ നാടിന്‍േറതു മാത്രമായ, പ്രത്യേക ജനുസ്സില്‍ പെട്ട ആടുകളെ വളര്‍ത്താനായിരുന്നു അവളുടെ ശ്രമം. ആര്‍ക്കും വേണ്ടാതെ കിടക്കുന്ന 27 ഏക്കര്‍ ഭൂമി അവള്‍ക്ക് അതിനായി ലഭിച്ചു. വംശനാശം വന്നു കൊണ്ടിരുന്ന പൈബാള്‍ഡ് മൊചേന എന്ന നാടന്‍ ഇനത്തില്‍ പെട്ട ആടുകളെ വാങ്ങി അവള്‍ കൃഷി ചെയ്യാന്‍ തുടങ്ങി. സര്‍ക്കാറില്‍നിന്നും ഫാം ലൈസന്‍സും ഇതിനകം അവള്‍ സമ്പാദിച്ചു. 

പുലര്‍ച്ചെ മുതല്‍ രാത്രിവരെ കഠിനമായി ജോലി ചെയ്ത് അഗി ആടുകളെ വളര്‍ത്തി. അമ്മയില്‍നിന്നും അഭ്യസിച്ച പരമ്പരാഗത എത്യോപ്യന്‍ രീതിയില്‍ വെണ്ണയും തൈരും ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയ അവള്‍ അത് വില്‍ക്കാന്‍ തുടങ്ങി. ജൈവരീതിയില്‍, മായം കലരാതെ എത്തിയ തൈരിനും നെയ്യിനും നിരവധി ആവശ്യക്കാരുണ്ടായി. ചില കുടിയേറ്റക്കാരെ ജോലിക്ക് വെച്ച അവള്‍ വലിയ രീതിയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. അതോടെ, ഇറ്റാലിയന്‍ നഗരങ്ങളില്‍നിന്നും ആളുകള്‍ അവളുണ്ടാക്കുന്ന ക്ഷീരോല്‍പ്പന്നങ്ങള്‍ക്കായി ഗ്രാമത്തിലേക്ക് വന്നു തുടങ്ങി. നിര്‍ജീവമായി കിടന്ന ഗ്രാമത്തില്‍ ഇതോടെ വ്യാപാര സ്ഥാപനങ്ങള്‍ വരാന്‍ തുടങ്ങി. നിരവധി പേര്‍ ഈ ബിസിനസിലേക്ക് തിരിഞ്ഞു. അവള്‍ ആരംഭിച്ച ക്ഷീരോല്‍പ്പന്ന കമ്പനി മറ്റ് നഗരങ്ങളിലും ഔട്ട്‌ലറ്റുകള്‍ ആരംഭിച്ചു.  അവള്‍ക്ക് മികച്ച ക്ഷീരോല്‍പ്പാദകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. സര്‍വകലാശാലകളില്‍ നിന്നും കുട്ടികള്‍ അവളുടെ ബിസിനസിനെ കുറിച്ച് പഠിക്കാനെത്തി. ചില സംഘടനകള്‍ അവളെ ആദരിച്ചു. കമ്പനി മെച്ചപ്പെട്ടുവെങ്കിലും, ആടുകള്‍ക്കൊപ്പമുള്ള ജീവിതം അവള്‍ തുടര്‍ന്നു. 

 

 


ഈ വിജയകഥ അറിഞ്ഞാണ് ബിബിസി അവളെ അഭിമുഖം നടത്താന്‍ എത്തിയത്. അഭിമുഖം നടന്ന് മാസങ്ങള്‍ക്കകം, 2020 ഡിസംബറില്‍ തന്റെ കൃഷിയിടത്തില്‍, ദാരുണമായ രീതിയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ അവളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അവളുടെ ജോലിക്കാരനായിരുന്ന ഗാന സ്വദേശി സുലൈമാന്‍ അറസ്റ്റിലായി. പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് അവളെ വധിക്കുകയായിരുന്നുവെന്ന് അയാള്‍ കുറ്റസമ്മതം നടത്തി. സംഭവത്തിനു ശേഷം, അഗിയുടെ ആടുകളെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇതോടെ, ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ അഗി വലിയ വാര്‍ത്തയായി. കുടിയേറ്റക്കാരുടെ മഹത്തായ മാതൃകയായി അവള്‍ വാഴ്ത്തപ്പെട്ടു.  ഒരു ഗ്രാമത്തെ കരകയറ്റിയ അഗിയുടെ വിയോഗത്തില്‍, ആ ഇറ്റാലിയന്‍ ഗ്രാമം ഇന്നും തേങ്ങുകയാണ്.
 

 

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു