നീതികേട് കാട്ടി, ക്ഷമിക്കണം; കുടിയേറ്റക്കാരോട് കാണിച്ച അനീതിയിൽ ക്ഷമ ചോദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

By Web TeamFirst Published Aug 2, 2021, 10:37 AM IST
Highlights

എന്നാല്‍, 1970 -ലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. അതോടെ കുടിയേറ്റക്കാരോടുള്ള സമീപനവും മാറി. ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് തുടങ്ങി. 

1970 -കളിൽ പസഫിക് ദ്വീപ് നിവാസികൾക്കെതിരെ നടന്ന കുടിയേറ്റ ആക്രമണത്തിൽ ക്ഷമ ചോദിക്കുന്നുവെന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രി. ആ നീതികേടിന് ഔദ്യോഗികമായി ക്ഷമ ചോദിക്കുകയാണ് എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. ഡോണ്‍ റെയ്ഡില്‍ കുടിയേറ്റക്കാരെ അവരുടെ ജന്മനാടുകളിലേക്ക് തന്നെ തിരികെ നാടുകടത്തുകയായിരുന്നു. ഇത് കൂടുതലായും ബാധിച്ചത് പസഫിക് ദ്വീപുകളില്‍ നിന്നുമുള്ളവരെയാണ്. 

തുറന്ന മനസോടെ ഔപചാരികമായ ക്ഷമാപണം നടത്തുന്നുവെന്നാണ് ജസീന്താ ആര്‍ഡേന്‍ പറഞ്ഞത്. അന്നത്തെ നയത്തിന്‍റെ മുറിപ്പാടുകള്‍ ഇപ്പോഴും ആ മനുഷ്യരുടെ മനസിലുണ്ട് എന്നും  ഈ ക്ഷമാപണം വളരെ അത്യാവശ്യമാണ് എന്ന് കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഓക്ക്‌ലാൻഡിലെ ദുരിതബാധിത കുടുംബങ്ങൾ, പസഫിക് ദ്വീപിലെ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ ഒത്തുചേരലിലാണ് ആർഡേൻ സംസാരിച്ചത്. 

ടോംഗയിലെ പ്രിന്‍സസ് മെലെ സുയിലിക്കൂട്ടാപു, ന്യൂസിലാന്റ് സർക്കാരിന്റെ ജനങ്ങളോടുള്ള മനുഷ്യത്വരഹിതവും നീതിരഹിതവുമായ പെരുമാറ്റത്തെ അഭിസംബോധന ചെയ്യാനുള്ള ശ്രമത്തെ സ്വാഗതം ചെയ്തു. 1970 -കളുടെ തുടക്കത്തിൽ, ഡോൺ റെയ്ഡ്സ് വിസ കാലാവധി കഴിഞ്ഞിട്ടും താമസിച്ചിരുന്ന ആളുകളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും റെയ്ഡ് നടത്തുകയായിരുന്നു. 

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന് ശേഷം പസഫിക് ദ്വീപുകളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാരെ ന്യൂസിലാന്റ് സ്വാഗതം ചെയ്തു. അതിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തൊഴിലാളികൾ ആവശ്യമായിരുന്നു. 1976 ആയപ്പോഴേക്കും രാജ്യത്ത് 50,000 -ത്തിലധികം പസഫിക് ദ്വീപ് നിവാസികൾ ഉണ്ടായിരുന്നതായി സർക്കാർ പറയുന്നു. 

എന്നാല്‍, 1970 -ലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. അതോടെ കുടിയേറ്റക്കാരോടുള്ള സമീപനവും മാറി. ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് തുടങ്ങി. 1974 -ല്‍ ആരംഭിച്ച റെയ്ഡുകള്‍ ഒരു പതിറ്റാണ്ടോളം നീണ്ടുനിന്നു. 

ഈ നയം മത, രാഷ്ട്രീയ, സിവിൽ ഗ്രൂപ്പുകളിൽ നിന്നുള്ള വലിയ വിമർശനങ്ങൾക്ക് കാരണമായി. അത് 1980 -കളുടെ തുടക്കത്തിൽ നിർത്തലാക്കപ്പെട്ടു. ന്യൂസിലാന്റിലെ പസഫിക് പീപ്പിൾസ് മന്ത്രി ഓപിറ്റോ വില്യം സിയോ തന്നെയും ഈ ഓപ്പറേഷന്റെ ഇരയായിരുന്നു. ന്യൂസിലൻഡിലേക്ക് പോകുന്നതിനുമുമ്പ് സമോവയിൽ ജനിച്ച അദ്ദേഹം, റെയ്ഡ് നടന്ന ദിവസം എന്റെ എപ്പോഴുമുണ്ട് എന്ന് പറഞ്ഞിരുന്നു. 

click me!