ഞങ്ങൾ ​ഗുണ്ടകളല്ല, വെറും സഹായികൾ; വാടകയ്‍ക്ക് ആളുണ്ട്, എന്ത് തര്‍ക്കവും ഏത് പ്രശ്നവും പരിഹരിക്കും, വാടക ഇങ്ങനെ

Published : Sep 08, 2025, 01:42 PM IST
Representative image

Synopsis

'scary people' അഥവാ 'ഭയപ്പെടുത്തുന്ന ആളുകൾ' എന്നാണ് ഇവർ അറിയപ്പെടുന്നത്. തലയൊക്കെ മൊട്ടയടിച്ച്, ടാറ്റൂവൊക്കെ ചെയ്ത ഇവർ ക്ലയന്റുകൾക്കൊപ്പം ചെല്ലുകയും അര മണിക്കൂറിനുള്ളിൽ തന്നെ മിക്കവാറും പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

എന്തും ഏതും വാടകയ്ക്ക് കിട്ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, നമ്മുടെ തർക്കങ്ങൾ പരിഹരിക്കാൻ ആളുകളെ വാടകയ്ക്ക് കിട്ടിയാലോ? അതെ, ജപ്പാനിലെ ഒരു കമ്പനിയാണ് ഇങ്ങനെ വാടകയ്ക്ക് ആളുകളെ കൊടുക്കുന്നത്. Rental Kowaihito എന്ന കമ്പനിയിൽ നിന്നും നമുക്ക് ആരോടായാലും ഉള്ള തർക്കങ്ങൾ പരിഹരിക്കാൻ ആളെ കിട്ടും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനി ഓഫീസിൽ സഹപ്രവർത്തകരുമായിട്ടുള്ള പ്രശ്നങ്ങളായിക്കോട്ടെ, അയൽക്കാരുമായിട്ടുള്ള കുഞ്ഞുകുഞ്ഞ് തർക്കങ്ങൾ മുതൽ വലിയ തർക്കങ്ങൾ വരെ ആയിക്കോട്ടെ പരിഹരിക്കാൻ ഇവരെ കിട്ടും.

'scary people' അഥവാ 'ഭയപ്പെടുത്തുന്ന ആളുകൾ' എന്നാണ് ഇവർ അറിയപ്പെടുന്നത്. തലയൊക്കെ മൊട്ടയടിച്ച്, ടാറ്റൂവൊക്കെ ചെയ്ത ഇവർ ക്ലയന്റുകൾക്കൊപ്പം ചെല്ലുകയും അര മണിക്കൂറിനുള്ളിൽ തന്നെ മിക്കവാറും പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യും.

@yukitichqn എന്ന ഒരു സോഷ്യൽ മീഡിയ യൂസറാണ് ഈ സർവീസിന്റെ വെബ് പേജിന്റെ സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്തത്. വളരെ പെട്ടെന്ന് ഇത് ജപ്പാനിൽ വൈറലാവുകയായിരുന്നു. പങ്കാളികളെ പറ്റിക്കുന്ന ഭർത്താവ്/ ഭാര്യ/ കാമുകൻ/ കാമുകി ഇവരെയൊക്കെ പിടികൂടാനും, കടം വാങ്ങി തിരിച്ചുനൽകാത്തവരിൽ നിന്നും അത് വാങ്ങിത്തരാനും, കുഞ്ഞുങ്ങളെ ബുള്ളി ചെയ്യുന്നവരെ പിടികൂടാനും ഒക്കെ ഇവരുടെ സേവനം ലഭ്യമാണത്രെ.

എന്നാൽ, ഇവർ‌ ​ഗുണ്ടകളല്ല എന്നും നിയമവിരുദ്ധമായി ഒന്നും ചെയ്യില്ല എന്നുമാണ് കമ്പനി പറയുന്നത്. 30 മിനിറ്റ് സേവനത്തിന് കമ്പനി 20,000 ജാപ്പനീസ് യെൻ (ഏകദേശം 12,321 രൂപ) ഉം മൂന്ന് മണിക്കൂറിന് 340 ഡോളറും (29,920 രൂപ) -മാണ് സേവനത്തിന് ഈടാക്കുന്നത്. നഗരത്തിന് പുറത്താണെങ്കിൽ യാത്രാക്കൂലിയും ക്ലയിന്റ് നൽകേണ്ടിവരും.

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ